Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എഞ്ചിനില്‍ തീപ്പൊരി; എയർ ഇന്ത്യ വിമാനം ഡൽഹിയിൽ അടിയന്തരമായി ലാൻഡ് ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യുഡൽഹി: വിമാനത്തിന്റെ എഞ്ചിനില്‍ തീപടർന്നെന്ന സംശയത്തെ തുടർന്ന് എയർഇന്ത്യ വിമാനം ഡൽഹിയിൽ അടിയന്തരമായി ലാൻഡ് ചെയ്തു. പൈലറ്റുമാർക്ക് തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വിമാനം അടിയന്തര ലാൻഡിങ്ങ് നടത്തിയത്. ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ട വിമാനത്തിലാണ് തീപ്പൊരി കണ്ടെത്തിയത്. രാത്രി 9.30 ഓടെയാണ് വിമാനം ലാൻഡ് ചെയ്തത്. വൻ ദുരന്തം ഒഴിവാകുകയായി.

വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ കോക്ക്പിറ്റിലെ ജീവനക്കാർക്ക് ഒരു എൻജിനിൽ തീപിടിച്ചതായി സൂചന നൽകുന്ന ഫയർ ഇൻഡിക്കേഷൻ ലഭിക്കുകയായിരുന്നു. എന്നാൽ എൻജിനിൽ യഥാർത്ഥത്തിൽ തീപിടിത്തം ഉണ്ടായിട്ടുണ്ടോ എന്ന് ഉറപ്പിക്കാൻ വിശദമായ പരിശോധനകൾ ആവശ്യമാണ്. 160-ലധികം ആളുകളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ എല്ലാവരും സുരക്ഷിതരാണെന്നും ആർക്കും പരിക്കുകളില്ലാതെ എല്ലാവരെയും വിമാനത്തിൽ നിന്നും പുറത്തിറക്കിയതായും എയർ ഇന്ത്യ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer