മലപ്പുറം: മലപ്പുറം തൃക്കലങ്ങോട് അലൂമിനിയം കലത്തിനുള്ളിൽ തല കുടുങ്ങിയ ഒന്നര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. കളിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടിയുടെ തല കലത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് തിരുവാലിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കലം മുറിച്ചുമാറ്റിയാണ് കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തത്.






