Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

നീന്തുന്നതിനിടെ മുങ്ങിത്താഴ്ന്ന പ്ലസ് വൺ വിദ്യാര്‍ത്ഥിക്ക് രക്ഷകരായി സുഹൃത്തുക്കൾ

ആലപ്പുഴ: തോട്ടിൽ മുങ്ങിത്താഴ്ന്ന പ്ലസ് വൺ വിദ്യാർത്ഥിയെ സുഹൃത്തുക്കളുടെ സാഹസിക ഇടപെടലിലൂടെ രക്ഷപ്പെടുത്തി. പച്ച ചെക്കിടിക്കാട് ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് അപകടത്തിൽപ്പെട്ടത്. കൂട്ടുകാരായ പച്ച പടിഞ്ഞാറേ കാട്ടുങ്കൽ സെബാസ്റ്റ്യൻ ജോസഫിന്റെ മകൻ ഷാരോൺ സെബാസ്റ്റ്യനും പച്ച ചേന്ദങ്കര സിജോ ദേവസ്യയുടെ മകൻ മൈക്കിൾ സി. സിജോയും ചേർന്നാണ് വിദ്യാർത്ഥിയെ രക്ഷിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് പന്തുകളിച്ച ശേഷം സമീപത്തെ തോട്ടിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. നീന്തുന്നതിനിടെ വിദ്യാർത്ഥി ആഴമേറിയ ഭാഗത്തേക്ക് മുങ്ങിത്താഴ്ന്നു. ഇത് ശ്രദ്ധയിൽപ്പെട്ട […]
Read more

കോടികളുടെ സ്വത്ത് മക്കൾക്ക് നൽകി; ഉപേക്ഷിക്കപ്പെട്ട വയോധികനെ ഗാന്ധിഭവൻ ഏറ്റെടുത്തു

കൊല്ലം: കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ മക്കൾക്ക് എഴുതി നൽകിയ ശേഷം ഉപേക്ഷിക്കപ്പെട്ട വയോധികനെ സാമൂഹ്യക്ഷേമ വകുപ്പിന്റെ സഹായത്തോടെ ഗാന്ധിഭവൻ സ്നേഹാലയം ഏറ്റെടുത്തു. കൊല്ലം കോർപ്പറേഷൻ പരിധിയിലെ അറുന്നൂറ്റിമംഗലം ഡിവിഷനിൽ താമസിക്കുന്ന കരുനാഗപ്പള്ളി സ്വദേശിയായ പി.എൻ. രവീന്ദ്രനാഥ് (85) നെയാണ് സംരക്ഷണത്തിലാക്കിയത്. വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ ജോലി രാജിവെച്ച് വിദേശത്തേക്ക് പോയ രവീന്ദ്രനാഥ് കഠിനാധ്വാനത്തിലൂടെ വലിയ സാമ്പത്തിക നേട്ടം കൈവരിച്ചു. തുടർന്ന് മക്കളായ അജിത്തിനെയും അനിൽകുമാറിനെയും ഉയർന്ന വിദ്യാഭ്യാസം നൽകി വളർത്തിയെന്നും കുടുംബാംഗങ്ങൾ പറയുന്നു. ശേഷം […]
Read more

എബോള വൈറസ്; തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ മെഡിക്കൽ ബോർഡ് യോഗം

തിരുവനന്തപുരം: എബോള വൈറസ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊച്ചി വിമാനത്താവളത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കി. എയർപോർട്ട് ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും. യോഗത്തിൽ കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾ പാലിച്ചുള്ള യാത്രക്കാർക്ക് സ്ക്രീനിംഗ് നടപടികൾ നടപ്പിലാക്കാനുള്ള കാര്യങ്ങൾ വിലയിരുത്തും. വിമാനത്താവളത്തിൽ 24 മണിക്കൂറും നിരീക്ഷണ സംവിധാനങ്ങൾ സജ്ജീകരിക്കുകയും, തെർമൽ സ്ക്രീനിംഗ്, വിഷ്വൽ ഇൻസ്പെക്ഷൻ, യാത്രാ ചരിത്രം പരിശോധിക്കൽ എന്നിവ നടപ്പാക്കുകയും ചെയ്യും. അന്താരാഷ്ട്ര യാത്രക്കാർക്ക് ഇമിഗ്രേഷൻ വകുപ്പ് സെൽഫ് ഡിക്ലറേഷൻ ഫോം […]
Read more

കോഴിക്കോട് ഓർഡർ ചെയ്ത കറിയിൽ ബാൻഡേജ്; റസ്റ്റോറന്‍റ് പൂട്ടിച്ചു

കോഴിക്കോട്: ആശുപത്രിക്ക് സമീപത്തെ എം.എം റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവിന് ഓർഡർ ചെയ്ത കറിയിൽ ബാൻഡേജ് ലഭിച്ചു. അരയിടത്ത് പാലം ബേബി മെമ്മോറിയിൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ആശുപത്രിയിൽ ബന്ധുവിനൊപ്പം എത്തിയ യുവാവ് ഭക്ഷണം കഴിക്കവേ കറിയിൽ ബാൻഡേജ് കണ്ടെത്തിയത് ശ്രദ്ധയിൽപെട്ടു. ഉടൻ തന്നെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. കോര്‍പറേഷന്‍ ക്ലീൻസിറ്റി മാനേജർ ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തിയ ഉദ്യോഗസ്ഥർ റസ്റ്റോറന്റിന് താൽക്കാലികമായി പ്രവർത്തനം നിർത്താൻ […]
Read more

ഗണ്‍മാന്മാരുടെ മര്‍ദ്ദനം; റിപ്പോർട്ട് എൽഡിഎഫ് സർക്കാർ പൂഴ്ത്തിയെന്ന് എസ്ഐടി

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് പൂഴ്ത്തിയെന്ന് എസ്ഐടിയുടെ കണ്ടെത്തൽ. മുൻ എൽഡിഎഫ് സർക്കാർ ഗൺമാന്മാർക്കെതിരായ റിപ്പോർട്ട് പൂർണ്ണമായി പൂഴ്ത്തിയതായി കണ്ടെത്തി. ഗൺമാന്മാരുടെ പ്രവർത്തി ക്രിമിനൽ നടപടിയായിരുന്നുവെന്നും, പ്രവൃത്തി പീഡനപരമായ അസ്വീകാര്യമുണ്ടാക്കിയെന്നും, തുടർന്ന് മുൻ എസ്പിയെ സ്ഥലം മാറ്റിയതായും മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജൂവൽ കുര്യാക്കോസ് വ്യക്തമാക്കി. എസ്ഐടി ഇപ്പോൾ അന്വേഷണം വേഗത്തിലാക്കി, സാക്ഷികളുടെയും പരാതിക്കാരന്റെയും മൊഴി രേഖപ്പെടുത്തുന്നതും, […]
Read more

താറാവിന്റെ കൂട്ടിനുള്ളിൽ 12 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്‌

ആലപ്പുഴ: താമരക്കുളത്ത് താറാവുകൂട്ടിൽ 12 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പ് പിടികൂടി. താമരക്കുളം നടീവയൽ അനുഭവനം വേണുവിന്റെ വീട്ടിലെ താറാവുകൂട്ടിൽ ഇന്ന് രാവിലെ കണ്ടെത്തിയ പാമ്പിനെ സർപ്പ വോളന്റിയർ ഹരിലാലാണ് പിടികൂടിയത്. രാവിലെ താറാവുകളെ തുറന്നുവിടാനെത്തിയപ്പോൾ അനക്കം കേട്ട് പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടെത്തിയതെന്നാണ് നാട്ടുകാരുടെ വിശദീകരണം. ഇതിനിടെ കോന്നിയിലെ മറ്റൊരു വീടിന്റെ ബോണറ്റിൽ കഴിഞ്ഞ ദിവസം പെരുമ്പാമ്പിനെ കണ്ടെത്തിയ സംഭവവും റിപ്പോർട്ട് ചെയ്തു. കോന്നി ആർആർടി സംഘം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സജീവ ശ്രമത്തോടെ പാമ്പിനെ പിടികൂടുകയായിരുന്നു. പ്രദേശത്ത് […]
Read more

ഗർഭകാല പരിചരണത്തിനായി ഭാര്യയോട് വിവാഹമോചനം ആവശ്യപ്പെട്ടു; നിഷേധിച്ച് കോടതി

ചെന്നൈ: ഭാര്യ ഗർഭകാല പരിചരണത്തിനായി സ്വന്തം വീട്ടിലേക്ക് മാറിയതിനെ തുടർന്ന് വിവാഹമോചനത്തിന് അപേക്ഷിച്ച ഭർത്താവിന് മദ്രാസ് ഹൈക്കോടതി തിരിച്ചടി നൽകി. വിദേശത്ത് ജോലി ചെയ്യുമ്പോഴും ഭാര്യയുടെയും കുഞ്ഞിൻ്റെയും ആവശ്യങ്ങൾ അവഗണിച്ച്, സമ്പാദ്യം മുഴുവൻ സ്വന്തം അമ്മയ്ക്ക് മാത്രം അയച്ചുകൊടുക്കുന്ന ഭർത്താവിന് വിവാഹമോചനത്തിന് അർഹതയില്ലെന്നാണ് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയത്. 2012-ൽ ഇവരുടെ വിവാഹം നടന്നത്, ഏഴു മാസം കഴിഞ്ഞ് ഭർത്താവ് സിംഗപ്പൂരിലേക്ക് ജോലിക്ക് പോയി. ജോലി വഴി ലഭിച്ച പണം മുഴുവൻ തന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് അയച്ചുവെന്നും, ഭാര്യയ്ക്ക് […]
Read more

സ്റ്റാര്‍ ഹെല്‍ത്ത് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ ‘വാല്യു പ്ലസ്’ അവതരിപ്പിച്ചു;പ്രീമിയത്തില്‍ 20 ശതമാനത്തോളം കുറവ്

കൊച്ചി: രാജ്യത്തെ പ്രമുഖ സ്റ്റാന്‍ഡ്-എലോണ്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്‍റെ 20-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി കുറഞ്ഞ നിരക്കിലുള്ള പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘വാല്യു പ്ലസ്’ കൊച്ചിയില്‍ അവതരിപ്പിച്ചു. 2, 3, 4 നിര നഗരങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഈ പ്ലാനില്‍ സാധാരണയേക്കാള്‍ 20 ശതമാനത്തോളം കുറഞ്ഞ നിരക്കിലാണ് പ്രീമിയം ഈടാക്കുന്നത്. ‘വാല്യു പ്ലസ്’ലൂടെ 7.5 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ […]
Read more

എഞ്ചിനില്‍ തീപ്പൊരി; എയർ ഇന്ത്യ വിമാനം ഡൽഹിയിൽ അടിയന്തരമായി ലാൻഡ് ചെയ്തു

ന്യുഡൽഹി: വിമാനത്തിന്റെ എഞ്ചിനില്‍ തീപടർന്നെന്ന സംശയത്തെ തുടർന്ന് എയർഇന്ത്യ വിമാനം ഡൽഹിയിൽ അടിയന്തരമായി ലാൻഡ് ചെയ്തു. പൈലറ്റുമാർക്ക് തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വിമാനം അടിയന്തര ലാൻഡിങ്ങ് നടത്തിയത്. ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ട വിമാനത്തിലാണ് തീപ്പൊരി കണ്ടെത്തിയത്. രാത്രി 9.30 ഓടെയാണ് വിമാനം ലാൻഡ് ചെയ്തത്. വൻ ദുരന്തം ഒഴിവാകുകയായി. വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ കോക്ക്പിറ്റിലെ ജീവനക്കാർക്ക് ഒരു എൻജിനിൽ തീപിടിച്ചതായി സൂചന നൽകുന്ന ഫയർ ഇൻഡിക്കേഷൻ ലഭിക്കുകയായിരുന്നു. എന്നാൽ എൻജിനിൽ […]
Read more

ആസിഫിനായി പാടിയ ഒരെയൊരു പാട്ടെന്ന് അഫ്സൽ; ‘ജില്ലം ജില്ലാലാ’ വൈബെന്ന് ആരാധകർ

ആസിഫിനായി താൻ ഒരെയൊരു പാട്ടുമാത്രമേ പാടിയിട്ടുള്ളൂ എന്നുപറഞ്ഞാണ് അഫ്സല്‍ പാടുന്നത്. അയർലൻഡിൽ നടന്ന DMA അയർലണ്ട് പൂരം പരിപാടിക്കിടെയാണ് ആസിഫ് അലിയുടെ ഹിറ്റ് പാട്ടുകളിലൊന്നായ ‘ഹണിബീ 2’ലെ ‘ജില്ലം ജില്ലാലാ’ പാടിയത്. അഫ്സല്‍ പാടുമ്പോള്‍ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന ആസിഫിനെയും വിഡിയോയിൽ കാണാം. പരിപാടിയുടെ ഓർക്കസ്ട്രേഷൻ സെറ്റ് ചെയ്യും മുൻപ് ആസിഫ് അലിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അഫ്സൽ പാട്ടുപാടുന്നത്. ‘ഓർക്കസ്ട്രേഷൻ സെറ്റുചെയ്യും മുൻപ് നമുക്ക് ഒരു പാട്ടുപാടിച്ചാലോ’ എന്ന് ആസിഫ്ചോദിക്കുന്നതും വിഡിയോയിൽ കാണാം. ‘ആസിഫിനായി ഞാൻ പാടിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix