Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബക്രീദ് അവധി: മദ്യവിൽപ്പന ശാലകൾക്കും വേണമെന്ന് ബെവ്കോ എംപ്ലോയീസ് സംഘം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ബക്രീദ് ആഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾക്കും ഒരു ദിവസത്തെ അവധി അനുവദിക്കണമെന്ന് ബെവ്കോ എംപ്ലോയീസ് സംഘം ആവശ്യപ്പെട്ടു. ബക്രീദ് ആഘോഷങ്ങളിൽ ജീവനക്കാർക്കും പങ്കെടുക്കാൻ അവസരം ലഭിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി സംഘടന അറിയിച്ചു.

സംസ്ഥാനത്ത് ബക്രീദ് ആഘോഷത്തിന് രണ്ട് ദിവസത്തെ അവധി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 27, 28 തീയതികളിലാണ് അവധി. കലണ്ടർ പ്രകാരം 27-നാണ് അവധി, എന്നാൽ സംസ്ഥാനത്ത് പ്രധാന ആഘോഷം 28-നാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ 28-ന് എല്ലാ സർക്കാർ ഓഫീസുകളും പൊതുമേഖല സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും.

ഈ സാഹചര്യത്തിലാണ് മദ്യവിൽപ്പന ശാലകൾക്കും അവധി വേണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. വിഷയത്തിൽ സർക്കാർ തീരുമാനം പിന്നീട് വരും.

Recent News

Advertisement
WhiteswanTV Footer