Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Bevco

വീണ്ടും ഓണം കുടിച്ച് തീർത്ത് മലയാളി; 771 കോടിയുടെ വിൽപ്പന, ഉത്രാട ദിനത്തിൽ മാത്രം 126 കോടി

തിരുവനനന്തപുരം: പതിവ് പോലെ ഇത്തവണയും ഓണക്കാലം കുടിച്ചു തീർത്ത് മലയാളികൾ. ബെവ്‌കോയുടെ മദ്യവിൽപന കുതിച്ചുയർന്നു. ഓണക്കാലത്തെ എട്ട് ദിവസം 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 694.96 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ 77 കോടിയുടെ വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഉത്രാട നാളിൽ 126.31 കോടി രൂപയുടെ വിൽപനയാണ് നടന്നത്. തിരുവോണത്തിന് ബെവ്‌കോ അവധിയായിരുന്നു.
Read more

ബെവ്‌കോ നഷ്ടത്തിലായത് കഴിഞ്ഞ സർക്കാരിന്റെ നയം കാരണം: എക്സൈസ് മന്ത്രി എം ലിജു

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ (ബെവ്‌കോ) നഷ്ടത്തിലായതിന് കാരണം കഴിഞ്ഞ സർക്കാരിന്റെ നയങ്ങളാണെന്ന് എക്സൈസ് മന്ത്രി എം ലിജു. ബെവ്‌കോയെ പ്രൊഫഷണലൈസ് ചെയ്യാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ബെവ്‌കോയുടെ ഉൽപ്പാദനവും വിൽപ്പനയും വർധിച്ചിട്ടും ഗ്യാലനേജ് ഫീസ് അഞ്ച് പൈസയിൽ നിന്ന് പത്ത് രൂപയായി ഉയർത്തിയതോടെ കോർപ്പറേഷന് 400 കോടി രൂപ സർക്കാരിന് നൽകേണ്ടി വന്നതായി ലിജു പറഞ്ഞു. ഇതോടെ ബെവ്‌കോയുടെ ലാഭം ഇല്ലാതായെന്നും റിസർവ് ഫണ്ടിൽ നിന്ന് പണം എടുത്ത് നൽകേണ്ട സാഹചര്യമുണ്ടായെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, […]
Read more

ബെവ്കോയ്ക്ക് സാമ്പത്തിക നഷ്ടം; ഈ വർഷം 180 കോടി രൂപ നഷ്ടം

തിരുവനന്തപുരം: ഗ്യാലനേജ് ഫീസ് വർധിപ്പിച്ചതിനെ തുടർന്ന് ബെവ്കോയ്ക്ക് വൻ സാമ്പത്തിക നഷ്ടം. ഈ സാമ്പത്തിക വർഷം ബെവ്കോയ്ക്ക് 180 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. മദ്യം വിൽപ്പനയുടെ അടിസ്ഥാനത്തിൽ സർക്കാരിലേക്ക് അടയ്ക്കേണ്ട ഗ്യാലനേജ് ഫീസ് കുത്തനെ വർധിപ്പിച്ചതാണ് നഷ്ടത്തിന് പ്രധാന കാരണം. നേരത്തെ ഒമ്പത് ലിറ്റർ മദ്യം വിൽക്കുമ്പോൾ 10 പൈസയായിരുന്നു ഗ്യാലനേജ് ഫീസ്. ഇത് പിന്നീട് 10 രൂപയായി ഉയർത്തി. ഫീസ് വർധിച്ചതോടെ സർക്കാരിലേക്ക് അടയ്ക്കേണ്ട തുക വലിയ തോതിൽ വർധിച്ചു. നേരത്തെ 10 കോടി […]
Read more

ബെവ്കോയ്ക്ക് സാമ്പത്തിക നഷ്ടം; ഈ വർഷം 180 കോടി രൂപ നഷ്ടം

തിരുവനന്തപുരം: ഗ്യാലനേജ് ഫീസ് വർധിപ്പിച്ചതിനെ തുടർന്ന് ബെവ്കോയ്ക്ക് വൻ സാമ്പത്തിക നഷ്ടം. ഈ സാമ്പത്തിക വർഷം ബെവ്കോയ്ക്ക് 180 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. മദ്യം വിൽപ്പനയുടെ അടിസ്ഥാനത്തിൽ സർക്കാരിലേക്ക് അടയ്ക്കേണ്ട ഗ്യാലനേജ് ഫീസ് കുത്തനെ വർധിപ്പിച്ചതാണ് നഷ്ടത്തിന് പ്രധാന കാരണം. നേരത്തെ ഒമ്പത് ലിറ്റർ മദ്യം വിൽക്കുമ്പോൾ 10 പൈസയായിരുന്നു ഗ്യാലനേജ് ഫീസ്. ഇത് പിന്നീട് 10 രൂപയായി ഉയർത്തി. ഫീസ് വർധിച്ചതോടെ സർക്കാരിലേക്ക് അടയ്ക്കേണ്ട തുക വലിയ തോതിൽ വർധിച്ചു. നേരത്തെ 10 കോടി […]
Read more

ഒരു ലക്ഷത്തിലേറെ ബോണസ്; ഇത്തവണയും കോളടിച്ച് ബെവ്‌കോ ജീവനക്കാര്‍

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ (ബെവ്‌കോ) ജീവനക്കാര്‍ക്ക് ഇത്തവണയും റെക്കോര്‍ഡ് ബോണസ്. ഓണത്തിന് ബെവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് പരമാവധി 1,05,000 രൂപ വരെ ബോണസ് ലഭിക്കും. കഴിഞ്ഞ തവണ നല്‍കിയ ബോണസ് തുകയേക്കാള്‍ 2500 രൂപ കൂടുതലാണ് ഇത്തവണത്തേത്. എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ തവണ 1,02,500 രൂപയായിരുന്നു പരമാവധി ബോണസ്. 2024ല്‍ ഇത് 95,000 രൂപയും 2023ല്‍ 90,000 രൂപയും ആയിരുന്നു സ്ഥിരം ജീവനക്കാര്‍ക്കുള്ള പരമാവധി ബോണസ്.
Read more

ജവാൻ മദ്യ ഉത്പാദനം നിലച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി എം. ലിജു

തിരുവനന്തപുരം: ജവാൻ മദ്യത്തിന്റെ ഉത്പാദനം നിലച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി എം. ലിജു. പ്ലാന്റിലെ പ്രതിസന്ധിയെക്കുറിച്ചുള്ള വിവരം മന്ത്രിയെ അറിയിക്കുന്നതിൽ ഉണ്ടായ വീഴ്ച പരിശോധിക്കാൻ നികുതി സെക്രട്ടറിയെ ചുമതലപ്പെടുത്തി. മദ്യ ഉത്പാദനം നിലച്ച വിവരം മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നാണ് മന്ത്രിയുടെ നിലപാട്. സംഭവവുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോഗത്തിലും ഉദ്യോഗസ്ഥർ തമ്മിൽ അഭിപ്രായവ്യത്യാസം ഉയർന്നു. ഉത്പാദനം നിലയ്ക്കുന്ന സാഹചര്യം മുൻകൂട്ടി കത്തിലൂടെ അറിയിച്ചിരുന്നുവെന്നാണ് ട്രാവൻകൂർ ഷുഗേഴ്സിന്റെ വിശദീകരണം. എന്നാൽ അത്തരമൊരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ബെവ്‌കോ സി.എം.ഡി […]
Read more

സംസ്ഥാനത്ത് ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം പൂർണമായി നിലച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം പൂർണമായും നിലച്ചു. കഴിഞ്ഞ നാല് ദിവസമായി ഉൽപ്പാദന പ്രവർത്തനങ്ങൾ മുടങ്ങിയിരിക്കുകയാണ്. മദ്യം പായ്ക്ക് ചെയ്യുന്നതിനാവശ്യമായ സാമഗ്രികളുടെ ക്ഷാമമാണ് പ്രതിസന്ധിക്ക് കാരണമായത്. കുപ്പി, കേസ്, ലേബൽ, ക്യാപ് തുടങ്ങിയ പായ്ക്കിംഗ് വസ്തുക്കൾ ലഭ്യമല്ലാത്തതിനാൽ ഉൽപ്പാദനം തടസപ്പെട്ടിരിക്കുകയാണ്. ടെൻഡർ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്നാണ് ആരോപണം. ബെവ്‌കോ എംഡി എം.ആർ. അജിത് കുമാറിന്റെ ഭാഗത്ത് നിന്ന് ടെൻഡർ നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ആവശ്യമായ ഇടപെടലുകൾ ഉണ്ടായില്ലെന്ന പരാതിയും ഉയരുന്നുണ്ട്. പായ്ക്കിംഗ് […]
Read more

ബെവ്കോ സിഎംഡി സ്ഥാനത്തുനിന്ന് എംആര്‍ അജിത് കുമാറിനെ മാറ്റണം: എം ലിജു

തിരുവനന്തപുരം: ബെവ്കോ സിഎംഡി സ്ഥാനത്ത് നിന്ന് എം.ആർ. അജിത്കുമാറിനെ മാറ്റണമെന്ന് എക്സൈസ് മന്ത്രി എം. ലിജു ആവശ്യപ്പെട്ടു. വകുപ്പിന്റെ സുതാര്യത ഉറപ്പാക്കുന്നതിനായി മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് നിർദേശിച്ചു. ബെവ്കോ സിഎംഡി സ്ഥാനത്തേക്ക് അജിത്കുമാറിനെ നിയമിച്ചതിൽ മന്ത്രി എം. ലിജു മുമ്പ് തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിവിധ വിവാദങ്ങളെ തുടർന്ന് പൊലീസ് സേവനത്തിൽ നിന്ന് മാറ്റിയിരുന്ന അജിത്കുമാറിന് പിന്നീട് എക്സൈസ് കമ്മീഷണർ സ്ഥാനവും ബെവ്കോ ചെയർമാൻ സ്ഥാനവും നൽകിയിരുന്നു. പുതിയ മന്ത്രിസഭ അധികാരത്തിലെത്തിയ സാഹചര്യത്തിലാണ് ഇപ്പോൾ […]
Read more

ബക്രീദ് അവധി: മദ്യവിൽപ്പന ശാലകൾക്കും വേണമെന്ന് ബെവ്കോ എംപ്ലോയീസ് സംഘം

തിരുവനന്തപുരം: ബക്രീദ് ആഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾക്കും ഒരു ദിവസത്തെ അവധി അനുവദിക്കണമെന്ന് ബെവ്കോ എംപ്ലോയീസ് സംഘം ആവശ്യപ്പെട്ടു. ബക്രീദ് ആഘോഷങ്ങളിൽ ജീവനക്കാർക്കും പങ്കെടുക്കാൻ അവസരം ലഭിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി സംഘടന അറിയിച്ചു. സംസ്ഥാനത്ത് ബക്രീദ് ആഘോഷത്തിന് രണ്ട് ദിവസത്തെ അവധി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 27, 28 തീയതികളിലാണ് അവധി. കലണ്ടർ പ്രകാരം 27-നാണ് അവധി, എന്നാൽ സംസ്ഥാനത്ത് പ്രധാന ആഘോഷം 28-നാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ […]
Read more

ബെവ്‌കോ പ്രീമിയം കൗണ്ടറില്‍ പഴയ പോലെ പണവും നല്‍കാം; ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ പ്രീമിയം കൗണ്ടറുകളിലെ ഡിജിറ്റല്‍ പേയ്മെന്റ് ഉത്തരവ് പിന്‍വലിച്ചു. പഴയ പോലെ പണമിടപാടും നടത്താം. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്ലെസ് പെയ്മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്നാണ് എംഡി ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നല്‍കിയിരുന്നു. ഇതാണ് പിന്‍വലിച്ചിരിക്കുന്നത്. കറന്‍സി ഇടപാടുകള്‍ ഇല്ലാതാക്കി മദ്യ വിതരണത്തിനുള്ള സമയം ലാഭിക്കുക, തിരക്ക് കുറയ്ക്കുക, ഇടപാട് രേഖകള്‍ ഉറപ്പാക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യം. എന്നാല്‍ പണമിടപാട് പൂര്‍ണമായും ഡിജിറ്റലാക്കുന്നത് ബുദ്ധിമുട്ടുകള്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix