Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Bevco

എം.ആര്‍.അജിത് കുമാര്‍ ബവ്കോ ചെയര്‍മാന്‍;ഹര്‍ഷിത അട്ടല്ലൂരി എംഡി

തിരുവനന്തപുരം:എക്സൈസ് കമ്മിഷണര്‍ എം.ആര്‍.അജിത് കുമാറിനു ബവ്റിജസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും നല്‍കി സര്‍ക്കാര്‍. ഹര്‍ഷിത അട്ടല്ലൂരിയായിരുന്നു ബവ്കോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറുടെ ചുമതല നിര്‍വഹിച്ചിരുന്നത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം അജിത് കുമാറിനെ ചെയര്‍മാനായി നിയമിച്ചു. ഹര്‍ഷിത അട്ടല്ലൂരി എംഡിയായി തുടരും. 2021 വരെ എക്സൈസ് കമ്മിഷണര്‍ തന്നെയായിരുന്നു ബവ്കോയുടെ ചെയര്‍മാന്‍. പിന്നീട് യോഗേഷ് ഗുപ്ത ബവ്കോ തലപ്പത്ത് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സീനിയോറിറ്റി പരിഗണിച്ച് സിഎംഡിയായാണ് നിയമിച്ചത്. പിന്നീട് വന്നവരും സിഎംഡിയായാണ് ചുമതല നിര്‍വഹിച്ചിരുന്നത്. പുതിയ […]
Read more

മദ്യക്കുപ്പികള്‍ക്ക് 20 രൂപ തിരികെ ലഭിക്കുന്ന ബെവ്കോയുടെ പദ്ധതി ഇന്ന് മുതല്‍

തിരുവനന്തപുരം: കേരളത്തില്‍ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി കേരള സ്റ്റേറ്റ് ബെവ്റേജസ് കോര്‍പ്പറേഷന്‍ (ബെവ്കോ) ഒരു പുതിയ പദ്ധതി ഇന്ന് നിലവില്‍ പ്രാബല്യത്തിലായി.തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ 20 ഔട്ട്ലെറ്റുകളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത ഉപഭോക്താവില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ക്ക് 20 രൂപ ഡെപ്പോസിറ്റായി ഈടാക്കുന്നു എന്നതാണ്. ഈ തുക മദ്യത്തിന്റെ വിലയില്‍ ഉള്‍പ്പെടുന്നതല്ല. ബെവ്കോ സ്റ്റിക്കര്‍ വ്യക്തമായി കാണുന്ന രീതിയില്‍ ഒഴിഞ്ഞ കുപ്പി തിരികെ നല്‍കുമ്പോള്‍ ഈ 20 […]
Read more

മദ്യം വാങ്ങാനെത്തിയ ആള്‍ ബിവറേജസ് മാനേജറുടെ തല ബിയര്‍ കുപ്പിക്ക്് അടിച്ചു പൊട്ടിച്ചു

കൊല്ലം: ബിവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാനെത്തിയ ആള്‍ മാനേജറുടെ തല അടിച്ചു പൊട്ടിച്ചു. കൊട്ടാരക്കര ബിവറേജസ് ഔട്ട്‌ലെറ്റിലെ മാനേജര്‍ ബേസിലിനാണ് പരിക്കേറ്റത്. ബിയര്‍കുപ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും പരിക്കേറ്റ മാനേജര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മുഖത്തും തലക്കും പരിക്കുണ്ട് . എന്നാല്‍ പരിക്ക് ഗുരുതരമല്ല. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. മൂന്നുപേരാണ് മദ്യം വാങ്ങാനെത്തിയത്. അതിലൊരാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. ബിവറേജസ് ഔട്ട് ലെറ്റിന്റെ അകത്ത് ഹെല്‍മറ്റ് ധരിക്കുന്നതിന് വിലക്കുണ്ട്. എന്തിനാണ് ഹെല്‍മറ്റ് ധരിച്ചതെന്ന […]
Read more

മദ്യക്കുപ്പിക്ക് 20 രൂപ ഡെപ്പോസിറ്റ് ഉടനില്ല; പദ്ധതി ഓണത്തിനുശേഷം

തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റുകള്‍ വഴി മദ്യം വാങ്ങുമ്പോള്‍ 20 രൂപ ഡെപ്പോസിറ്റ് ഈടാക്കാനുള്ള തീരുമാനം നടപ്പിലാക്കുക ഓണത്തിന് ശേഷം മാത്രം. സെപ്റ്റംബര്‍ 2 മുതല്‍ ഈ പദ്ധതി നടപ്പിലാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. കുപ്പി ശേഖരണം ഓണക്കാലത്തെ മദ്യകച്ചവടത്തെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ബെവ്കോ സര്‍ക്കാരിനോട് സാവകാശം തേടിയിരുന്നു. സംസ്ഥാനത്ത് പ്രതിവര്‍ഷം 51 കോടി മദ്യക്കുപ്പികളാണ് വിറ്റുപോകുന്നത്. മദ്യപാനത്തിന് ശേഷം കുപ്പികള്‍ വഴിയില്‍ ഉപേക്ഷിക്കുന്നത് പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് കുപ്പി ശേഖരണത്തിന് തമിഴ്നാട് മോഡല്‍ […]
Read more

ഓണ്‍ലൈന്‍ മദ്യവില്‍പന, ബെവ്‌കോ ശുപാര്‍ശ അംഗീകരിക്കേണ്ടതില്ല: സര്‍ക്കാര്‍ തലത്തില്‍ ധാരണ

തിരുവനന്തപുരം: മദ്യത്തിന്റെ ഡോര്‍ ഡെലിവറി ശുപാര്‍ശ അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍. ബെവ്‌കോ ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തലത്തില്‍ ധാരണയായി. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ വിവാദം വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. വീട്ടിലേക്ക് മദ്യം എത്തുന്നതില്‍ ബാര്‍ ഉടമകളും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുന്നതിനുള്ള തീരുമാനവുമായി ഇന്നലെയാണ് ബെവ്‌കോ മുന്നോട്ട് വന്നത്. ഇതുസംബന്ധിച്ച വിശദമായ ശുപാര്‍ശ ബെവ്‌കോ എംഡി ഹര്‍ഷിത അത്തല്ലൂരി സര്‍ക്കാരിന് സമര്‍പ്പിച്ചു. വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് ഓണ്‍ലൈനിലൂടെ നിബന്ധനകള്‍ക്ക് വിധേയമായി മദ്യവില്‍പ്പനക്കൊരുങ്ങുന്നത്. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി ബെവ്‌കോ മൊബൈല്‍ […]
Read more

മദ്യവിൽപന ഓൺലൈനാക്കാൻ സർക്കാരിനെ സമീപിച്ച് ബെവ്കോ

തിരുവനന്തപുരം: മദ്യവിൽപ്പന ഓൺലൈൻ ആക്കാൻ സർക്കാരിനെ സമീപിച്ച്‌ ബെവ്‌കോ. സ്വിഗ്ഗി പോലുള്ള ഓൺലൈൻ ഡെലിവറി ആപ്പുകൾ വഴി മദ്യം വീട്ടുപ്പടിക്കലെത്തുന്ന സൗകര്യമൊരുക്കുന്ന പുതിയ അപേക്ഷയാണ് ബെവ്കോ സർക്കാരിനു മുന്നിൽ വെച്ചിരിക്കുന്നത്. വിപണിയെപ്പറ്റി പഠനം നടത്തിയതിനുശേഷമാണ് ബെവ്കോ ശുപാർശ സർക്കാരിനു മുന്നിൽ വെച്ചിരിക്കുന്നത്. ഓൺലൈൻ ഫുഡ് ഡെലിവറി കമ്പിനിയായ സ്വിഗ്ഗി പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ചതായും അപേക്ഷയിൽ പറയുന്നു. തിരക്ക് ഒഴിവാക്കാൻ ഓൺലൈൻ ഡെലിവറിയിലൂടെ ആകുമെന്നാണ് ബെവ്കോയുടെ കണക്കുകൂട്ടൽ. ആപ്പുകൾ വഴി മദ്യം വാങ്ങുന്നത് 23- വയസ്സിനു മുകളിലുള്ളവരാണോ എന്ന് […]
Read more

മദ്യക്കുപ്പികൾ തിരികെ ശേഖരിക്കുന്നതിന് പുതിയ പദ്ധതിയുമായി ബെവ്കോ

തിരുവനന്തപുരം: കേരളത്തിൽ മദ്യക്കുപ്പികൾ തിരികെ ശേഖരിക്കുന്നതിന് പുതിയ പദ്ധതിയുമായി ബെവറേജസ് കോർപ്പറേഷൻ. തമിഴ്നാട്ടിലെ മാതൃക പിന്തുടർന്ന്, ഗ്ലാസ് – പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വാങ്ങുന്നവരിൽ നിന്ന് 20 രൂപ അധികം ഈടാക്കുന്ന ‘ഡെപ്പോസിറ്റ്’ പദ്ധതിയാണ് ബെവ്കോയിൽ നടപ്പാക്കുകയെന്ന് തദ്ദേശ – എക്സൈസ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കുപ്പി തിരികെ നൽകിയാൽ ഈ തുക തിരികെ ലഭിക്കും. ബെവ്കോ സ്റ്റിക്കർ പതിച്ച കുപ്പികൾ ആരു൦ തിരികെ കൊണ്ടുവന്നാലും 20 രൂപ നൽകും, വാങ്ങിയ ആൾ തന്നെ […]
Read more

സംസ്ഥാനത്തെ ബിയർ വിൽപ്പനയിൽ വൻ ഇടിവ്

കൊച്ചി: സംസ്ഥാനത്തെ ബിയർ വിൽപനയിൽ വൻ ഇടിവെന്ന് റിപ്പോർട്ടുകൾ. 2023 മുതൽ 25 വരെയുള്ള കാലഘട്ടത്തിൽ പത്ത് ലക്ഷം കെയ്സ് ബിയറിന്റെ കുറവ് വന്നതായാണ് ഒടുവിൽ വന്ന റിപ്പോർട്ട്. കേരളത്തിൽ ഡിമാന്‍റ് ഹോട്ടിനെന്ന് വ്യക്തമാക്കി ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ. ദേശീയ തലത്തിൽ ബിയർ വിൽപന കൂടുമ്പോഴാണ് കേരളത്തിലെ ഈ മാറ്റമെന്നതും ശ്രദ്ധയമാണ്. കഴിഞ്ഞ രണ്ട് വർഷമായി ബിയർ ഉപഭോഗം കുറഞ്ഞതായി ബെവ്‌കോ മാനേജിംഗ് ഡയറക്ടർ ഹർഷിത അട്ടലൂരിയും പ്രതികരിച്ചിരുന്നു. ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ പ്രകാരം ബാറുകൾ, ബെവ്‌കോ […]
Read more

 മെട്രോ സ്റ്റേഷനുകളില്‍ ബെവ്കോ മദ്യശാലകള്‍ തുറക്കുന്നു 

മെട്രോ സ്റ്റേഷൻ കെട്ടിടങ്ങളിൽ പ്രീമിയം മദ്യവില്പനശാലകൾ തുറക്കാൻ ഒരുങ്ങി ബിവറേജസ് കോര്‍പറേഷന്‍. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. മദ്ധ്യം വിൽക്കാനായി എക്സൈസില്‍ നിന്ന് ലൈസന്‍സ് ലഭിക്കേണ്ടതുണ്ട്. ടെണ്ടര്‍ പ്രകാരമായിരിക്കും മദ്യവില്‍പന ശാലകള്‍ക്കുള്ള സ്ഥലം ഏറ്റെടുക്കുക. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് കൊച്ചി മെട്രോ റെയില്‍ അധികൃതര്‍ അറിയിച്ചു.വൈറ്റിലയിലും തൃപ്പൂണിത്തുറ വടക്കേക്കോട്ട സ്റ്റേഷനിലുമാണ് ആദ്യവില്‍പനശാലകള്‍ തുറക്കാന്‍ ആലോചിക്കുന്നത്.
Read more

ബെവ്കോ വഴി വിൽക്കുന്ന മദ്യകുപ്പികളിൽ ഏപ്രിൽ 1 മുതൽ പ്രത്യേക ഹോളോ ഗ്രാം പതിക്കും

വ്യാജ മദ്യത്തെ തടയാനും കൃത്യമായി കണക്കുകള്‍ സൂക്ഷിക്കുന്നതിനും ബെവ്കോ വഴി വിൽക്കുന്ന മദ്യകുപ്പികളിൽ ഏപ്രിൽ 1 മുതൽ പ്രത്യേക ഹോളോ ഗ്രാം പതിക്കും.വെയർഹൗസുകളിലും ഔട്ട് ലെറ്റുകളിലും പൊട്ടിപോകുന്ന മദ്യകുപ്പികളുടെ എണ്ണം ഉള്‍പ്പെടെ തിട്ടപ്പെടുത്താൻ പുതിയ സംവിധനത്തിലൂടെ കഴിയും. മദ്യകമ്പനികള്‍ ഫാക്ടറികളിൽ സ്ഥാപിക്കുന്ന മെഷീൻ ഉപയോഗിച്ചാണ് ഹോളോ ഗ്രാം കുപ്പികളിൽ പതിപ്പിക്കുന്നത്. വ്യാജനെ തടയാനും അനധികൃത വിൽപ്പന തടയിടുന്നതിനുമാണ് ബെവ്ക്കോയുടെ മുദ്രപതിക്കുന്നത്. ഇപ്പോള്‍ ഒട്ടിക്കുന്ന ഹോളോഗ്രാം മാതൃകയിലുള്ള സ്റ്റിക്കർ കൊണ്ട് കാര്യമായ ഉപയോഗമില്ല. വ്യാജൻമാരും ഇതേ രീതിയിൽ ഹോളോ […]
Read more

Recent News

Advertisement
WhiteswanTV Footer