Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംസ്ഥാന സർക്കാരിന്റെ പുതിയ ബ്രാൻഡ് ‘മിന്നൽ മാജിക്’ വിപണിയിലേക്ക് : അര ലിറ്ററിന് 400 രൂപ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട് : സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്’ ഉടൻ വിപണിയിലെത്തും. പാലക്കാട് മലബാർ ഡിസ്റ്റിലറിയിൽ ഉത്പാദിപ്പിക്കുന്ന ഈ ബ്രാൻഡിക്ക് അര ലിറ്ററിന് 400 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ‘മലബാർ മിസ്റ്ററി’ എന്ന പേര് വരുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും സസ്‌പെൻസുകൾക്കൊടുവിൽ ‘മിന്നൽ മാജിക്’ എന്ന പേര് ഉറപ്പിക്കുകയായിരുന്നു. പാലക്കാട് നടക്കുന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എം.ബി. രാജേഷ് ബ്രാൻഡി നാമം ഔദ്യോഗികമായി പ്രഖ്യാപിക്കും.

​പ്രതിദിനം 13,500 കെയ്‌സ് മദ്യം ഉത്പാദിപ്പിക്കാനാണ് ഡിസ്റ്റിലറി ലക്ഷ്യമിടുന്നത്. തുടക്കത്തിൽ അര ലിറ്റർ കുപ്പികളിലായിരിക്കും ഉത്പാദനം. പിന്നീട് ഒരു ലിറ്റർ ബോട്ടിലുകളിലേക്കും മാറും. ഒരു മാസത്തിനുള്ളിൽ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ മിന്നൽ മാജിക് ലഭ്യമായിത്തുടങ്ങും. നിലവിൽ രാജസ്ഥാനിലെ ഒരു കമ്പനിയിൽ നിന്നാണ് മദ്യനിർമ്മാണത്തിന് ആവശ്യമായ സ്പിരിറ്റ് എത്തിക്കുന്നത്. ഉത്പാദനത്തിന് ആവശ്യമായ പ്രതിദിനം ഒരു ലക്ഷം ലിറ്റർ വെള്ളം മലമ്പുഴ ശുദ്ധജല പ്ലാൻ്റിൽ നിന്നും പിന്നീട് മഴവെള്ള സംഭരണികളിൽ നിന്നും കണ്ടെത്താനാണ് തീരുമാനം.

​മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് സമ്മാനം വാഗ്ദാനം ചെയ്ത ബെവ്‌കോയുടെ നടപടി നേരത്തെ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഈ നടപടി സ്റ്റേ ചെയ്യുകയും വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് മാർച്ച് 12-ലേക്ക് കോടതി മാറ്റിയിരിക്കുകയാണ്. ഈ നിയമക്കുരുക്കുകൾക്കിടയിലാണ് പുതിയ ബ്രാൻഡിയുടെ പേരും വിലയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.​

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Advertisement
WhiteswanTV Footer