Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: newsw

പുതുയുഗ യാത്രയിൽ ‘പോസ്റ്റർ വിവാദം’ : ആർ.എസ്.പി നേതാക്കൾ പുറത്ത്, യു.ഡി.എഫിൽ ഭിന്നത രൂക്ഷം

കൊല്ലം : ഓരോ മണ്ഡലത്തില്‍ കാലുകുത്തുമ്പോഴും കോലാഹലം ഉണ്ടാക്കി വാർത്തയില്‍ ഇടംപിടിക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പുതുയുഗ യാത്രയില്‍ വീണ്ടും വിവാദം.കൊല്ലം കന്‍റോണ്‍മെന്‍റ് മൈതാനത്ത് മാർച്ച്‌ 2 ന് നടക്കുന്ന പുതുയുഗ യാത്രാ സമ്മേളനത്തിന്‍റെ പോസ്റ്ററില്‍ പ്രമുഖ ആർ എസ് പി നേതാക്കളുടെ ഇല്ല. എൻ കെ പ്രേമചന്ദ്രൻ അടക്കമുള്ള ആർഎസ്പി നേതാക്കളുടെ ചിത്രങ്ങള്‍ ഒഴിവാക്കിയ പോസ്റ്ററില്‍ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.സ്ഥാനാർഥിത്വത്തിന് വേണ്ടി ആർഎസ്പിയില്‍ നടക്കുന്ന തമ്മിലടിയില്‍ യുഡിഎഫ് അതൃപ്തരാണെന്നുള്ള വാർത്തകള്‍ക്കിടയിലാണ്, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള […]
Read more

സുരേഷ് ഗോപി തൃശൂരിലെ ഒരു കുമ്പിടി : അനിൽ അക്കരെ

തൃശൂർ : കേരള രാഷ്ട്രീയത്തിലെ വർത്തമാനകാല ചർച്ചകളിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന പേരാണ് സുരേഷ് ഗോപിയുടേത്. സിനിമയിലെ മാസ് ഡയലോഗുകൾ കൊണ്ട് വെള്ളിത്തിര കീഴടക്കിയ താരം, ഇന്ന് കേന്ദ്രസഹമന്ത്രി എന്ന നിലയിൽ രാഷ്ട്രീയ കളിക്കളത്തിലും സജീവമാണ്. എന്നാൽ, ഇത്തവണ സുരേഷ് ഗോപി വാർത്തകളിൽ നിറയുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾ കൊണ്ടോ പ്രസംഗങ്ങൾ കൊണ്ടോ മാത്രമല്ല, മറിച്ച് അദ്ദേഹത്തിന്റെ വോട്ടർ പട്ടികയിലെ വിലാസ മാറ്റം കൊണ്ടാണ്. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും വിലാസം മാറുന്ന സുരേഷ് ഗോപിയുടെ ഈ ‘മാറ്റത്തെ’ പരിഹസിച്ചുകൊണ്ട് […]
Read more

വോട്ടർ പട്ടികയിൽ രാഷ്ട്രീയ പാർട്ടികളുടെ സൂക്ഷ്മ പരിശോധന : അർഹരായവർ പുറത്തായെങ്കിൽ അപ്പീൽ നൽകാൻ അവസരം

തിരുവനന്തപുരം : സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ, ബൂത്ത് അടിസ്ഥാനത്തിലുള്ള വിശദമായ പരിശോധനകളിലേക്ക് രാഷ്ട്രീയ പാർട്ടികൾ കടക്കുന്നു. അർഹരായ വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ടോ എന്നും അർഹതയില്ലാത്തവർ കടന്നുകൂടിയിട്ടുണ്ടോ എന്നും ഓരോ ബൂത്തിലും പരിശോധിക്കും. അന്തിമ പട്ടികയിലും ഒരേ കുടുംബത്തിലെ വോട്ടർമാർ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന സാഹചര്യം ചില ബൂത്തുകളിൽ നിലനിൽക്കുന്നുണ്ടെന്നാണ് പാർട്ടികളുടെ വിലയിരുത്തൽ.​അർഹതയില്ലാത്തവർ പട്ടികയിൽ ഉൾപ്പെട്ടതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത യോഗത്തിൽ സി പി എം ആരോപണമുന്നയിച്ചു. […]
Read more

​യുഡിഎഫ് അധികാരത്തിലെത്തിയാൽ ഖജനാവ് നിറയ്ക്കും : വി ഡി സതീശൻ

കൊച്ചി : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കേരളത്തിന്റെ ഖജനാവ് പണം കൊണ്ട് നിറയ്ക്കുമെന്നും സാമ്പത്തിക പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷം നടത്തുന്ന ‘പുതുയുഗ യാത്ര’യ്ക്ക് പെരുമ്പാവൂരിൽ നൽകിയ ആവേശോജ്ജ്വലമായ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ പ്ലാനിംഗും ഗൃഹപാഠവും നടത്തിയാണ് യുഡിഎഫ് ജനങ്ങളെ സമീപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ​സംസ്ഥാനത്തെ ആറുലക്ഷം കോടി രൂപയുടെ ഭീമമായ കടബാധ്യതയിലേക്ക് തള്ളിയിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മാസം അധികാരം […]
Read more

നിയമസഭാ പോരാട്ടത്തിന് നേമത്ത് തുടക്കമിട്ട് ബിജെപി : പ്രചാരണ ഗോദയിൽ രാജീവ് ചന്ദ്രശേഖർ

​തിരുവനന്തപുരം : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം വാനോളമുയർത്തി ബിജെപി പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പാർട്ടിയുടെ എ ക്ലാസ് മണ്ഡലമായ നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരിട്ടെത്തിയാണ് പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്തത്. “നമുക്ക് വേണം വികസിത നേമം” എന്ന മുദ്രാവാക്യം ചുവരിൽ കുറിച്ചുകൊണ്ട് അദ്ദേഹം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമിട്ടു.​സ്ഥാനാർത്ഥികളെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് വരാത്തതിനാൽ ചുവരെഴുത്തുകളിൽ സ്ഥാനാർത്ഥിയുടെ പേര് നിലവിൽ ഉൾപ്പെടുത്തിയിട്ടില്ല. എങ്കിലും, സംസ്ഥാന […]
Read more

നായയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ലഖ്‌നൗ : തെരുവ് നായയെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ബിഹാർ സ്വദേശിയായ മുപ്പത്തിയഞ്ചുകാരൻ ബിഹാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മഥുരയിലെ ഗൗര നഗറിലാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. പ്രതിയുടെ വീടിന് പിന്നിലെ കുറ്റിക്കാട്ടിൽ നായയുടെ ജഡം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നായ ക്രൂരമായ പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചു. പ്രതിയുടെ വീടിനുള്ളിൽ കണ്ടെത്തിയ രക്തക്കറകൾ കുറ്റകൃത്യത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നു. […]
Read more

സംസ്ഥാന സർക്കാരിന്റെ പുതിയ ബ്രാൻഡ് ‘മിന്നൽ മാജിക്’ വിപണിയിലേക്ക് : അര ലിറ്ററിന് 400 രൂപ

പാലക്കാട് : സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്’ ഉടൻ വിപണിയിലെത്തും. പാലക്കാട് മലബാർ ഡിസ്റ്റിലറിയിൽ ഉത്പാദിപ്പിക്കുന്ന ഈ ബ്രാൻഡിക്ക് അര ലിറ്ററിന് 400 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ‘മലബാർ മിസ്റ്ററി’ എന്ന പേര് വരുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും സസ്‌പെൻസുകൾക്കൊടുവിൽ ‘മിന്നൽ മാജിക്’ എന്ന പേര് ഉറപ്പിക്കുകയായിരുന്നു. പാലക്കാട് നടക്കുന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എം.ബി. രാജേഷ് ബ്രാൻഡി നാമം ഔദ്യോഗികമായി പ്രഖ്യാപിക്കും. ​പ്രതിദിനം 13,500 കെയ്‌സ് മദ്യം ഉത്പാദിപ്പിക്കാനാണ് ഡിസ്റ്റിലറി ലക്ഷ്യമിടുന്നത്. […]
Read more

കോൺഗ്രസിൽ ഐഷ പോറ്റിക്കെതിരെ പ്രവർത്തകരുടെ പടയൊരുക്കം

കൊട്ടാരക്കര: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുൻപേ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ അഭൂതപൂർവ്വമായ പൊട്ടിത്തെറികളും ആഭ്യന്തര കലഹങ്ങളും രൂപപ്പെട്ടിരിക്കുകയാണ്. സ്ഥാനാർത്ഥി പട്ടികയുടെ അന്തിമരൂപം പുറത്തുവരാനിരിക്കെ, പണ്ടെങ്ങുമില്ലാത്ത വിധം ഗ്രൂപ്പ് പോരിനും അപ്പുറമുള്ള ഒരു ‘അതിജീവന പോരാട്ടമാണ്’ പാർട്ടിക്കുള്ളിൽ നടക്കുന്നത്. കാലങ്ങളായി പാർട്ടിയെ സ്നേഹിക്കുകയും അതിനായി തെരുവുകളിൽ വിയർപ്പൊഴുക്കുകയും ചെയ്ത സാധാരണ പ്രവർത്തകരെയും പ്രാദേശിക നേതാക്കളെയും നോക്കുകുത്തികളാക്കി, മറ്റ് പാർട്ടികളിൽ നിന്ന് അവസാന നിമിഷം പടിയിറങ്ങി വരുന്നവർക്ക് ചുവന്ന പരവതാനി വിരിക്കുന്ന നേതൃത്വത്തിന്റെ നിലപാടാണ് ഈ പ്രകോപനത്തിന് ആധാരം. […]
Read more

കരുനാഗപ്പള്ളിയിൽ ഹോട്ടലിൽ തീപിടുത്തം

കൊല്ലം: കരുനാഗപ്പള്ളിയിൽ ഹോട്ടലിൽ തീപിടുത്തം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. കൊല്ലം കരുനാഗപ്പള്ളിയിലെ നവഗ്രഹ എന്ന ഹോട്ടലിലാണ് അപകടം ഉണ്ടായത്. കരുനാഗപ്പള്ളി ചെറിയഴീക്കൽ റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ആണിത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം ഉണ്ടായത്. ഫയർ ഫോഴ്സിനെ വിവരം അറിയിച്ചതിനെ തുടർന്ന് അവരെത്തുകയും തീ അണക്കുകയും ആയിരുന്നു. ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. തലനാരിഴയ്ക്കാണ് ആളപായം ഒഴിവായത്. പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടായതോടെ അടുക്കള പൂർണമായും കത്തി നശിച്ചു. ഫ്രിഡ്ജ് ഉൾപ്പെടെയുള്ള സാധനങ്ങളും […]
Read more

മണ്ഡലകാല മകരവിളക്ക് മഹോത്സവ സർവീസ് വിജയകരമാക്കി കെഎസ്ആർടിസി

പത്തനംതിട്ട: ഇത്തവണത്തെ മണ്ഡല മകരവിളക്ക് മഹോത്സവ കാലത്തിനു തിരശ്ശീല വീഴുമ്പോൾ വിജയകരമായി ദൗത്യം പൂർത്തിയാക്കിയിരിക്കുകയാണ് കെഎസ്ആർടിസി. കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം അതീവപ്രാധാന്യമുള്ള ഒരു മണ്ഡലപൂജ മകരവിളക്ക് മഹോത്സവകാലമാണ് കടന്നുപോയത്. 2025 ഒക്ടോബർ, നവംബർ മാസങ്ങളിൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടത്തിയ വിവിധ അവലോകന യോഗങ്ങളുടെ തുടർച്ചയായി ഗതാഗത വകുപ്പ് മന്ത്രി ശ്രീ. കെ. ബി. ഗണേഷ്കുമാറിൻ്റെ അദ്ധ്യക്ഷതയിൽ വിവിധ തലങ്ങളിൽ അവലോകന യോഗങ്ങൾ നടന്നിരുന്നു. പമ്പയിൽ നടന്ന ഫൈനൽ അവലോകന യോഗത്തിന്റെയും തീരുമാനങ്ങൾ അനുസരിച്ച് ഏറെ വ്യത്യസ്തവും ഫലപ്രദവുമായ നിർദ്ദേശങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer