Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിയമസഭാ പോരാട്ടത്തിന് നേമത്ത് തുടക്കമിട്ട് ബിജെപി : പ്രചാരണ ഗോദയിൽ രാജീവ് ചന്ദ്രശേഖർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

​തിരുവനന്തപുരം : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം വാനോളമുയർത്തി ബിജെപി പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പാർട്ടിയുടെ എ ക്ലാസ് മണ്ഡലമായ നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരിട്ടെത്തിയാണ് പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്തത്. “നമുക്ക് വേണം വികസിത നേമം” എന്ന മുദ്രാവാക്യം ചുവരിൽ കുറിച്ചുകൊണ്ട് അദ്ദേഹം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമിട്ടു.
​സ്ഥാനാർത്ഥികളെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് വരാത്തതിനാൽ ചുവരെഴുത്തുകളിൽ സ്ഥാനാർത്ഥിയുടെ പേര് നിലവിൽ ഉൾപ്പെടുത്തിയിട്ടില്ല. എങ്കിലും, സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് നൽകിയ സാധ്യതാ പട്ടികയിൽ നേമം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ പേര് മാത്രമാണ് ഉള്ളതെന്നാണ് സൂചനകൾ. ബിജെപിക്ക് വലിയ വിജയപ്രതീക്ഷയുള്ള മണ്ഡലമായ നേമം ഇത്തവണ എങ്ങനെയെങ്കിലും തിരിച്ചുപിടിക്കാനുള്ള ശക്തമായ നീക്കത്തിലാണ് പാർട്ടി.
​നേമത്തെ വികസന മുരടിപ്പ് ചർച്ചയാക്കി വോട്ടർമാരെ സമീപിക്കാനാണ് ബിജെപിയുടെ തീരുമാനം. സംസ്ഥാന അധ്യക്ഷൻ തന്നെ നേരിട്ട് പ്രചാരണത്തിന് ഇറങ്ങിയത് പ്രവർത്തകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മണ്ഡലത്തിലുടനീളം വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനാണ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Advertisement
WhiteswanTV Footer