Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

​യുഡിഎഫ് അധികാരത്തിലെത്തിയാൽ ഖജനാവ് നിറയ്ക്കും : വി ഡി സതീശൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കേരളത്തിന്റെ ഖജനാവ് പണം കൊണ്ട് നിറയ്ക്കുമെന്നും സാമ്പത്തിക പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷം നടത്തുന്ന ‘പുതുയുഗ യാത്ര’യ്ക്ക് പെരുമ്പാവൂരിൽ നൽകിയ ആവേശോജ്ജ്വലമായ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ പ്ലാനിംഗും ഗൃഹപാഠവും നടത്തിയാണ് യുഡിഎഫ് ജനങ്ങളെ സമീപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


​സംസ്ഥാനത്തെ ആറുലക്ഷം കോടി രൂപയുടെ ഭീമമായ കടബാധ്യതയിലേക്ക് തള്ളിയിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മാസം അധികാരം ഒഴിയുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. ഓരോ മലയാളിയുടെയും തലയിൽ വലിയ കടബാധ്യത കെട്ടിവെച്ച നിലവിലെ സർക്കാർ, ഒരു സംസ്ഥാനത്തിന്റെ വികസനത്തിന് ആധാരമാകേണ്ട സാമ്പത്തിക അടിത്തറയെ പൂർണ്ണമായും തകർത്തിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.


​രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറിയത് സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഖജനാവിൽ പണം ഉണ്ടാകുമ്പോൾ മാത്രമേ ക്ഷേമപദ്ധതികൾ കൃത്യമായി നടപ്പിലാക്കാനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും സാധിക്കൂ. എന്നാൽ സാമ്പത്തിക മാനേജ്‌മെന്റിൽ സർക്കാർ അമ്പേ പരാജയപ്പെട്ടതാണ് ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് അധികാരത്തിലെത്തിയാൽ തകർന്നടിഞ്ഞ സാമ്പത്തിക രംഗത്തെ തിരിച്ചുപിടിക്കുമെന്നും ജനങ്ങൾക്ക് അദ്ദേഹം ഉറപ്പുനൽകി.

Tags :

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer