Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊല്ലത്ത് വീട് ഇടിഞ്ഞുവീണ് 12 വയസുകാരന് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കൊല്ലം പുനലൂർ കോട്ടവട്ടത്ത് വീട് ഇടിഞ്ഞു വീണ് 12 വയസുകാരന് പരിക്ക്. കോട്ടവട്ടം സ്വദേശി വിനോദിന്റെ വീടിന്റെ മേൽക്കൂര ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ നിലംപതിച്ചത്.

സംഭവസമയം വിനോദും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നതായും അറിയുന്നു. കാലപ്പഴക്കത്തെ തുടർന്ന് ചോർച്ചയുണ്ടായിരുന്ന മേൽക്കൂര ടാർപോളിൻ കെട്ടി മൂടിയ നിലയിലായിരുന്നു.

മൺകട്ട ഉപയോഗിച്ച് നിർമ്മിച്ചിരുന്ന വീടിന്റെ ചുമരുകളും ദുർബലമായ നിലയിലായിരുന്നു. വീടിന്റെ ഒരു ഭാഗം പൂർണമായും തകർന്നുവീണു. പരിക്കേറ്റ 12 വയസുകാരനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
WhiteswanTV Footer