Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kollam

ഓച്ചിറ കാളകെട്ട് ഉത്സവം; മൂന്ന് താലൂക്കുകൾക്ക് നാളെ പ്രാദേശിക അവധി

കൊല്ലം: ചരിത്രപ്രസിദ്ധമായ ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷത്തിന്റെ ഭാഗമായി മൂന്ന് താലൂക്കുകൾക്ക് നാളെ (സെപ്റ്റംബർ 23) പ്രാദേശിക അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകൾക്കാണ് അവധി അനുവദിച്ചത്. കായംകുളം എംഎൽഎയും സഹകരണ-എക്സൈസ് വകുപ്പ് മന്ത്രിയുമായ എം. ലിജുവിന്റെ ഇടപെടലിനെ തുടർന്നാണ് അവധി പ്രഖ്യാപിച്ചതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കെട്ടുകാഴ്ചയും എഴുന്നള്ളിപ്പും സുഗമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങളും പുരോഗമിക്കുകയാണ്. കൃഷ്ണപുരത്ത് 19 വൈദ്യുതി പോസ്റ്റുകൾ മാറ്റി ഭൂഗർഭ […]
Read more

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

കൊല്ലം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കടയ്ക്കൽ ചരിപ്പറമ്പ് വിളയിൽ അമൃതത്തിൽ അനീഷിന്റെ ഭാര്യ ശാലിനി (37) ആണ് മരിച്ചത്. ഒരാഴ്ച മുൻപാണ് ശാലിനിക്ക് പാമ്പുകടിയേറ്റത്. വീടിനകത്ത് ഗ്യാസ് കുറ്റിക്ക് സമീപത്തുവെച്ചാണ് പാമ്പുകടിയേറ്റത്. ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നു. തുടർന്ന് വീട്ടിലെത്തിയ ശാലിനി വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ചലിലെ ആശുപത്രിയിലെത്തി മരുന്ന് വാങ്ങി. എന്നാൽ ആരോഗ്യനില കൂടുതൽ വഷളായതോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിലും പിന്നീട് […]
Read more

‘പഴകിയ പാല്‍, ഐസ്‌ക്രീമില്‍ മുടിയും പ്രാണികളും’; കൊല്ലം ആർപി മാളിലെ തിയേറ്റര്‍ ഉടമയ്ക്ക് നോട്ടീസ്

കൊല്ലം: മൾട്ടിപ്ലക്‌സ് തിയേറ്ററുകളിലെ പരിശോധനയ്ക്കിടെ ഗുരുതര കണ്ടെത്തലിനെ തുടർന്ന് കൊല്ലം ആർപി മാളിലെ തിയേറ്റർ ഉടമയ്ക്ക് നോട്ടീസ്. ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ സംയുക്ത പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. പോപ്പ്‌കോൺ ബില്ലിൽ തൂക്കം രേഖപ്പെടുത്താത്തതിനാണ് ലീഗൽ മെട്രോളജി വകുപ്പ് മുന്നറിയിപ്പ് നോട്ടീസ് നൽകിയത്. അതേസമയം, തിയേറ്ററിലെ കഫറ്റീരിയയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നതായി ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തി. പരിശോധനയിൽ മൂന്ന് ദിവസം പഴക്കമുള്ള കാലാവധി കഴിഞ്ഞ പാൽ പിടിച്ചെടുത്തു. ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഫ്രീസറിനും ആവശ്യമായ അറ്റകുറ്റപ്പണികൾ […]
Read more

ലോക്കപ്പ് പൂട്ടാൻ മറന്ന് കസ്റ്റഡിയിലെടുത്തയാൾ രക്ഷപ്പെട്ട സംഭവം; ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

കൊല്ലം: കുണ്ടറ പൊലീസ് സ്റ്റേഷനിൽ ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടർന്ന് കസ്റ്റഡിയിലെടുത്തയാൾ രക്ഷപ്പെട്ട സംഭവത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തും. സംഭവത്തിൽ റൂറൽ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു. സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ശ്രദ്ധക്കുറവുണ്ടായതായി ശാസ്താംകോട്ട ഡിവൈഎസ്പി റൂറൽ എസ്പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിനായി ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയത്. സംഭവസമയത്ത് സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് വിവരം. ലോക്കപ്പ് പൂട്ടാതെ കസ്റ്റഡിയിലെടുത്തയാൾ രക്ഷപ്പെട്ടതിൽ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ […]
Read more

രോഗിയോട് മോശമായി പെരുമാറിയ സംഭവം; ഡോക്ടറെ സ്ഥലം മാറ്റി

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഡോക്ടർക്കെതിരെ നടപടി. അത്യാഹിത വിഭാഗത്തിലെ മെഡിക്കൽ ഓഫീസറായിരുന്ന ഡോ. രേഖ കൃഷ്ണനെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റി. സംഭവത്തെ തുടർന്ന് ഡോക്ടറോട് നിർബന്ധിത അവധിയിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റ ഉത്തരവ്. ജില്ലാ മെഡിക്കൽ ഓഫീസറുടെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. കാഷ്വാലിറ്റി വിഭാഗമില്ലാത്ത ആശുപത്രിയിലേക്ക് ഡോക്ടറെ മാറ്റണമെന്നായിരുന്നു റിപ്പോർട്ടിലെ ശുപാർശ. കഴിഞ്ഞ ദിവസമാണ് പനി, ശരീരവേദന എന്നിവയെ തുടർന്ന് […]
Read more

സര്‍ക്കാര്‍ ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറി; ഡോക്ടർക്ക് നിർബന്ധിത അവധി

കൊല്ലം: രോഗിയോടും ഒപ്പമെത്തിയവരോടും മോശമായി പെരുമാറിയെന്ന പരാതിയിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് നിർബന്ധിത അവധി. കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രേഖ കൃഷ്ണനോടാണ് നിർബന്ധിത അവധിയിൽ പോകാൻ നിർദേശം നൽകിയത്. രോഗിയോടും ബന്ധുക്കളോടും ഡോക്ടർ തർക്കിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗം ആശുപത്രിയിലെത്തി അന്വേഷണം നടത്തുകയും ചെയ്തു. പനിയും ശരീരവേദനയുമായി ചികിത്സ തേടിയെത്തിയ രോഗിയോടാണ് ഡോക്ടർ തർക്കിച്ചത്. രോഗിയുടെ ആരോഗ്യപ്രശ്നങ്ങൾ […]
Read more

ഭിന്നശേഷിക്കാരനായ യുവാവിന്റെ വീൽചെയറിൽ കാറിടിച്ച സംഭവം; ഒടുവിൽ കേസെടുത്ത് പൊലീസ്

കൊല്ലം: ഭിന്നശേഷിക്കാരനായ യുവാവ് സഞ്ചരിച്ച ഇലക്ട്രിക് വീൽചെയറിൽ കാറിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒടുവിൽ കേസെടുത്ത് ശൂരനാട് പൊലീസ്. ശൂരനാട് സ്വദേശി ജാസ്മീറിന്റെ പരാതിയിലാണ് പൊലീസ് നടപടി. ഭിന്നശേഷിക്കാരുടെ സംരക്ഷണ നിയമം, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ 23-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അപകടത്തിൽ ജാസ്മീറിന് പരിക്കേറ്റതിന് പിന്നാലെ കാർ ഓടിച്ചിരുന്നയാൾ തന്നെ ‘വികലാംഗൻ’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തതായി എഫ്.ഐ.ആറിൽ പറയുന്നു. സംഭവം നടന്നിട്ട് ദിവസങ്ങൾ […]
Read more

നാല് വയസ്സുകാരിക്ക് മുന്നിൽ ലൈംഗിക വൈകൃതം; പിതാവിനെതിരെ പോക്സോ കേസ്

കൊല്ലം: നാല് വയസ്സുകാരിയായ മകൾക്ക് മുന്നിൽ ലൈംഗിക വൈകൃതം നടത്തിയെന്ന പരാതിയിൽ പിതാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പരാതിയിൽ പോക്സോ വകുപ്പ് ഉൾപ്പെടുത്താത്തതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിക്കാനായിരുന്നു പരാതിക്കാരിയുടെ തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും മറ്റ് തെളിവുകളും നൽകിയിട്ടും പൊലീസ് പോക്സോ വകുപ്പ് ചുമത്താൻ തയ്യാറായില്ലെന്ന് പരാതിക്കാരി നേരത്തെ ആരോപിച്ചിരുന്നു. തുടർന്ന് സംസ്ഥാന പൊലീസ് മേധാവിയെയും സമീപിച്ചിരുന്നു. കുട്ടിയുടെ കൗൺസിലിംഗ് പൂർത്തിയാക്കി മൊഴി വീണ്ടും രേഖപ്പെടുത്തിയതിന് […]
Read more

കൊല്ലത്ത് ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്; കുറ്റാരോപിതയായ ഭാര്യയെ കോടതി വെറുതെവിട്ടു

കൊല്ലം: ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഭാര്യയെ കോടതി കുറ്റവിമുക്തയാക്കി. കുന്നിക്കോട് തലവൂർ രണ്ടാലുംമൂട് സ്വദേശി സുന്ദരനാചാരി (62) കൊല്ലപ്പെട്ട കേസിലാണ് ഭാര്യ വസന്തമ്മാൾ (60) പുനലൂർ അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തയാക്കിയത്. 2017 ഏപ്രിൽ 29-നാണ് തലവൂർ ചുണ്ടമലയിലെ വീട്ടിനുള്ളിൽ സുന്ദരനാചാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നിക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ വസന്തമ്മാളിനെ അറസ്റ്റ് ചെയ്തിരുന്നു. കുടുംബവഴക്കിനെ തുടർന്ന് വസന്തമ്മാൾ ഭർത്താവിന്റെ വായും മൂക്കും തലയണ ഉപയോഗിച്ച് അമർത്തിപ്പിടിച്ച് ബോധം കെടുത്തിയെന്നും തുടർന്ന് ഇലക്ട്രിക് […]
Read more

പതിനൊന്നാം നാള്‍ കണ്ണ് തുറന്നു; ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി

കൊല്ലം: നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഗൗതം കൃഷ്ണയെ കാണാതായി പതിനൊന്നാം ദിവസമാണ് മുഖ്യമന്ത്രി കുടുംബത്തെ സന്ദർശിച്ചത്. മന്ത്രി ഷിബു ബേബി ജോണും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് മുഖ്യമന്ത്രി കുടുംബത്തെ സന്ദർശിച്ചത്. ഗൗതം കൃഷ്ണയുടെ കുടുംബത്തെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. ഒരു കുടുംബത്തിനും സംഭവിക്കാൻ പാടില്ലാത്ത ദുരന്തമാണ് ഗൗതം കൃഷ്ണയുടെ കുടുംബത്തിന് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്നും പരമാവധി സംവിധാനങ്ങളെ ഏകോപിപ്പിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix