Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kollam

കൊല്ലത്ത് ലഹരിയുപയോഗിച്ച് അഷ്ടമുടിക്കായലിലേക്കുള്ള തുരങ്കത്തിൽ കയറി യുവാവ്

കൊല്ലം: അഷ്ടമുടിക്കായലുമായി ബന്ധിപ്പിക്കുന്ന വെള്ളം ഒഴുക്കാനുള്ള തുരങ്കത്തിൽ കയറി ലഹരിയിലായ യുവാവിന്റെ അഭ്യാസ പ്രകടനം. ഉളിയക്കോവിൽ ഭാഗത്തെ തുരങ്കത്തിലാണ് യുവാവ് കയറിയത്. ഫയർഫോഴ്‌സ് എത്തിയാണ് ഇയാളെ സുരക്ഷിതമായി പുറത്തെത്തിച്ചത്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. തുരങ്കത്തിനുള്ളിൽ നിന്ന് പാട്ടും ബഹളവും കേട്ടതോടെയാണ് നാട്ടുകാർക്ക് വിവരം ലഭിച്ചത്. യുവാവ് ഉച്ചത്തിൽ ബഹളം വയ്ക്കുകയും അസാധാരണമായി പെരുമാറുകയും ചെയ്തതോടെ നാട്ടുകാർ ഭയപ്പെട്ടു. തുടർന്ന് യുവാവിനെ പുറത്തെത്തിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ഇയാൾ അക്രമാസക്തനായതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഫയർഫോഴ്‌സ് സ്ഥലത്തെത്തി […]
Read more

മന്തിയുടെ അളവ് കുറഞ്ഞു; കൊല്ലത്ത് ഹോട്ടല്‍ അടിച്ചുതകര്‍ത്ത് യുവാവ്

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ മദ്യക്കുപ്പിയുമായി എത്തിയ യുവാവ് ഹോട്ടലിൽ അതിക്രമം നടത്തി. ഹോട്ടലിലെ സാധനങ്ങൾ അടിച്ചുതകർത്ത യുവാവിനെ നാട്ടുകാർ ചേർന്ന് കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറി. ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയ ചിലർക്കും പരിക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു സംഭവം. യാതൊരു പ്രകോപനവുമില്ലാതെയാണ് യുവാവ് ഹോട്ടലിൽ അക്രമം നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇയാളെ പിടിച്ചുനിർത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കരുനാഗപ്പള്ളി പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ തവണ ഹോട്ടലിൽ നിന്ന് വാങ്ങിയ മന്തിയുടെ അളവ് കുറഞ്ഞുപോയതാണ് പ്രകോപനത്തിന് […]
Read more

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

കൊല്ലം: ചാത്തന്നൂർ എംഎൽഎ ബി ബി ഗോപകുമാറിന് ഫോണിലൂടെ വധഭീഷണി. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. അജ്ഞാതൻ ഫോൺവിളിയിലൂടെ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തതായി എംഎൽഎ പരാതിയിൽ ആരോപിച്ചു. സംഭവത്തിൽ ബി ബി ഗോപകുമാർ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. പരാതി ചാത്തന്നൂർ പൊലീസിന് കൈമാറിയതിനെ തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തൊഴിൽ ആവശ്യപ്പെട്ടാണ് അജ്ഞാതൻ ആദ്യം എംഎൽഎയെ ഫോണിൽ ബന്ധപ്പെട്ടത്. ജോലി നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ ഫോൺ വിച്ഛേദിച്ച […]
Read more

കൊല്ലത്ത് വാതിൽ കുത്തിത്തുറന്ന് 5 പവനും, 60000 രൂപയും കവർന്നു

കൊല്ലം: വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പൂട്ടിയിട്ടിരുന്ന വീടിന്റെ വാതിൽ തകർത്ത് മോഷണം. അഞ്ച് പവൻ സ്വർണാഭരണങ്ങളും 60,000 രൂപയും മോഷ്ടാക്കൾ കവർന്നു. കൊല്ലം മുതുപിലാക്കാട് പടിഞ്ഞാറ് കലാസദനത്തിൽ തങ്കമണിയമ്മയുടെ വീട്ടിലാണ് സംഭവം. തങ്കമണിയമ്മയും സഹായിയായ സ്ത്രീയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി തങ്കമണിയമ്മ ആശുപത്രിയിലായതിനാൽ സഹായി ദിവസവും വീട്ടിലെത്തി ഭക്ഷണം തയ്യാറാക്കി മടങ്ങുകയായിരുന്നു. വീട്ടിന്റെ മുൻവാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് മോഷണവിവരം ആദ്യം കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രധാന വാതിലിന്റെ പൂട്ട് […]
Read more

കൊല്ലത്ത് സ്വകാര്യ ബസിലേക്ക് സ്വിഫ്റ്റ് കാർ ഇടിച്ച് കയറി; യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 27കാരി മരിച്ചു. കാർ യാത്രികയായ കൊടുമൺ നിലമേൽ മേലതിൽ രാജന്റെ ഭാര്യ അമൃതയാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ഇവരിൽ രണ്ടുവയസുകാരിയുടെ നില ഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിൽ അമൃതയുടെ ഭർതൃമാതാവ് പത്മാവതി (60), അർച്ചന (24), അമൃതയുടെ മകൾ മിലോനി (2), കാർ ഡ്രൈവറായ സാംസൺ (29) എന്നിവർക്ക് പരിക്കേറ്റു. ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിലോനിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. […]
Read more

തെരുവുനായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വെടിവെച്ച് കൊന്നു

കൊല്ലം: കൊല്ലം ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നാട്ടുകാർക്ക് ഭീഷണി ഉയർത്തിയിരുന്ന തെരുവുനായയെ വെടിവെച്ച് കൊന്നു. പഞ്ചായത്ത് പ്രസിഡന്റ് ലിജു ആലുവിളയുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. 12-ാം വാർഡിൽ കുട്ടികൾ ഉൾപ്പെടെ മൂന്ന് പേരെ ഈ നായ ആക്രമിച്ചിരുന്നു. തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടായിട്ടും നായയെ നിയന്ത്രിക്കാൻ ശ്രമങ്ങൾ ഫലപ്രദമാകാതിരുന്നതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. വാർഡ് മെമ്പറുടെ സാന്നിധ്യത്തിൽ ഷൂട്ടറെ ഉപയോഗിച്ചാണ് നായയെ വെടിവെച്ചത്. പ്രദേശത്ത് നാട്ടുകാർ ഏറെക്കാലമായി തെരുവുനായ ശല്യത്തിൽ ബുദ്ധിമുട്ടിലായിരുന്നുവെന്ന് അധികൃതർ പറയുന്നു. മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ […]
Read more

രാത്രി അമ്മയെയും മകളെയും ആക്രമിച്ചു; രണ്ട് പേർ പിടിയിൽ

കൊല്ലം: രാത്രി ജോലികഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമ്മയെയും മകളെയും ആക്രമിച്ച സംഭവത്തിൽ സ്ഥിരം കുറ്റവാളികൾ അറസ്റ്റിൽ. ചിതറ മാങ്കോട് സ്വദേശികളായ അനീഷ്, അനീഷിന്റെ സുഹൃത്ത് വിഷ്ണു എന്നിവരെയാണ് ചിതറ പൊലീസ് പിടികൂടിയത്. പൊലീസ് അറിയിച്ച പ്രകാരം വിഷ്ണുവിനെതിരെ ചിതറ, കടക്കൽ സ്റ്റേഷനുകളിലായി ആറോളം ക്രിമിനൽ കേസുകളും അനീഷിനെതിരെ രണ്ട് കേസുകളും നിലവിലുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വിജനമായ റോഡിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന അമ്മയെയും മകളെയും തടഞ്ഞുനിർത്തി പ്രതികൾ മർദ്ദിക്കുകയും അതിക്രമിക്കുകയും ചെയ്തതായി പരാതിയിൽ […]
Read more

മേഘാലയയിൽ നിന്ന് പോസ്റ്റ് ഓഫീസ് പാഴ്സലായി ലഹരികടത്തൽ; പ്രതി പിടിയിൽ

കൊല്ലം: മേഘാലയയിൽ നിന്ന് പോസ്റ്റ് ഓഫീസ് പാഴ്സൽ വഴി കഞ്ചാവ് കടത്തിയ കേസിലെ പ്രധാന പ്രതിയെ എക്സൈസ് സംഘം പിടികൂടി. കൊല്ലത്ത് ഒളിവില്‍ കഴിഞ്ഞ പാലക്കാട് കൊല്ലങ്കോട് ത്രാമണി സ്വദേശിയായ ജിജിത് (19) ആണ് അറസ്റ്റിലായത്. സുഹൃത്തുക്കളുടെ പേരിലാണ് പ്രതി കഞ്ചാവ് ഓർഡർ ചെയ്ത് കേരളത്തിലേക്ക് കടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നാലര മാസത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്നു പ്രതി. കൊല്ലത്ത് പുത്തൂരിലെ വാടകവീട്ടിലാണ് പ്രതി ഒളിവിൽ കഴിയുന്നതായി എക്സൈസിന് വിവരം ലഭിച്ചത്. ഇരുപത്തോളം നായകളുടെ സംരക്ഷണത്തിലാണ് പ്രതി ഒളിവില്‍ […]
Read more

കൊല്ലം ജില്ലയില്‍ വീണ്ടും എലിപ്പനി മരണം; 7 പേര്‍ ചികിത്സയില്‍

കൊല്ലം: ജില്ലയില്‍ വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു. തൃക്കരുവ സ്വദേശിയായ 70 വയസുകാരനാണ് മരിച്ചത്. ജില്ലയില്‍ വിവിധ ആശുപത്രികളിലായി എലിപ്പനി ബാധിച്ച് 7 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. എലിപ്പനി ലക്ഷണങ്ങളോടെ ഇരുപതോളം പേര്‍ നിരീക്ഷണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ഉയരുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം 12,191 പേര്‍ പനി ബാധിച്ച് ചികിത്സ തേടി. ഇതിൽ 105 പേര്‍ക്ക് ഡെങ്കിപ്പനിയും 19 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഇടുക്കിയില്‍ ആറ് പേര്‍ക്ക് മലേറിയയും […]
Read more

കൊല്ലം സ്വദേശിയായ പ്രവാസി ഒമാനിൽ മരിച്ച നിലയിൽ

കൊല്ലം: കൊല്ലം സ്വദേശിയായ പ്രവാസിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തന്നൂർ മീനാട് നെടുങ്ങോലം കുഞ്ഞൻപിള്ള മന്ദിരത്തിൽ രാമഭദ്രൻ (56) ആണ് മരിച്ചത്. വെള്ളിയാഴ്ച മുതൽ താമസസ്ഥലത്ത് നിന്ന് കാണാതായിരുന്നു. രണ്ടു ദിവസമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഞായറാഴ്ച ആർ.ഒ.പിയിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമൈലിലെ സെൻട്രൽ ജയിലിലേക്ക് പോകുന്ന വഴിയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. 15 വർഷമായി സമൈലിലെ ലിസൂക്കിൽ ഓട്ടോമൊബൈൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. […]
Read more

Recent News

Advertisement
WhiteswanTV Footer