Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kollam

മുഖ്യമന്ത്രി ചര്‍ച്ച; കൊള്ളാവുന്ന ഒത്തിരിപ്പേര്‍ ഇവിടെയുണ്ട്, അപ്പുറത്തില്ല: ഷിബു ബേബി ജോൺ

കൊല്ലം: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ തുടങ്ങിയിരുന്നു. സ്വന്തം അഭിപ്രായങ്ങളും പ്രതികരണങ്ങളുമായി നിരവധി നേതാക്കൾ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ചകളോട് പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ആർഎസ്പി നേതാവ് ഷിബു ബേബി ജോണ്‍. മുഖ്യമന്ത്രി ആകാൻ കൊള്ളാവുന്ന കുറച്ചുപേര്‍ ഇവിടെയുണ്ട്. പക്ഷെ, അപ്പുറത്ത് ഇല്ലെന്നുമാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം. വി ഡി സതീശന്‍ മുന്നോട്ടുവെച്ച ടീം യുഡിഎഫ് എന്നുള്ള നിലയിലായിരുന്നു പ്രവര്‍ത്തനം. ജനവികാരം യുഡിഎഫിന് അനുകൂലമാണെന്നും അദ്ദേഹം […]
Read more

നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ആഭരണം തട്ടാന്‍ ശ്രമം; പൊലീസുകാരന്‍ പിടിയില്‍

കൊല്ലം: പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച പോലീസുകാരൻ പിടിയിലായി. ശൂരനാട് വടക്ക് ആനയടി സ്വദേശി അവിനാഷ് സുരേന്ദ്രന്‍ ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകും മുന്‍പെടുത്ത ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. പെൺകുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്നും അവിനാഷ് തന്റെ ഫോണിലേക്ക് പകര്‍ത്തിയതെന്ന് പൊലീസ് പറഞ്ഞു. വ്യാജ അക്കൗണ്ട് വഴി പ്രചരിപ്പിച്ച ചിത്രങ്ങൾ പെൺകുട്ടിയുടെ അമ്മയ്ക്കും വാട്‌സാപ്പിലേക്ക് അയച്ചുകൊടുത്തിരുന്നു. അജ്ഞാതനാണ് ഇത്തരത്തിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതെന്നും 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയാല്‍ ഇത് തടയാമെന്നുമാണ് അവിനാഷ് […]
Read more

മകന്‍ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; സംഭവം കൊട്ടാരക്കരയിൽ

കൊല്ലം: കൊട്ടാരക്കരയില്‍ അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മഹേഷാണ് അമ്മ രാധാമണിയെ വെട്ടി പരിക്കേൽപ്പിച്ചത്. കുടുംബ തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം. രാധാമണിയുടെ കഴുത്തിലാണ് വെട്ടേറ്റത്. വെട്ടേറ്റ രാധാമണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Read more

കനത്ത മഴയിൽ എണ്ണപ്പന കടപുഴകി വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം ചിതറ ഓയിൽ പാം എസ്റ്റേറ്റിൽ കനത്ത മഴയ്ക്കിടെ എണ്ണപ്പന കടപുഴകി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ളക്കുപാറ ഇടക്കൊച്ചി തടത്തിൽ സ്വദേശി സരിതയാണ് മരിച്ചത്. 37 വയസ്സായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാരും കൂടെയുണ്ടായിരുന്ന തൊഴിലാളികളും ചേർന്ന് സരിതയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ചെവ്വാഴ്ച രാവിലെ എസ്റ്റേറ്റിലെ കാടുവെട്ടിത്തെളിക്കുന്ന ജോലിക്കായി എത്തിയതായിരുന്നു സരിത ഉൾപ്പെടെയുള്ള തൊഴിലാളികൾ. മഴപെയ്തതോടെ സമീപത്തുള്ള മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് അപകടമുണ്ടായത്. കാറ്റിൽ സമീപത്തുണ്ടായിരുന്ന ആഞ്ഞിലിമരം ഒടിഞ്ഞ് എണ്ണപ്പനയുടെ മുകളിലേക്ക് വീഴുകയും, പന […]
Read more

കള്ളനെ പേടിച്ച് സ്വര്‍ണാഭരണങ്ങള്‍ പാഠപുസ്തകത്തില്‍ ഒളിപ്പിച്ചു; കണ്ടെത്തിയത് ആക്രിക്കടയിൽ

കൊല്ലം: കൊല്ലം ചവറയിൽ കള്ളനെ പേടിച്ച് പാഠപുസ്തകത്തില്‍ ഒളിപ്പിച്ച 6 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത് ആക്രിക്കടയിൽ നിന്ന്. മൂന്ന് ദിവസം കഴിഞ്ഞാണ് സ്വര്‍ണം നഷ്ടമായ വിവരം വീട്ടുകാര്‍ അറിഞ്ഞത്. ഉടന്‍ തന്നെ ആക്രിക്കടയിലെത്തി തൊഴിലാളികള്‍ക്കൊപ്പം നടത്തിയ തിരച്ചിലിലാണ് നാല് ഗ്രാം ഒഴികെയുള്ള ആഭരണങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ 23ന് രാവിലെ വീട്ടുകാര്‍ സ്വര്‍ണം അന്വേഷിച്ചപ്പോഴാണ് ആക്രിക്കടയിലെത്തിച്ച കൂട്ടത്തിലെ പുസ്തകത്തില്‍ ഒളിപ്പിച്ച ആഭരണപ്പെട്ടിയിലാണ് ഇതുള്ളതെന്ന് മനസിലായത്. അപ്പോള്‍ തന്നെ കടയില്‍ അറിയിച്ചെങ്കിലും അപ്പോഴേക്കും പുസ്തകം ഉള്‍പ്പെടെ സാധനങ്ങള്‍ മറ്റ് ആക്രികള്‍ക്കൊപ്പം […]
Read more

കാറും ലോറിയും കൂട്ടിയിടിച്ചു; അച്ഛനും മകനും മരിച്ചു

കൊല്ലം: കൊല്ലം ആയൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. വിനോദയാത്ര കഴിഞ്ഞു മടങ്ങവെയാണ് സംഭവം. കോഴഞ്ചേരി കിഴക്കേവലിയ വീട്ടിൽ നൈനാൻ വർഗീസ് (60), വാഹനം ഓടിച്ചിരുന്ന മകൻ റോബിൻ നൈനാൻ (33) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ആയൂർ പാലത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം ഹാപ്പി ലാൻഡ് സന്ദർശിച്ചശേഷം കോഴഞ്ചേരി ഭാഗത്തേക്ക് മടങ്ങുകയായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ച കാറും, തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയും തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന […]
Read more

പുറ്റിങ്ങൽ മുതൽ തൃശൂർ വരെ; കണ്ണീരായി മാറുന്ന വെടിക്കെട്ട് ദുരന്തങ്ങൾ

കേരളത്തിന്റെ ഉത്സവഭൂമികളെ നടുക്കിയ വൻദുരന്തങ്ങളുടെ ഓർമ്മകളിലേക്ക് തൃശൂരിലെ പുതിയ വാർത്തകൾ വീണ്ടും കനലുകൾ കോരിയിടുകയാണ്. ഒരു ദശകം പിന്നിട്ടിട്ടും പുറ്റിങ്ങൽ ദുരന്തം ഏൽപ്പിച്ച ആഴത്തിലുള്ള മുറിവുകൾ ഉണങ്ങുന്നതിന് മുൻപേ സമാനമായ വാർത്തകൾ കേൾക്കേണ്ടി വരുന്നത് വിരോധാഭാസമാണ്. കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവീ ക്ഷേത്രത്തിൽ 2016 ഏപ്രിൽ പത്തിന് നടന്ന ആ കറുത്ത ഞായറാഴ്ച കേരളം കണ്ട ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമായി ഇന്നും ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. പുറ്റിങ്ങലിലെ നിലവിളികൾ നിലച്ചിട്ട് പത്ത് വർഷം തികയുമ്പോഴും, ആ ദുരന്തം […]
Read more

കല്ലടയാറ്റിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: കല്ലടയാറ്റിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. പുനലൂർ ശിവൻകോവിൽ പരിസരത്താണ് ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പുഴയിൽ മൃതദേഹം ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പുനലൂർ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹത്തെ തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും, ഏതെങ്കിലും വിവരം ലഭിക്കുന്നവർ പുനലൂർ പൊലീസ് സ്റ്റേഷനുമായി […]
Read more

മോട്ടോർവാഹന വകുപ്പിൻ്റെ പേരിലും ഓൺലൈൻ പണം തട്ടിപ്പ്

കൊല്ലം: മോട്ടോർവാഹന വകുപ്പിൻ്റെ പേരിലും ഓൺലൈൻ തട്ടിപ്പ്. കൊല്ലം സ്വദേശികളായ ശിവൻ, അഭിലാഷ് എന്നിവർക്ക് അമിത വേഗതയ്ക്ക് 1000 രൂപ പിഴയടക്കണമെന്ന് ചൂണ്ടിക്കാട്ടി വാട്സ്ആപ്പ് വഴി ഒരു സന്ദേശം ലഭിച്ചു. തുടർന്ന്, പരിവാഹന സൈറ്റിൽ ഇരുവരും പരിശോധന നടത്തി. അപ്പോഴാണ് രണ്ടുപേർക്കും ചെല്ലാൻ ഉണ്ടായിരുന്നില്ല എന്നുള്ള കാര്യം മനസ്സിലാക്കുന്നത്. വിശദ വിവരങ്ങൾക്ക് അപ്പ് ഡൗൺലോഡ് ചെയ്യണമെന്നും സന്ദേശത്തിലുണ്ട്. അതിനെത്തുടർന്ന് രണ്ടുപേരും പോലീസിൽ പരാതി നൽകി.പോലീസ് അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
Read more

കൊല്ലത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കൊല്ലം: കൊല്ലത്ത് സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഇന്ന് ഉച്ചയോടെ ആയിരനല്ലൂർ ആറ്റിലായിരുന്നു അപകടം. അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി രാജേഷ് ആണ് മരിച്ചത്. 34 വയസ്സായിരുന്നു. രാജേഷ് കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസും പുനലൂരിൽ നിന്നുള്ള ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ പുനലൂർ താലൂക്കാശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.
Read more
Advertisement
WhiteswanTV Footer