കൊല്ലത്ത് മാരകായുധങ്ങളുമായെത്തിയ അക്രമി സംഘം വീട് അടിച്ചു തകർത്തു
കൊല്ലം: ശൂരനാട് വടക്ക് പാറക്കടവിൽ മാരകായുധങ്ങളുമായി എത്തിയ അക്രമിസംഘം വീട് ആക്രമിച്ച് വ്യാപക നാശനഷ്ടം വരുത്തി. ചിറപ്പാട് ഭാഗത്തെ അഖിലാലയത്തിൽ അജിത് താമസിക്കുന്ന വീടിന് നേരെയാണ് ആക്രമണം നടന്നത്. വ്യാഴാഴ്ച രാത്രി ഏകദേശം 11 മണിയോടെയായിരുന്നു സംഭവം. വടിവാൾ, വെട്ടുകത്തി തുടങ്ങിയ ആയുധങ്ങളുമായി എത്തിയ ആറംഗസംഘം വീടുകയറി ആക്രമണം നടത്തുകയും മണിക്കൂറോളം ഭീതിജനകമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തതായി വീട്ടുകാർ പരാതിപ്പെട്ടു. വീട്ടിലുണ്ടായിരുന്നവരെ മർദിച്ചതായും കുട്ടികളോട് മോശമായി പെരുമാറിയതായും പരാതിയിൽ പറയുന്നു. വീട്ടിലെ ടിവി, ഫ്രിഡ്ജ്, അടുക്കള ഉപകരണങ്ങൾ, […]
Read more

