കൊല്ലത്ത് തട്ടിക്കൊണ്ട് പോയ യുവാവിനെ മോചിപ്പിച്ചു; നാല് പേര്‍ കസ്റ്റഡിയില്‍
കൊല്ലം: സാമ്പത്തിക ഇടാപാടുകളില്‍ യുവാവിനെ ആക്രമിച്ച് തട്ടികൊണ്ടുപോയ പ്രതികള്‍ പിടിയില്‍. ശൂരനാട് സ്വദേശികളായ നാല് പേരാണ് കസ്റ്റഡിയിലായത്. ഇരവിപുരം പൊലീസാണ് പ്രതികളെ പിടികൂടിയത്. തൃശൂര്‍ സ്വദേശി ആരോമലിനെയാണ് ഇന്നലെ രാത്രി തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണം. ആരോമലിനെ പൊലീസ് മോചിപ്പിച്ചു. സമാനമായ മറ്റൊരു സംഭവത്തില്‍ തൃശ്ശൂര്‍ കുന്നംകുളത്ത് വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റിലായി. 9 പേര്‍ ഇനിയും പിടിയിലാകാനുണ്ട്. മലപ്പുറം ചങ്ങരംകുളം സ്വദേശികളായ ഹിലാല്‍, സംഗീത്, […]
Read more

