Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വീട്ടുകാർ ഉറക്കത്തിൽ മോഷ്ടിക്കാനിറങ്ങിയ കള്ളനെ പൊക്കി ദുബായ് യിലുള്ള മകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനാപുരം: രാത്രി പന്ത്രണ്ട് മണി. പരിസരത്ത് ആളനക്കമില്ല, വഴിവിളക്കുകൾ പോലുമില്ലാത്ത ഇരുട്ട്. ഇന്നു കാര്യമായി എന്തെങ്കിലും കിട്ടുമെന്ന് ഉറപ്പിച്ച് മോഷ്ടാവ് വീടിനുള്ളിലേക്ക് കടക്കാൻ തയാറെടുപ്പുകൾ തുടങ്ങി. എന്നാൽ, ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറം കടലിനക്കരെയിരുന്ന് ഒരാൾ ഇതെല്ലാം തത്സമയം കാണുന്നുണ്ടായിരുന്നു എന്നത് ആ കള്ളൻ അറിഞ്ഞില്ല.

​പുതുവൽ താനൂർ തറയിൽ റോയിയുടെ വീട്ടിൽ കഴിഞ്ഞ രാത്രിയിലായിരുന്നു സിനിമാക്കഥയെ വെല്ലുന്ന ഈ സംഭവങ്ങൾ. റോയിയുടെ മകൾ ദുബായിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്. ജോലിത്തിരക്കിനിടയിൽ യാദൃശ്ചികമായി വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പരിശോധിച്ചപ്പോഴാണ് വീടിന് ചുറ്റും സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ മകൾ കാണുന്നത്.

​വീട്ടുകാർ ഉറക്കത്തിലാണെന്ന് മനസ്സിലാക്കിയ മകൾ ഉടൻ തന്നെ നാട്ടിലേക്ക് വിളിക്കുകയും മാതാപിതാക്കളെ വിളിച്ചുണർത്തുകയും ചെയ്തു. അവർ ഉടൻ തന്നെ അയൽവാസികളെ വിവരമറിയിച്ചു. നിമിഷങ്ങൾക്കുള്ളിൽ വീടിനു ചുറ്റും ലൈറ്റുകൾ തെളിയുകയും ആളുകൾ ഓടിക്കൂടുകയും ചെയ്തതോടെ പകച്ചുപോയ മോഷ്ടാവ് ഒന്നും കിട്ടാതെ ഇരുട്ടിലേക്ക് ഓടിമറഞ്ഞു.

​മകളുടെ സമയോചിതമായ ഇടപെടൽ കാരണം വലിയൊരു കവർച്ചയാണ് ഒഴിവായത്. വീട്ടിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് റോയിയും കുടുംബവും പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുൻപ് സമാനമായ രീതിയിൽ ഇവരുടെ ബന്ധുവിന്റെ വീട്ടിലും മാരകായുധങ്ങളുമായി എത്തിയ മോഷ്ടാവ് വാതിൽ കുത്തിപ്പൊളിക്കാൻ ശ്രമിച്ചിരുന്നു. പ്രദേശത്ത് മോഷണശ്രമങ്ങൾ പതിവാകുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്.

Tags :

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer