കൊല്ലം: ചൂട് കാരണം രാത്രി ടെറസിൽ ഉറങ്ങാൻ കിടന്ന നിർമ്മാണ തൊഴിലാളി സമീപത്തെ കെട്ടിടത്തിലേക്ക് മറിഞ്ഞ് വീണ് ഗുരുതര പരിക്ക്. ശാസ്താംകോട്ട റവന്യു ടവറിന്റെ ജിപ്സം പണിക്കായി എത്തിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി തംബുരുവിനാണു പരിക്കേറ്റത്. ഫിൽറ്റർ ഹൗസ് ജംക്‌ഷനിലെ സ്വകാര്യ കെട്ടിടത്തിന്റെ മുകളിലുള്ള നിലയിലാണ് തൊഴിലാളികൾ താമസിച്ചിരുന്നത്. രാവിലെ മറ്റ് തൊഴിലാളികൾ എഴുന്നേറ്റപ്പോൾ കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ലായിരുന്നു. തുടർന്നുണ്ടായ തിരച്ചിലിനൊടുവിലാണ് മീപത്തെ ആശുപത്രി കെട്ടിടത്തിന്റെ മുകളിലായി വീണു കിടക്കുന്നത് കണ്ടത്. . തലപൊട്ടി രക്തം വാർന്ന് ബോധരഹിതനായ നിലയിലായിരുന്നു യുവാവ്. വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.




