Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kollam

മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനം

കൊല്ലം: തേവലക്കരയിലെ സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ ന‌‌ടക്കും. നാളെ രാവിലെ 10 മണിക്ക് മൃതദേഹം സ്കൂളിൽ പൊതുദർശനത്തിന് വെക്കും. ശേഷം നാല് മണിയോടെയായിരിക്കും സംസ്കാരം ന‌‌ടക്കുക. നിലവിൽ തുർക്കിയിലുള്ള മിഥുന്റെ അമ്മ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ നാട്ടിലെത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇന്ന് വൈകുന്നേരം ആറുമണിക്ക് കുവൈത്ത് എയർവേസിൽ കുവൈത്തിലേക്ക് തിരിക്കും. രാത്രി 9:30ന് കുവൈത്തിൽ എത്തിയതിനു ശേഷം നാളെ പുലർച്ചെ 01.15നുള്ള ഇൻഡിഗോ വിമാനത്തിൽ പുറപ്പെട്ടും. രാവിലെ 08.55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ […]
Read more

കൊല്ലം ജില്ലയിൽ നാളെ കെ എസ് യു, എബിവിപി വിദ്യാഭ്യാസ ബന്ദ്

തേവലക്കരയിൽ സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൊല്ലം ജില്ലയിൽ നാളെ കെ എസ് യു, എബിവിപി വിദ്യാഭ്യാസ ബന്ദ്. വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെ മാപ്പർഹിക്കാത്ത അനാസ്ഥയാണെന്ന് എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ പറഞ്ഞു. കളിക്കുന്നതിനിടയിൽ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയ വിദ്യാർത്ഥിക്ക് താഴ്ന്നു കിടന്ന ഹൈ വോൾട്ടേജ് ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. അപകടകരമായ വൈദ്യുതി ലൈൻ ഉയർത്താത്തത് സ്കൂൾ അധികൃതരുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും വീഴ്ചയാണ്. വകുപ്പുകൾ […]
Read more

കൊല്ലത്ത് വിദ്യാര്‍ത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം: അടിയന്തര റിപ്പോര്‍ട്ട് തേടി വിഭ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കൊല്ലത്ത് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ റിപ്പോർട്ട് തേടി വിഭ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥിയുടെ മരണം അതീവ ദുഃഖകരമാണെന്ന് മന്ത്രി പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും മന്ത്രി നിർദ്ദേശം നൽകി. ഇന്ന് രാവിലെയായിരുന്നു തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ആണ് ഷോക്കേറ്റ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് […]
Read more

കൊല്ലത്ത് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

കൊല്ലം: വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുനാണ് (13) മരിച്ചത്. കളിക്കുന്നതിനിടെ സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴായിരുന്നു അപകടം. സ്കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈൻ അപകടരമായ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
Read more

വിപഞ്ചികയുടെ മകളുടെ സംസ്കാരം ഇന്ന് യുഎഇയിൽ

ഷാർജ: ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. ഇരുവരുടെയും സംസ്കാരവുമായി ബന്ധപ്പെട്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കങ്ങളൊഴിഞ്ഞ സ്ഥിതിക്ക് ഇന്ന് മറ്റ് നടപടികൾ പൂർത്തിയാക്കിയാകും സംസ്കാരം. സംസ്കാരം വൈകുന്നത് ഒഴിവാക്കാനാണ് മൃതദേഹം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ച ചെയ്തതെന്നാണ് വിപ‍ഞ്ചികയുടെ കുടുംബം വിശദീകരിക്കുന്നത്. വിപഞ്ചികയുടെ കുടുംബത്തിന് ഇതുവരെ രണ്ട് പേരുടേയും മൃതദേഹങ്ങൾ കാണാൻ കഴിഞ്ഞിട്ടില്ല. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. എന്നാൽ, കുഞ്ഞിന്റെ […]
Read more

കൊല്ലത്ത് വന്‍ മയക്കുമരുന്ന് വേട്ട

കൊല്ലം: കരുനാഗപ്പള്ളിയില്‍ 220 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. എക്‌സൈസ് കരുനാഗപ്പള്ളി തൊടിയൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 227 ഗ്രാം എംഡിഎംഎയുമായി പുലിയൂര്‍ വഞ്ചി കിഴക്ക് ദേശത്ത് മഠത്തില്‍ വടക്കത്തില്‍ വീട്ടില്‍ അനന്തു (27) ആണ് പിടിയിലായത്. കൊല്ലം ജില്ലയില്‍ സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ അളവിലുള്ള മയക്കുമരുന്ന് വേട്ടയാണിതെന്ന് എക്‌സൈസ് അറിയിച്ചു. പ്രതി മുന്‍പും സമാനമായ രീതിയില്‍ എംഡിഎംഎയുമായി പിടിയിലായിട്ടുണ്ട്. പിടിയിലായ മയക്കുമരുന്ന് വിപണിയില്‍ 15 ലക്ഷത്തോളം രൂപ വില വരും. Content: Massive drug […]
Read more

മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ യുവാവ് പിടിയിൽ

കൊല്ലം: കൊല്ലം നഗരത്തിൽ വൻ എംഡിഎംഎ വേട്ട. മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കടത്തിയ ചകിരിക്കട സ്വദേശി അജ്മൽ ഷായെയാണ് പോലീസ് പിടികൂടിയത്. അജ്മൽ ഷായെ കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഗർഭനിരോധന ഉറകളിൽ നിറച്ചാണ് എംഡിഎംഎ മലദ്വാരത്തിൽ ഒളിപ്പിച്ചത്. 107 ഗ്രാം എംഡിഎംഎയാണ് കടത്തിയത്. ഈ വർഷം ജില്ലയിൽ നടന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്. രാവിലെ റെയിൽവേ സ്റ്റേഷന് സമീപത്തു നിന്ന് സിറ്റി ഡാൻസാഫ് സംഘവും ഈസ്റ്റ് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. […]
Read more

തീർത്ഥാടന യാത്രക്കൊരുങ്ങി കെഎസ്ആർടിസി

കൊല്ലം: കര്‍ക്കടകത്തിൽ പ്രത്യേക തീര്‍ത്ഥാടന യാത്രാ പാക്കേജുകളുമായി കെഎസ്ആര്‍ടിസി. കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്ലാണ് യാത്ര സംഘടിപ്പിക്കുന്നത്. കോട്ടയം ജില്ലയിലെ നാലമ്പലം, ആറന്മുള വള്ളസദ്യ, പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനം എന്നിവയ്ക്കാണ് കെഎസ്ആര്‍ടിസി അവസരമൊരുക്കിയിട്ടുള്ളത്. ജൂലൈ 19നാണ് പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനം സംഘടിപ്പിക്കുന്നത്. രാവിലെ 5 മണിയ്ക്ക് യാത്ര പുറപ്പെടും. ഇതിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. പ്രശസ്തമായ ആറന്മുള വള്ളസദ്യയുടെ ഭാഗമാകാന്‍ യാത്രക്കാര്‍ക്ക് അവസരം ലഭിക്കുമെന്നതാണ് പ്രധാന സവിശേഷത. വള്ളസദ്യയിലെ ചടങ്ങുകൾ കാണാനും 44 വിഭവങ്ങളടങ്ങുന്ന സദ്യയിൽ പങ്കെടുക്കാനും […]
Read more

പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

കൊല്ലം: കൊല്ലം പുനലൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. പുനലൂർ കരവാളൂർ വെഞ്ചേമ്പ് സ്വദേശിയായ സജീർ (39) ആണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത സമയത്ത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പ്രായപൂർത്തിയായതിന് ശേഷവും പ്രതി പെൺകുട്ടിയെ പല തവണ പീഡിപ്പിച്ചു. പെൺകുട്ടി പുനലൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പൊലീസ് പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. Content: Mother’s friend arrested for sexually assaulting girl and filming her
Read more

1.5 കിലോ കഞ്ചാവുമായി കോൺഗ്രസ്‌ നേതാവ് പിടിയിൽ

കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ കഞ്ചാവുമായി കോൺഗ്രസ്‌ നേതാവ് പിടിയിൽ. മങ്കാട് സ്വദേശി സച്ചിനെയാണ് എക്സ്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് കണ്ടെത്തി. കോൺഗ്രസ് കുമ്മിൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് സച്ചിൻ. ചടയമംഗലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ കടയ്ക്കൽ മാർക്കറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് സച്ചിൻ പിടിയിലായത്. ചൊവ്വാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ മറ്റൊരാളിൽ നിന്ന് കഞ്ചാവ് വാങ്ങുമ്പോഴാണ് ചടയമംഗലം എക്സ്സൈസ്സ് സംഘം പ്രതിയെ പിടികൂടിയത്. കടയ്ക്കൽ മാർക്കറ്റിലും പരിസരപ്രദേശങ്ങളിലും വൈകുന്നേരങ്ങളിൽ […]
Read more
Advertisement
WhiteswanTV Footer