Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kollam

കൊല്ലത്ത് മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ജീവനൊടുക്കി

കൊല്ലം: മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ജീവനൊടുക്കി. കടപ്പാക്കട അക്ഷയ നഗറില്‍ ശ്രീനിവാസ പിള്ളയാണ് (80)മകൻ വിഷ്ണു ശ്രീനിവാസ പിള്ളയെ (40) വെട്ടിക്കൊന്നശേഷം ജീവനൊടുക്കിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. വിഷ്ണുവിന് മാനസികാസാസ്ഥ്യം ഉണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. ഫോണ്‍ വിളിച്ചിട്ടും ഇരുവരെയും ബന്ധപ്പെടാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് ഭാര്യയും മകളും തിരുവനന്തപുരത്ത് നിന്നും കൊല്ലത്തെ വീട്ടിലെത്തുകയായിരുന്നു. പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് മകനെ രക്തം വാര്‍ന്ന നിലയിലും ശ്രീനിവാസപ്പിള്ളയെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്. അഭിഭാഷകനാണ് ശ്രീനിവാസപ്പിള്ള.
Read more

കൊല്ലത്ത് കാണാതായ 17കാരിയുടെ മൃതദേഹം ഓടയിൽ നിന്ന് കണ്ടെത്തി

കൊല്ലം: കൊല്ലത്ത് കാണാതായ 17-കാരിയുടെ മൃതദേഹം കണ്ടെത്തി. കിളികൊല്ലൂർ സ്വദേശി നന്ദ സുരേഷ് (17) ന്റെ മൃതദേഹമാണ് വീടിന് സമീപത്തെ റെയിൽവേ ട്രാക്കിനോട് ചേർന്ന ഓടയിൽ നിന്ന് കണ്ടെത്തിയത്. നാട്ടുകാർ നടത്തിയ പരിശോധനയിൽ ഇന്ന് വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതലാണ് നന്ദയെ കാണാതായത്. മൃതദേഹം പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ഭൗതിക ശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Read more

കൊല്ലത്ത് ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് അപകടം; 59 കാരന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് സ്കൂട്ടർ അപകടത്തിൽ 59 കാരന് ദാരുണാന്ത്യം. ഇടിച്ച ബൈക്കിന്റെ കമ്പി തുളച്ചുകയറിയാണ് മരിച്ചത്. തുകലശ്ശേരി സ്വദേശി ബെന്നിയാണ് മരിച്ചത്. തിരുവല്ലയിൽ ഇന്നലെ രാത്രിയാണ് അതിദാരുണമായ അപകടം ഉണ്ടായത്. ബെന്നി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ച ബൈക്കിൻ്റെ മിറർ സ്ഥാപിച്ചിരുന്ന കമ്പിയാണ് നെഞ്ചിൽ തുളച്ചു കയറിയത്. ബൈക്ക് അമിത വേഗതയിൽ ആയിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ ബെന്നി മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം […]
Read more

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ

കൊല്ലം: കൊല്ലം മേയർ ഹണി ബെഞ്ചമിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി അനിൽ കുമാറാണ് പൊലീസിന്റെ പിടിയിലായത്. മേയറുടെ വീടിന് സമീപത്താണ് മുൻപ് ഇയാൾ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം അനിൽ കുമാർ മേയറുടെ വീടിന് സമീപത്ത് കത്തിയുമായി നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സംഭവത്തിൽ പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. മേയർ കമ്മീഷണർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്. മേയറുടെ വീടിന്റെ പരിസരത്തും ഓഫീസിലുമായി […]
Read more

പൊലീസുകാരെ നായയെ വിട്ട് ആക്രമിച്ച കേസിൽ പ്രതി പിടിയിൽ

കൊല്ലം: കൊല്ലത്ത് പോലീസുകാരെ നായയെ വിട്ട് ആക്രമിച്ചു. കൊല്ലം കുണ്ടറയിലാണ് സംഭവം. കേസിൽ പ്രതി അറസ്റ്റില്‍. പടപ്പക്കര സ്വദേശി ജിജേഷ് ആണ് പിടിയിലായത്. മറ്റൊരു കേസില്‍ ഇയാളെ കസ്റ്റഡിയില്‍ എടുക്കാനെത്തിയപ്പോഴായിരുന്നു നായയെ വിട്ടുള്ള ആക്രമണം. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. സമീപവാസിയെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായ പടപ്പക്കര സ്വദേശി ജിജേഷിനെ പിടികൂടാന്‍ എത്തിയതായിരുന്നു കുണ്ടറ സബ് ഇൻസ്പെക്ടർ സച്ചിൻ ലാലും സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്തും. മദ്യലഹരിയിൽ ആയിരുന്ന ജിജേഷ് പൊലീസുകാരെ ആക്രമിച്ചു. കൈയ്യാങ്കളിക്കിടെ നിലത്തുവീണ […]
Read more

45 കാരൻ ഒളിപ്പിച്ചത് 1.25 കിലോ കഞ്ചാവ്; സംഭവം കൊല്ലത്ത്

കൊല്ലം: കൊല്ലത്ത് സ്കൂട്ടറിൽ 1.25 കിലോ കഞ്ചാവ് പിടികൂടി. സ്കൂട്ടറിൽ ഒളിപ്പിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ചത്തിനംകുളം സ്വദേശി സുനേഷ് (45) നെയാണ് 1.25 കിലോഗ്രാം കഞ്ചാവുമായി പിടിച്ചത്. ശക്തികുളങ്ങര ഹാർബർ, മുളങ്കടകം, തിരുമുല്ലവാരം അച്ചുകല്ലിന്മൂട് ഭാഗങ്ങൾ കേന്ദ്രീകരിച്ചു കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്നു പ്രതി. കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.ശങ്കർ ന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ വിനോദ്.ആർ.ജി, ഷഹാലുദീൻ, ജി.ശ്രീകുമാർ, പ്രിവന്റീവ് ഓഫീസർമാരായ പി.വി.ഹരികൃഷ്ണൻ, ജ്യോതി.ടി.ർ, അനീഷ് കുമാർ, […]
Read more

കൊല്ലത്ത് ഓട്ടിസം ബാധിച്ച ആറ് വയസുകാരിയുടെ മരണം ; കുട്ടി ലൈംഗിക അതിക്രമം നേരിട്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കൊല്ലം: ഭിന്നശേഷിക്കാരിയായ ആറ് വയസുകാരിയുടെ മരണത്തില്‍ ദുരൂഹത. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കുട്ടിയുടെ ബന്ധുവും അയല്‍വാസിയുമായ 14 വയസുകാരന്‍ കുട്ടിയെ ദുരുപയോഗം ചെയ്‌തെന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായെന്ന് തെളിയിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ട് വന്നതോടെ ബന്ധുവായ 14 വയസുകാരന്‍ ചൈല്‍ഡ് ലൈന്‍ നിരീക്ഷണത്തിലാണ്. ഏപ്രില്‍ 19നായിരുന്നു ഭിന്നശേഷിക്കാരിയായ ആറ് വയസുകാരി മരണപ്പെട്ടത്. സ്വകാര്യ ഭാഗങ്ങളില്‍ അണുബാധയും ക്ഷീണവും കാരണമാണ് കുട്ടിയെ ആശുപത്രിയില്‍ […]
Read more

മുടി വെട്ടിയില്ല; 14 വിദ്യാർത്ഥികളെ ക്ലാസിൽ കയറ്റിയില്ലെന്ന് പരാതി

കൊല്ലം: കൊല്ലത്ത് മുടി വെട്ടിയില്ലെന്ന കാരണത്തിൽ പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും പുറത്താക്കി. 14 പേരെയാണ് സ്കൂളിൽ നിന്ന് പുറത്താക്കി എന്ന പരാതിയിൽ പറയുന്നത്. കൊല്ലം ഉമയനല്ലൂർ മൈലാപ്പൂർ എ.കെ.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. ഇന്ന് കട അവധിയായതിനാൽ നാളെ മുടി വെട്ടാമെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്നാണ് ആരോപണം. സ്കൂളിന് പുറത്ത് മഴ നനഞ്ഞ് നിൽക്കേണ്ടി വന്നെന്നും വിദ്യാർത്ഥികൾ പറയുന്നു. വിദ്യാര്‍ത്ഥികളുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് സ്കൂൾ അധികൃതർ വിശദീകരിക്കുന്നു. മുടിവെട്ടാത്തതിന് ആരേയും പുറത്താക്കിയിട്ടില്ല. സ്ഥിരമായി വൈകി […]
Read more

നാലര വയസുകാരി ഓടയിൽ വീണ് മരിച്ചു

കൊല്ലം: സ്കൂൾ പ്രവേശനത്തിന് കാത്തിരിക്കവേ നൊമ്പരമായി നാലര വയസുകാരി. പൻമനയിൽ നാലര വയസുകാരി ഓടയിൽ വീണ് മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ അനീഷ്, രശ്മി ദമ്പതികളുടെ മകൾ അക്ഷികയാണ് ഞായറാഴ്ച ഓടയിൽ വീണു മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് പൻമന വടുതലയിലെ അമ്മയുടെ വീടിന് സമീപം കളിച്ചുകൊണ്ട് നിൽക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

ചൂര മീന്‍ കറി കഴിച്ചു; ഛർദിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീ മരിച്ചു

കൊല്ലം: ഛര്‍ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. മരിച്ച സ്വകാര്യ ബാങ്ക് ജീവനക്കാരി കൊല്ലം കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ടില്‍ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ(45)യാണ്. ഇന്നലെ വൈകിട്ടാണു സംഭവം.ഛര്‍ദ്ദിയെ തുടര്‍ന്ന് ദീപ്തിപ്രഭയും ഭര്‍ത്താവും മകനും ആശുപത്രിയില്‍ ചികിത്സ തേടി. ഭക്ഷ്യവിഷബാധ ആണെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം വാങ്ങിയ ചൂരമീന്‍ കറിവച്ചു കഴിച്ചതിനെത്തുടര്‍ന്ന് ശ്യാംകുമാറിനും മകന്‍ അര്‍ജുന്‍ ശ്യാമിനും ഇന്നലെ രാവിലെ മുതല്‍ ഛര്‍ദി തുടങ്ങിയിരുന്നു. എന്നാല്‍, ദീപ്തിപ്രഭ പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കില്‍ ജോലിക്കു […]
Read more
Advertisement
WhiteswanTV Footer