Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കരുനാഗപ്പള്ളി ആർക്കൊപ്പം; കോട്ട കാക്കുമോ തിരിച്ചുപിടിക്കുമോ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: ദശകങ്ങളായി മുന്നണികളെ മാറിമാറി പരീക്ഷിക്കുന്ന ചരിത്രമുള്ള മണ്ഡലമാണ് കരുനാഗപ്പള്ളി. തീരദേശ മേഖലയുടെ രാഷ്ട്രീയ സ്പന്ദനങ്ങൾ തൊട്ടറിയുന്ന ഈ മണ്ഡലം ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത് വളരെ പ്രാധാന്യത്തോടെയാണ്. യുഡിഎഫിന്റെ നിലവിലെ എംഎൽഎ സി.ആർ. മഹേഷ് തന്നെ വീണ്ടും അങ്കത്തിനിറങ്ങുമ്പോൾ, ഇടതുമുന്നണിക്കായി സിപിഐയിലെ എം.എസ്. താരയും എൻഡിഎയ്ക്കായി ബിജെപിയിലെ വി.എസ്. ജിതിൻദേവുമാണ് ജനവിധി തേടുന്നത്. അതുകൊണ്ടു തന്നെ ഇത്തവണ പോരാട്ടം കടുക്കും.

021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുടനീളം ഇടതുപക്ഷ തരംഗം വീശിയടിച്ചപ്പോഴും കരുനാഗപ്പള്ളിയിൽ യുഡിഎഫ് അട്ടിമറി വിജയം സ്വന്തമാക്കിയിരുന്നു. അതെ, സി.ആർ. മഹേഷ് വീണ്ടും പോരിനിറങ്ങുമ്പോൾ വിജയപ്രതീക്ഷയിലാണ് മുന്നണി. അഞ്ചുവർഷത്തെ പ്രവർത്തന മികവും വികസന പദ്ധതികളും തന്റെ വിജയം ഉറപ്പിക്കുമെനാണ് മഹേഷിന്റെ വിശ്വാസം.

ഇടതുമുന്നണി ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാൻ രംഗത്തിറക്കിയിരിക്കുന്നത് സിപിഐയിലെ അഡ്വ.എം.എസ്. താരയെയാണ്. കരുനാഗപ്പള്ളിയുടെ നഷ്ടപ്പെട്ട മേധാവിത്വം വീണ്ടെടുക്കാൻ വനിതാ സ്ഥാനാർത്ഥിയിലൂടെ സാധിക്കുമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്. ബിജെപി യുവനേത്വ നിരയിൽ നിന്നുള്ള വി.എസ്. ജിതിൻദേവിനെയാണ് സ്ഥാനാർത്ഥിയായി നിയോഗിച്ചിരിക്കുന്നത്. ഇത്തവണ കരുനാഗപ്പള്ളി ആർക്കൊപ്പമെന്നത് പ്രവചനാതീതമാണ്.

Tags :

Recent News

Advertisement
WhiteswanTV Footer