കൊല്ലം: പുനലൂർ പോലീസ് സ്റ്റേഷനിൽ സ്വയം തീ കൊളുത്തി യുവാവ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ശരീരത്തില്‍ തീ കൊളുത്തിയ ശേഷം യുവാവ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു.90% പൊള്ളലേറ്റ യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഉണ്ടായ കേസിൽ യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. അവിടെവച്ചാണ് കൈയിൽ കരുതിയ മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്താനായി ശ്രമിച്ചത്. ആദിവാസി ഉന്നതിയിലെ സുരേഷ് ആണ് ആത്മഹത്യാ ശ്രമം നടത്തിയത്.




