Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Tourism

ഇനി പാട്ടു കേട്ട് യാത്ര ചെയ്യാം; സ്വന്തം റേഡിയോയുമായി KSRTC

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ പോകുമ്പോൾ ഇനി ഇയർഫോൺ എടുക്കാൻ മറന്നാലും നോ പ്രോബ്ലം. പ്രതിദിനം യാത്ര ചെയ്യുന്ന 21 ലക്ഷത്തോളം വരുന്ന യാത്രക്കാർക്കായി ബസുകളിൽ സ്വന്തം ഡിജിറ്റൽ റേഡിയോ ശൃംഖല ഒരുക്കി യാത്രാനുഭവം മികച്ചതാക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നു. പ്രിയദർശനി സർവീസ് ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പുതിയ നീക്കം. യാത്രയിൽ ഇനി സം​ഗീതവും കാലാവസ്ഥാ വിവരങ്ങളും യാത്രാ നിർദ്ദേശങ്ങളും ജീവനക്കാരുടെ കഥകളുമൊക്കെ ബസിലിരുന്ന് കേൾക്കാം. പൊതുജനങ്ങൾക്ക് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ പരസ്യ വരുമാനത്തിലൂടെയാണ് […]
Read more

മറ്റുള്ളവരുടെ ല​ഗേജുകൾ കൊണ്ടുവന്നാൽ പണികിട്ടും; മുന്നറിയിപ്പുമായി കുവൈറ്റ്

കുവൈത്ത് സിറ്റി: രാജ്യത്തിന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ ലഗേജുകള്‍ കൊണ്ടുവന്നവര്‍ക്ക് മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം. മറ്റുവ്യക്തികളില്‍ നിന്നുള്ള ബാഗുകള്‍, പാഴ്‌സലുകള്‍, കണ്ടെയ്‌നറുകള്‍ അല്ലെങ്കില്‍ മറ്റ് വസ്തുക്കള്‍ തുടങ്ങിയവ യാത്രയ്‌ക്കൊപ്പം കൈവശം വയ്ക്കരുതെന്നാണ് മുന്നറിയിപ്പ്. ഇത്തരം വസ്തുക്കള്‍ കൈമാറുന്ന വ്യക്തിയുമായുള്ള ബന്ധമോ അവര്‍ പറയുന്ന കാരണങ്ങളോ എന്തുതന്നെയായാലും, യാത്രക്കാരുടെ കൈവശം നിരോധിത വസ്തുക്കള്‍ കണ്ടെത്തിയാല്‍ അതിന് യാത്രക്കാരനാകും നിയമപരമായി ഉത്തരവാദികളായിരിക്കുകയെന്ന് ആദ്യന്തരമന്ത്രാലയം പറഞ്ഞു. ലഹരിക്കടത്തുകാര്‍ യാത്രക്കാര്‍ അറിയാതെ ഇത്തരം മാര്‍ഗങ്ങള്‍ മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ചേക്കാമെന്ന് മന്ത്രാലയം […]
Read more

ടിക്കറ്റ് എടുക്കേണ്ട, TTE വരില്ല, ചെക്കിങ്ങും ഉണ്ടാകില്ല! ഇങ്ങനേയും ഒരു ട്രെയിൻ ഉണ്ട് ഇന്ത്യയിൽ

ടിക്കറ്റെടുക്കാതെ ട്രെയിനിൽ കയറിയാൽ ടിക്കറ്റ് പരിശോധകനായ TTE പിടികൂടി പിഴ ചുമത്തുമെന്ന കാര്യം ഏവർക്കും അറിവുള്ളതാണ്. എന്നാൽ, യാതൊരുവിധ ടിക്കറ്റും ആവശ്യമില്ലാതെ, പരിശോധനകളോ പിഴയോ ഭയപ്പെടാതെ തികച്ചും സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കുന്ന ഒരു അപൂർവ്വ ട്രെയിൻ ഇന്ത്യയിലുണ്ട്. കഴിഞ്ഞ 78 വർഷങ്ങളായി അല്പം പോലും മുടങ്ങാതെ പൊതുജനങ്ങൾക്ക് സൗജന്യ സേവനം നൽകിവരുന്ന ഈ സർവീസ് പഞ്ചാബ്-ഹരിയാന അതിർത്തി മേഖലയിലൂടെയാണ് കടന്നുപോകുന്നത്. ‘ഭക്രാ-നംഗൽ ട്രെയിൻ’ എന്നാണ് ഇതിന്റെ പേര്. എന്നാൽ, ഏറെ കൗതുകകരമായ മറ്റൊരു വസ്തുത എന്തെന്നാൽ […]
Read more

ഒറ്റ വിസ കൊണ്ട് ​ഗൾഫ് രാജ്യങ്ങൾ മുഴുവൻ കാണാം; വരുന്നു GCC ട്രാൻസിറ്റ് വിസ

റിയാദ്: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഒറ്റ ടൂറിസ്റ്റ് വിസയില്‍ യാത്ര ചെയ്യാവുന്ന ജിസിസി ഗ്രാന്‍ഡ് ടൂറിസ്റ്റ് വിസ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി അറിയിച്ചു. സെപ്റ്റംബര്‍ 6 ന് റിയാദില്‍ നടന്ന സെക്യൂരിറ്റി ആന്‍ഡ് ഹിസ്റ്ററി ഡയലോഗ് 2026 ലെ പ്രത്യേക സെഷനിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജിസിസി ഗ്രാന്‍ഡ് ടൂറിസ്റ്റ് വിസ വരുന്നതോടെ യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരു വിസ […]
Read more

രാജ്യത്തെ ഏറ്റവും അത്യാധുനിക മെട്രോ അനന്തപുരിയിലേക്ക് വരുന്നു! ചെലവ് 8000 കോടിയിലധികം; ഒപ്പം അങ്കമാലിയിലേക്കും നീളുന്ന കൊച്ചി മെട്രോയും കേരളത്തെ അടിമുടി മാറ്റും

തിരുവനന്തപുരം, കൊച്ചി നഗരങ്ങളുടെ യാത്രാ മേഖലയിൽ വൻ വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന പ്രധാന മെട്രോ റെയിൽ പദ്ധതികളുടെ വികസന രൂപരേഖകൾ സംസ്ഥാന സർക്കാരിന്റെ സജീവ പരിഗണനയിലാണ്. തലസ്ഥാന നഗരിയിലെ രൂക്ഷമായ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമെന്ന നിലയിൽ ഇന്ത്യയിലെ ഏറ്റവും അത്യാധുനിക മെട്രോ റെയിൽ പദ്ധതിയാണ് തിരുവനന്തപുരത്തിനായി ആസൂത്രണം ചെയ്യുന്നത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) തയാറാക്കി നൽകിയ ഇതിന്റെ പുതുക്കിയ പദ്ധതി രൂപരേഖ സംസ്ഥാന സർക്കാരിന് സമർപ്പിച്ചുകഴിഞ്ഞു. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) വിഭാവനം […]
Read more

നെഫര്‍റ്റിറ്റി ലക്ഷ്വറി ക്രൂയിസ് സര്‍വീസ് ഇന്ന് മുതല്‍ പുനഃരാരംഭിക്കും

കൊച്ചി: കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ (KSINC) പ്രമുഖ ലക്ഷ്വറി ക്രൂയിസ് കപ്പലായ നെഫർറ്റിറ്റിയുടെ സർവീസ് ഇന്ന് മുതൽ പുനരാരംഭിക്കും. കൊച്ചി തുറമുഖവുമായി ബന്ധപ്പെട്ട മൺസൂൺ കാലയളവിലെ പ്രവർത്തന നിയന്ത്രണങ്ങൾ അവസാനിച്ചതോടെയാണ് ബോൾഗാട്ടി ഐഡബ്ല്യുഎഐ ജെട്ടിയിൽ നിന്ന് ക്രൂയിസ് സർവീസ് വീണ്ടും ആരംഭിക്കുന്നത്. ഏകദേശം നാല് മണിക്കൂർ ദൈർഘ്യമുള്ള യാത്രയിൽ കാലാവസ്ഥയും കടൽ സാഹചര്യങ്ങളും അനുകൂലമാണെങ്കിൽ ഏകദേശം 12 നോട്ടിക്കൽ മൈൽ വരെ കടലിലേക്ക് സഞ്ചരിക്കാനാകും. അറബിക്കടലിന്റെ […]
Read more

തൃശ്ശൂർ ന​ഗരം ഇന്ന് പുലികൾ വളയും; 9 സംഘങ്ങളിലായി 450 പുലികൾ

തൃശൂര്‍: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശ്ശൂർ ന​ഗരത്തിൽ പുലികളിറങ്ങും. വൈകിട്ട് 4 മണിയോടെയാണ് പുലിക്കളിക്ക് തുടക്കമാകുന്നത്. താളമേളങ്ങള്‍ക്കൊപ്പമാണ് സ്വരാജ് റൗണ്ടില്‍ പുലികള്‍ ചുവടുവെക്കുന്നത്. ഓരോ പുലിക്കളി സംഘത്തോടൊപ്പവും പുരാണവും സമകാലിക വിഷയങ്ങളും ആസ്പദമാക്കിയുള്ള രണ്ട് നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരിക്കും. 9 സംഘങ്ങളിലായി 450ഓളം പുലികളാണ് ഇത്തവണ ഇറങ്ങുന്നത്. കുട്ടി പുലികളും പെണ്‍പുലികളും പുലിമടകളില്‍ നിന്നിറങ്ങും. ഓരോ സംഘത്തിലും 50ലധികം പുലികള്‍ അണിനിരക്കും, ഒപ്പം നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരിക്കും.മികച്ച പുലിക്കളി സംഘങ്ങള്‍ക്ക് വിവിധ പുരസ്‌കാരങ്ങളും ഒരുക്കിയിട്ടുണ്ട്. 9 […]
Read more

ഊട്ടിയിലേക്കും മൈസൂരിലേക്കും യാത്രയുണ്ടോ? ​ഗൂഡല്ലൂരിൽ ഹർത്താലാണ്

മലപ്പുറം: ഗൂഡല്ലൂർ മണ്ഡലത്തിൽ ഓഗസ്റ്റ് 27, 28 തീയതികളിൽ പൂർണമായും പണിമുടക്ക് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള ആളുകൾ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടർ ഡോ. വിനയ് ഗോയൽ അറിയിച്ചു. രണ്ടുപേരെ കൊന്നതായി സംശയിക്കുന്ന കടുവയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട്, ഗൂഡല്ലൂരിൽ 48 മണിക്കൂർ നീളുന്ന ബന്ദ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കളക്ടറുടെ നിർദേശം. ഗൂഡല്ലൂരിലെ വ്യാപാരസ്ഥാപനങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. പണിമുടക്ക് അറിയാതെ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ ഇതുവഴി എത്തി വലിയ തോതിലുള്ള ഗതാഗതക്കുരുക്കും ഇതോട് അനുബന്ധിച്ചുള്ള […]
Read more

ക്ലബ് മഹിന്ദ്ര റിസോർട്ടുകളിൽ ‘ഒരുമിച്ചോണം’ ആഘോഷിക്കാം

കൊച്ചി: ഈ ഓണക്കാലത്ത് ഒത്തുചേരലിന്റെ സന്തോഷം പങ്കിടാൻ ‘ഒരുമിച്ചോണം’ എന്ന പ്രത്യേക ഓണാഘോഷം സംഘടിപ്പിക്കാൻ ക്ലബ് മഹിന്ദ്ര. അരൂക്കുറ്റി, ചെറായി, അഷ്ടമുടി, മൂന്നാർ, തേക്കടി എന്നിവിടങ്ങളിലെ ക്ലബ് മഹിന്ദ്ര റിസോർട്ടുകളിലാണ് ആഘോഷം ഒരുക്കിയിരിക്കുന്നത്. വാഴയിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യ, അത്തപ്പൂക്കളം, എന്നിവയും ഉറിയടി, വടംവലി, സുന്ദരിക്ക് പൊട്ടുകുത്തൽ തുടങ്ങിയ പരമ്പരാഗത കളികളും വിവിധ കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി നടക്കും. ചെറായിലെ ക്ലബ് മഹിന്ദ്രയിൽ മാവേലിയെ ഉൾപ്പെടുത്തിയുള്ള പരമ്പരാഗത ശിക്കാര വള്ളത്തിലെ യാത്രയോടെയാണ് അതിഥികളെ വരവേൽക്കുക. ക്ലബ് മഹിന്ദ്ര […]
Read more

ബത്തേരി-ബംഗളൂരു യാത്രയ്ക്ക് 40 കിലോമീറ്റർ കുറയും; ബൈരക്കുപ്പ പാലം വരുന്നു

വയനാട്: കേരള-കർണാടക അതിർത്തിയിൽ കബനി നദിക്ക് കുറുകെയുള്ള ബൈരക്കുപ്പ പാലം നിർമാണത്തിന് കർണാടക സർക്കാരിന്റെ അനുമതി ലഭിച്ചു. പൊതുമരാമത്ത് മന്ത്രി പികെ ബഷീറാണ് ഇക്കാര്യം അറിയിച്ചത്. കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറുമായി പികെ ബഷീർ മുൻപ് ബംഗളൂരുവിൽ നടത്തിയ ചർച്ചകളെ തുടർന്നാണ് അനുകൂല തീരുമാനമുണ്ടായത്. വിഷയം കർണാടക മന്ത്രിസഭായോഗത്തിൽ ഉന്നയിച്ച് അനുമതി വേഗത്തിലാക്കാമെന്ന് ശിവകുമാർ ഉറപ്പുനൽകിയിരുന്നു. വയനാട്ടിലെ പെരിക്കല്ലൂരിനെയും കർണാടകയിലെ കുടക് ജില്ലയിലുള്ള ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്നതാണ് ഈ അന്തർസംസ്ഥാന പാലം. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ 36 വർഷങ്ങൾക്ക് മുൻപാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix