കൊല്ലം: മോട്ടോർവാഹന വകുപ്പിൻ്റെ പേരിലും ഓൺലൈൻ തട്ടിപ്പ്. കൊല്ലം സ്വദേശികളായ ശിവൻ, അഭിലാഷ് എന്നിവർക്ക് അമിത വേഗതയ്ക്ക് 1000 രൂപ പിഴയടക്കണമെന്ന് ചൂണ്ടിക്കാട്ടി വാട്സ്ആപ്പ് വഴി ഒരു സന്ദേശം ലഭിച്ചു. തുടർന്ന്, പരിവാഹന സൈറ്റിൽ ഇരുവരും പരിശോധന നടത്തി. അപ്പോഴാണ് രണ്ടുപേർക്കും ചെല്ലാൻ ഉണ്ടായിരുന്നില്ല എന്നുള്ള കാര്യം മനസ്സിലാക്കുന്നത്. വിശദ വിവരങ്ങൾക്ക് അപ്പ് ഡൗൺലോഡ് ചെയ്യണമെന്നും സന്ദേശത്തിലുണ്ട്. അതിനെത്തുടർന്ന് രണ്ടുപേരും പോലീസിൽ പരാതി നൽകി.പോലീസ് അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.




