പച്ചക്കറികള്‍ ആരോഗ്യത്തിന് എത്രമാത്രം ആവശ്യമാണെന്ന് നമുക്കറിയാം. എന്നാല്‍ ഈ കൊടും വേനലിീല്‍ ഭക്ഷണം കൂടി ശ്രദ്ധിച്ചാലേ ശരീരം തണുപ്പിക്കാന്‍ കഴിയൂ. അതിനാല്‍ ഈ പച്ചക്കറികള്‍ കുറച്ച് ഉപയോഗിക്കുന്നതായിരിക്കും ശരീരത്തിന് നല്ലത്.
ഇഞ്ചിയും വെളുത്തുള്ളിയും
ഇഞ്ചിയും വെളുത്തുള്ളിയും ഇല്ലാതെ എന്ത് പാചകമല്ലേ. എന്നാല്‍ ഇവ ശരീരതാപനില ഉയരാന്‍ കാരണമാകുന്നതാണ്. ഇവ ഉത്പാദിപ്പിക്കുന്ന ജിഞ്ചറോളും അല്ലിസിനും മെറ്റബോളിസം വര്‍ധിപ്പിക്കുന്നു. ഇത് ശരീരത്തില്‍ ചൂട് കൂടുന്നതിന് കാരണമാവുന്നു.
മുളക്
എല്ലാത്തരം മുളകുകളും ശരീരത്തിന്റെ ചൂട് ഉയര്‍ത്തുന്നവയാണ്. രക്തയോട്ടം വര്‍ധിപ്പിക്കുന്ന മുളക് ശരീരത്തിന്റെ താപനിലയും വര്‍ധിപ്പിക്കും.
സവാള
നല്ല ചൂടുള്ളപ്പോള്‍ സാവള കുറയ്ക്കുന്നതാണ് നല്ലത്. സവാളയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ ശരീരത്തെ ഗ്യാസ്, വയറു വീര്‍ക്കല്‍ ആസിഡ് റിഫ്‌ലക്‌സ് എന്നിവയിലേക്ക് നയിച്ചേക്കാം.
കാരറ്റ്
നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് കാരറ്റ്. എന്നാല്‍ ഇവ ദഹിക്കാന്‍ കൂടുതല്‍ വെള്ളം ആവശ്യമാണ്. ഇത് ശരീരത്തിലെ ജലത്തിന്റെ അംശത്തെ കുറക്കുന്നു.
ഇലക്കറികള്‍
പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ ഇവ ശരീരത്തിന്റെ ചൂട് ഉയര്‍ത്താനിടയാകും. ശരീരത്തിലെത്തുന്ന പ്രോട്ടീന്‍ വിഘടിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഈ ചൂട് ശരീരത്തിന്റെ താപനിലയും ഉയര്‍ത്തും. കഴിക്കരുത് എന്നല്ല, കുറയ്ക്കുന്നാകും നല്ലത് എന്നാണ് അഭിപ്രായം




