കൊല്ലം: ചാത്തന്നൂരിൽ രാഷ്ട്രീയ തര്‍ക്കത്തെ തുടര്‍ന്ന് കത്തിക്കുത്ത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജീവിനെ വീട്ടിലെത്തി കുത്തിപ്പരിക്കേല്‍പ്പിച്ചെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.
വൈകിട്ടോടെയാണ് സംഭവം നടന്നത്. പ്രതി വീട്ടിലെത്തി രാജീവിനെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ കത്തി ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് വിവരം. പരിക്കേറ്റ രാജീവിനെ ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ചാത്തന്നൂരിലെ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ തര്‍ക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.






