Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചില്ലിക്കൊമ്പന്‍ ഒഴുക്കില്‍ പെടുന്ന ദൃശ്യങ്ങള്‍, രക്ഷപ്പെടാന്‍ ശ്രമിക്കുന്നില്ല; ആത്മഹത്യയോ? VIDEO

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ആളിയാര്‍ ഡാമില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ ചില്ലിക്കൊമ്പന്‍ എന്ന കാട്ടുകൊമ്പന്റേത് ആത്മഹത്യയോ? കനാലില്‍ വെള്ളം കുടിക്കാനിറങ്ങിയപ്പോള്‍ ഒഴിക്കില്‍പ്പെട്ടു ചരിഞ്ഞു എന്നാണ് പ്രാഥമിക നിഗമനമെങ്കിലും ആന വിദഗ്ധര്‍ പറയുന്നത് ചില്ലിക്കൊമ്പന്‍ ജീവനൊടുക്കിയതാവാമെന്നാണ്.

പുറത്ത് വന്ന ദൃശ്യങ്ങളില്‍ കൊമ്പന്‍ കനാലില്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍ രക്ഷപ്പെടാനുള്ള ശ്രമങ്ങളൊന്നും നടത്തുന്നതായും കാണുന്നില്ല. ആനയെ കരക്കുകയറാന്‍ പ്രേരിപ്പിക്കുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് വിഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. എന്നിട്ടും ചില്ലിക്കൊമ്പന്‍ രക്ഷപ്പെടാന്‍ ശ്രമിക്കാതെ മരണം വരിച്ചുവെന്നാണ് സംശയങ്ങള്‍.

ശാരീരിക അവശതകളോ പ്രയാധിക്യമോ കൊണ്ട് വലയുമ്പോള്‍ ആനകള്‍ പുഴയിലെ കയങ്ങളില്‍ ജീവനൊടുക്കാറുണ്ടെന്നതിന് സാക്ഷ്യമുണ്ട്. ഭക്ഷണം തീര്‍ത്തും ഉപേക്ഷിച്ച്, ശാന്തമായി വെള്ളത്തിലിറങ്ങിനിന്ന് മരണം വരിക്കുന്ന കാട്ടാനയുടെ കഥ പ്രശസ്ത വേട്ടക്കഥാകാരനായ കെന്നത്ത് ആന്‍ഡേഴ്‌സന്റെ ‘ദി ടൈഗര്‍ റോര്‍സ്’എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

പറമ്പികുളം വന്യജീവി സങ്കേതത്തിന് താഴെ ആളിയാര്‍ ഡാമില്‍ നിന്നും പോകുന്ന കനാലില്‍ വീണാണ് ചില്ലിക്കൊമ്പന്‍ ചരിഞ്ഞത്. നെല്ലിയാമ്പതി മേഖലയിലെ പ്രശസ്തനായ കാട്ടാനയായ ചില്ലിക്കൊമ്പന്‍ കനാല്‍ നീന്തിക്കടക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു എന്നാണ് വിവരം.

Recent News

Advertisement
WhiteswanTV Footer