മലപ്പുറം: 2018 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേലാകർമ്മത്തിന് പിന്നാലെ അണുബാധയും പഴുപ്പും ബാധിച്ച കുഞ്ഞിനെ തൃശൂരിലെ അമല ആശുപത്രിയിലും ജൂബിലി മിഷൻ ആശുപത്രിയിലും തുടർന്ന് ചികിത്സയ്ക്ക് പ്രവേശിപ്പിക്കേണ്ടിവന്നു.
പരാതിയിൽ നടത്തിയ അന്വേഷണത്തിൽ, ചേലാകർമ്മം നടത്തിയ ആശുപത്രിയിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും ചികിത്സ നടത്തിയ ഡോക്ടർക്ക് മതിയായ പരിചയസമ്പത്ത് ഇല്ലായിരുന്നെന്നും കണ്ടെത്തിയതായി കമ്മീഷൻ വ്യക്തമാക്കി. ചികിത്സാപിഴവിന്റെ പ്രത്യാഘാതങ്ങൾ കുഞ്ഞിന് ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടിവരുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകണം. അല്ലാത്തപക്ഷം വാർഷിക 9 ശതമാനം പലിശ സഹിതം തുക നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു.




