Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മത്സരത്തിനിടെ ഹൃദയാഘാതം; മുന്‍ രഞ്ജി താരം എസ്.എല്‍. അക്ഷയ് അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: കര്‍ണാടക മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം എസ്.എല്‍. അക്ഷയ് മൈതാനത്ത് കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഷിവമോഗ സ്വദേശിയായ അക്ഷയ്ക്ക് കെ.ആര്‍.പുരത്ത് നടന്ന മൂന്നാം ഡിവിഷന്‍ മത്സരത്തിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

39 വയസുകാരനായ അക്ഷയ് കര്‍ണാടകയിലെ ശ്രദ്ധേയ ബൗളര്‍മാരില്‍ ഒരാളായിരുന്നു. കര്‍ണാടക സംസ്ഥാന ടീമിനായി രഞ്ജി ട്രോഫിയില്‍ കളിച്ചിട്ടുള്ള താരം കര്‍ണാടക പ്രീമിയര്‍ ലീഗിലും പങ്കെടുത്തിരുന്നു.

മത്സരത്തിനിടെ ഫീല്‍ഡിങ് ചെയ്യുന്നതിനിടെയാണ് അക്ഷയ് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അക്ഷയുടെ നിര്യാണത്തില്‍ കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. കര്‍ണാടകയെ ഒന്നാംതരം ക്രിക്കറ്റില്‍ പ്രതിനിധീകരിച്ച താരമായിരുന്ന അക്ഷയ് ജൂനിയര്‍ പരിശീലകനെന്ന നിലയിലും നിരവധി യുവതാരങ്ങളെ വളര്‍ത്തിയെടുത്തിരുന്നുവെന്ന് അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer