കൊല്ലം: മാലിന്യം കലര്‍ന്ന കുപ്പിവെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍. കൊല്ലം കണ്ടച്ചിറയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്. വെള്ളം കുടിച്ചതിന് ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.
തമിഴ്നാട്ടിൽ നിന്ന് എത്തിച്ച കുപ്പിവെള്ളമാണ് സ്ഥാപനത്തിൽ വിൽപ്പന നടത്തിയിരുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുപ്പിവെള്ളത്തിൽ വെളുത്ത നിറത്തിലുള്ള പാടകളും മാലിന്യ സാന്നിധ്യവും കണ്ടെത്തി. സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചു.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപ്പന്നങ്ങൾ വിപണിയിലെത്തുന്നത് സംബന്ധിച്ച് ആശങ്ക ഉയർന്നിരിക്കുകയാണ്. സംഭവത്തിൽ വിശദമായ പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.






