Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ടിനി ടോമിനെതിരായ പരാതി; അൻസിബ നാളെ മൊഴി നൽകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നടന്‍ ടിനി ടോമിനെതിരെ പരാതിയുമായി ബന്ധപ്പെട്ട് മൊഴിനൽകാനായി അൻസിബ ഹസൻ നാളെ കടവന്ത്ര പോലീസ് സ്റ്റേഷനിൽ ഹാജരാകും. ഇന്ന് ഹാജരാകണമെന്ന് നേരത്തെ പോലീസ് നിർദേശിച്ചിരുന്നു. എന്നാൽ അൻസിബ അസൗകര്യം അറിയിച്ചതിനാൽ ഹാജരാക്കൽ നാളെത്തേക്ക് മാറ്റി. ഈ മാസം ഒന്നാം തീയതിയാണ് അൻസിബ ടിനി ടോമിനെതിരെ പരാതി നൽകിയത്. പ്രശ്‌നം മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നതാണ്.

അൻസിബയുടെ പരാതി പ്രകാരം, ടിനി ടോം തനിക്കെതിരെ അപവാദ പ്രചരണങ്ങൾ നടത്തുകയും, ടിനി ടോമിന്റെ ഡ്രൈവറെ ഉൾപ്പെടുത്തി താനെ മതംമാറ്റാൻ ശ്രമിച്ചതിനുള്ള വ്യാജ പ്രചാരണങ്ങൾ നടത്തി. ഇത് മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തതായി പറയപ്പെടുന്നു. കൂടാതെ, ടിനി ടോം തന്റെ കുടുംബത്തെയും പിന്തുടരുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റം കാണിക്കുകയും ചെയ്തിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.

അൻസിബ ഫെബ്രുവരി 14-ന് നടന്ന അമ്മയുടെ കുടുംബ സംഗമത്തിന്റെ സ്പോണ്‍സര്‍ഷിപ്പിനും പ്രതികരിച്ചു. വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം ആ പരിപാടിയുടെ സ്പോൺസർ ആയിരുന്നു. അൻസിബ ഹസൻ ഉൾപ്പെടെ ഈ സ്പോണ്സർഷിപ്പിനെ എതിര്‍ത്തെങ്കിലും ഭൂരിപക്ഷത്തിന്റെ തീരുമാനപ്രകാരം സ്വീകരിക്കുകയായിരുന്നു. ദല്ലാള്‍ നന്ദകുമാര്‍ (ടി ജി നന്ദകുമാര്‍) പ്രസിഡന്റായ ക്ഷേത്രം കുടുംബ സംഗമത്തിന് 75 ലക്ഷം രൂപ നൽകുമെന്ന് ധാരണാപത്രത്തിൽ പ്രഖ്യാപിച്ചിരുന്നു. 30 ലക്ഷം രൂപ മുൻകൂർ നൽകിയിട്ടുണ്ട്.

കുടുംബ സംഗമത്തിന് ശേഷം അൻസിബ സംഘടനയിലെ ജോയിൻറ്റ് സെക്രട്ടറി പദവി രാജിവെച്ചിരുന്നു. ആദ്യം വ്യക്തിപരമായ കാരണങ്ങൾക്കും ജോലി സംബന്ധമായ തിരക്കുകൾക്കും രാജി വെച്ചുവെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് അൻസിബയുടെ രാജിക്ക് കാരണം ടിനി ടോം ആണെന്ന് വ്യക്തമാക്കിയതായി അറിയിച്ചിട്ടുണ്ട്.

Advertisement
WhiteswanTV Footer