Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: AMMA ORGANISATION

അമ്മയിൽ പവർ ഗ്രൂപ്പ്, ലാലേട്ടൻ വരെ രാജിവെച്ച് പോയി: ശ്വേത മേനോൻ

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് നടി ശ്വേത മേനോൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അവർ പ്രതികരിച്ചത്. മലയാള സിനിമയിലെ പവർ ഗ്രൂപ്പിനെ ഒരു സാധാരണ സ്ത്രീക്ക് ഒറ്റയ്ക്ക് നേരിടാൻ കഴിയില്ലെന്ന് ശ്വേത പറഞ്ഞു. ‘അമ്മ’യുടെ മുൻ പ്രസിഡന്റ് മോഹൻലാൽ പോലും സ്ഥാനം രാജിവെച്ച സാഹചര്യമാണ് ഉണ്ടായതെന്നും അവർ ചൂണ്ടിക്കാട്ടി. തന്റെ പോരാട്ടം ഏതെങ്കിലും സ്ഥാനത്തിനോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയല്ലായിരുന്നെന്ന് ശ്വേത വ്യക്തമാക്കി. സംഘടനയിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയവർക്കും ചില കുറ്റാരോപിതർക്കുമെതിരെയായിരുന്നു തന്റെ പ്രതിഷേധമെന്ന് അവർ […]
Read more

പ്രസിഡന്റ് സ്ഥാനം രാജിവെക്കാതെ ശ്വേത; അമ്മയില്‍ വീണ്ടും പ്രതിസന്ധി

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ വീണ്ടും പ്രതിസന്ധി. ഭരണസമിതി അംഗങ്ങൾ രാജി പ്രഖ്യാപിച്ചെങ്കിലും അത് ഔദ്യോഗികമായി സമർപ്പിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയുടെ നിയമസാധുതയെക്കുറിച്ചും ചർച്ചകൾ ശക്തമായി. ജൂൺ 21-ന് നടന്ന ജനറൽ ബോഡി യോഗത്തിനിടെ ഉണ്ടായ തർക്കങ്ങൾക്ക് പിന്നാലെയാണ് ജനറൽ സെക്രട്ടറി ശ്വേതാ മേനോൻ പദവി ഒഴിയുന്നതായി പ്രഖ്യാപിച്ചത്. ഭരണസമിതിയിലെ 17 പേരും രാജിവെക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ സംഘടനയുടെ ചട്ടപ്രകാരം രാജി സംബന്ധിച്ച ഔദ്യോഗിക നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. […]
Read more

പൊലീസ് നടപടി വൈകുന്നു; കോടതിയെ സമീപിച്ച് അന്‍സിബ

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അധിക്ഷേപവും വ്യാജപ്രചാരണവും നടന്നെന്ന പരാതിയിൽ നടപടി ആവശ്യപ്പെട്ട് നടി അൻസിബ ഹസൻ വീണ്ടും കോടതിയെ സമീപിച്ചു. പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. ലക്ഷ്മിപ്രിയ, സുകുമാരൻ, സുരേഷ്, പാലാരിവട്ടം എസ്എച്ച്ഒ എന്നിവർക്കെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്. വിഷയത്തിൽ ശ്വേത മേനോന്റെ പങ്കും അന്വേഷിക്കണമെന്ന ആവശ്യവും ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോടതി ഇതുമായി ബന്ധപ്പെട്ട് പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കേസ് ഈ മാസം 9-ന് വീണ്ടും […]
Read more

അതിജീവിതയടക്കം ഒരു സ്ത്രീക്കും ‘അമ്മ’യിൽ നീതി ലഭിക്കില്ല’: അൻസിബ

താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജിവെച്ചതിന് പിന്നിലെ കാരണങ്ങൾ വിശദീകരിച്ച് നടി അൻസിബാ ഹസൻ. ഒരു സ്ത്രീക്കും, പ്രത്യേകിച്ച് ആക്രമിക്കപ്പെട്ട അതിജീവിതയ്ക്കും കമ്മിറ്റിയിൽ നിന്ന് നീതി ലഭിക്കില്ലെന്ന ഉറച്ച വിശ്വാസമാണ് രാജിയിലേക്ക് നയിച്ചതെന്ന് അവർ പറഞ്ഞു. ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ചിലർക്കിടയിൽ അസ്വസ്ഥത ഉണ്ടായിരുന്നുവെന്നും അൻസിബ പറഞ്ഞു. പിന്നീട് സംഘടനയ്ക്കുള്ളിൽ തന്നെ തന്നെതിരായ വ്യക്തിപരമായ ആക്രമണങ്ങളും അപവാദ പ്രചാരണങ്ങളും ഉണ്ടായതായി അവർ ആരോപിച്ചു. രാജി അറിയിച്ചപ്പോൾ സംഘടനാ പ്രസിഡന്റ് “കണ്ണ് തള്ളുന്ന ഇമോജി” […]
Read more

പ്രശ്‌നപരിഹാരത്തിന് ശ്രമം തുടങ്ങി, ഇതിൽ കൂടുതൽ എന്തുചെയ്യാൻ: പൃഥ്വിരാജ്

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി നടൻ പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു. ‘ഐ നോബഡി’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. ‘അമ്മ’യിലെ വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവെ, സംഘടനയിലെ അംഗങ്ങൾക്കിടയിൽ ആശയപരമായ ഭിന്നതകൾ ഉണ്ടായിരുന്നുവെന്നും അതിന് സംഘടനയ്ക്കുള്ളിൽ പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിനായി താത്കാലിക അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും പൃഥ്വിരാജ് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ അതിലപ്പുറം […]
Read more

ഞാന്‍ സംഘിയോ കമ്മിയോ അല്ല, രാജി ആരുടേയും പാവയാകാതിരിക്കാന്‍: ശ്വേത മേനോന്‍

കൊച്ചി: അമ്മ ജനറൽബോഡിയിൽ ഉണ്ടായ നാടകീയ സംഭവങ്ങൾക്കും ഭരണസമിതിയുടെ രാജിക്കും പിന്നാലെ മൗനം വെടിഞ്ഞു നടി ശ്വേത മേനോൻ. വ്യക്തിഹത്യയും അധിക്ഷേപവും തുടർച്ചയായതിനെ തുടർന്നാണ് ഭരണസമിതി രാജിവെച്ചതെന്ന് അവർ പറഞ്ഞു. ഇത് ദൗർബല്യം അല്ല, മറിച്ച് ആത്മാഭിമാനത്തിന്റെ തീരുമാനമാണെന്നും ശ്വേത മേനോൻ വ്യക്തമാക്കി. നിലവിലെ ഭരണസമിതിയുടേയും മുൻ രണ്ട് ടേമുകളിലെയും അക്കൗണ്ടുകൾ സമഗ്രമായി പരിശോധിക്കണമെന്നും ഫൊറൻസിക് ഓഡിറ്റ് നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. തനിക്കെതിരെ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ തെറ്റായ പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടന്നുവെന്നും ശ്വേത ആരോപിച്ചു. […]
Read more

അമ്മയുടെ കണക്കില്‍ ക്രമക്കേടോ തട്ടിപ്പോ നടന്നിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ല: ജഗദീഷ്

കണ്ണൂർ: വ്യക്തികൾ തമ്മിലുള്ള വിവാദങ്ങളിലേക്ക് താരസംഘടനയായ ‘അമ്മ’യെ വലിച്ചിഴക്കരുതെന്ന് നടൻ ജഗദീഷ്. സംഘടനയിലെ എല്ലാ അംഗങ്ങളും വലുപ്പച്ചെറുപ്പമില്ലാതെ അച്ചടക്കം പാലിക്കണമെന്നാണ് ആദ്യകാലം മുതൽ തന്നെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ ജനറൽ ബോഡി യോഗം, നിലപാടിൽ ഉറച്ചുനിന്ന അംഗങ്ങളുടെ വിജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സംഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടു വേണം അഡ്ഹോക് കമ്മിറ്റിയും ഭാരവാഹികളും മുന്നോട്ടുപോകേണ്ടതെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി. വാർഷിക യോഗത്തിൽ കണക്കുകളിൽ വ്യക്തതയില്ലെന്ന തോന്നൽ അംഗങ്ങൾക്ക് ഉണ്ടായത് സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. ട്രഷററെ […]
Read more

അമ്മ സംഘാടനയ്ക്കുള്ളിൽ വന്‍തര്‍ക്കം; പ്രതികരിച്ച് മോഹന്‍ലാല്‍

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ വൻ തർക്കം. വിയോജിപ്പുകളും അഭിപ്രായഭിന്നതകളും കാരണം വാർഷിക റിപ്പോർട്ട് പാസാക്കാൻ കഴിഞ്ഞില്ല. വ്യക്തതയില്ലാത്ത കണക്കുകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്ന് നടന്മാരായ സിദ്ദിഖ്, ഇടവേള ബാബു എന്നിവർ നിലപാട് അറിയിച്ചു. കണക്കുകളിൽ പിശക് ഉണ്ടെന്ന് നടൻ രഞ്ജി പണിക്കറും പ്രതികരിച്ചു. വിഷയത്തിൽ മോഹൻലാൽ നിലപാട് വ്യക്തമാക്കണമെന്ന് ഗണേഷ് കുമാർ ആവശ്യപ്പെട്ടു. തുടർന്ന് സംഘടനയെ തകർക്കാൻ ആരാലും കഴിയില്ലെന്ന് മോഹൻലാൽ വ്യക്തമാക്കി. യോഗത്തിൽ വലിയൊരു യുവതാരനിര വിട്ടുനിന്നതായും റിപ്പോർട്ടുണ്ട്. ആസിഫ് അലി, […]
Read more

അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് പറഞ്ഞിട്ടില്ല; മൊഴി നൽകി ടിനി ടോം

കൊച്ചി: നടി അന്‍സിബ ഹസന്റെ പരാതിയെ തുടർന്ന് മൊഴി നൽകി നടൻ ടിനി ടോം. തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്ന് ടിനി ടോം പറഞ്ഞു. അന്‍സിബ മതം മാറ്റാൻ ശ്രമിച്ചു എന്ന തരത്തിലുള്ള പ്രസ്താവന താൻ നടത്തിയിട്ടില്ലെന്നും, ഇത് വ്യക്തി വൈരാഗ്യത്തെ തുടർന്നുള്ള പരാതിയാണെന്നും ടിനി ടോം വ്യക്തമാക്കി. ഒരു സ്റ്റേജ് ഷോയ്ക്കിടെ നടി നീനാ കുറുപ്പുമായി ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി അമ്മ സംഘടനയുടെ പ്രസിഡന്റ് ശ്വേതാ മേനോന്റെ മൊഴിയും […]
Read more

ലക്ഷ്‍മിപ്രിയക്കെതിരെ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്‍ത് അൻസിബ

കൊച്ചി: നടി ലക്ഷ്മി പ്രിയയ്‌ക്കെതിരെ നടി അൻസിബ തൃപ്പൂണിത്തുറ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. ലക്ഷ്മി പ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെൽ എസ്‌ഐ എന്നിവർക്കെതിരെ കേസ് എടുക്കണമെന്നാണ് അൻസിബയുടെ ആവശ്യം. പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചതെന്നാണ് വിവരം. വിഷയത്തിൽ കോടതി നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Read more
Advertisement
WhiteswanTV Footer