Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമ്മയിലെ തമ്മിലടി; രാജിവെക്കാനൊരുങ്ങി അഡ്‌ഹോക്ക് കമ്മിറ്റി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: താരസംഘടനയായ അമ്മയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് അഡ്‌ഹോക്ക് കമ്മിറ്റി രാജിവെക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിയമപോരാട്ടത്തിന് പോകില്ലെന്നും കമ്മിറ്റി അംഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍ കമ്മിറ്റിയില്‍ നിന്ന് ഏറ്റെടുത്ത ചുമതലകളും രേഖകളും തിരികെ നല്‍കിയതായി അഡ്‌ഹോക്ക് കമ്മിറ്റി അറിയിച്ചു. സംഘടനയുടെ താക്കോലുകള്‍, വൈഫൈ പാസ്‌വേഡ്, ഇമെയില്‍ പാസ്‌വേഡ് തുടങ്ങിയവയും രേഖകളും അമ്മ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന് കൈമാറിയെന്നാണ് വിവരം.

കോടതി ഇടപെടലില്‍ ജനറല്‍ ബോഡി അംഗങ്ങളുടെ പിന്തുണ ലഭിച്ചില്ലെന്ന അഭിപ്രായമാണ് അഡ്‌ഹോക്ക് കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കുള്ളത്. മുതിര്‍ന്ന അംഗങ്ങള്‍ വിഷയത്തില്‍ പ്രതികരിക്കാത്തതിലും ചില അംഗങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, രമേഷ് പിഷാരടിയും ശ്വേത മേനോനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്ന സംഭവത്തിലും അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

അമ്മ ജനറല്‍ ബോഡിക്ക് ശേഷമാണ് ശ്വേത മേനോന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന കമ്മിറ്റി രാജി പ്രഖ്യാപിച്ചത്. തുടര്‍ന്ന് രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി ചുമതലയേറ്റു. എന്നാല്‍ മുന്‍ കമ്മിറ്റി ഔദ്യോഗികമായി രാജിവെക്കാത്തത് പ്രതിസന്ധിക്ക് കാരണമായി.

അഡ്‌ഹോക്ക് കമ്മിറ്റി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ശ്വേത മേനോന്‍ കോടതിയെ സമീപിച്ചിരുന്നു. ജനറല്‍ ബോഡിയില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ നിരപരാധിത്വം തെളിയിച്ച ശേഷം മാത്രമേ പദവി ഒഴിയൂ എന്ന നിലപാടിലായിരുന്നു അവര്‍.

കോടതി ഉത്തരവിനെ തുടര്‍ന്ന് ശ്വേത മേനോന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന പഴയ കമ്മിറ്റി തന്നെ തിരഞ്ഞെടുപ്പ് വരെ തുടരണമെന്ന് നിര്‍ദേശിച്ചു. ഇതിന് പിന്നാലെ രമേഷ് പിഷാരടി അഡ്‌ഹോക്ക് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചു. പിന്നീട് പുറത്തുവന്ന ഫോണ്‍ സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി.

Advertisement
WhiteswanTV Footer