Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: AMMA ORGANISATION

ലക്ഷ്‍മിപ്രിയക്കെതിരെ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്‍ത് അൻസിബ

കൊച്ചി: നടി ലക്ഷ്മി പ്രിയയ്‌ക്കെതിരെ നടി അൻസിബ തൃപ്പൂണിത്തുറ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. ലക്ഷ്മി പ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെൽ എസ്‌ഐ എന്നിവർക്കെതിരെ കേസ് എടുക്കണമെന്നാണ് അൻസിബയുടെ ആവശ്യം. പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചതെന്നാണ് വിവരം. വിഷയത്തിൽ കോടതി നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Read more

നിയമലംഘനങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കണം: അന്‍സിബ ഹസ്സൻ

കൊച്ചി: താരസംഘടനയായ അമ്മ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയുമായി നടി അന്‍സിബ. നോട്ടീസില്‍ വ്യക്തതയില്ലെന്നും താന്‍ എന്ത് നിയമലംഘനമാണ് നടത്തിയതെന്ന് വ്യക്തമാക്കിയാല്‍ മാത്രമേ കൃത്യമായ മറുപടി നല്‍കാനാകൂവെന്നും അന്‍സിബ പറഞ്ഞു. നടി ലക്ഷ്മി പ്രിയയുമായും നടന്‍ ടിനി ടോമുമായും ഉണ്ടായ പ്രശ്‌നങ്ങള്‍ വ്യക്തിപരമായതാണെന്നും അതില്‍ അമ്മ സംഘടനയ്ക്ക് ബന്ധമില്ലെന്നും അന്‍സിബ വ്യക്തമാക്കി. അമ്മയില്‍ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ സംഘടന തയ്യാറായിരുന്നില്ലെന്നും അവര്‍ ആരോപിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് തന്റെ അവകാശമാണെന്നും അന്‍സിബ മറുപടിയില്‍ […]
Read more

സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു; അന്‍സിബയ്ക്കെതിരെ കടുത്ത നീക്കവുമായി ‘അമ്മ’

കൊച്ചി: നടി അൻസിബ ഹസന് എതിരെ കടുത്ത നടപടിക്ക് അമ്മ സംഘടന. സംഘടനയെക്കുറിച്ച് മാധ്യമങ്ങൾക്ക് നൽകിയ പരസ്യ പ്രസ്താവനകൾ വഴി സംഘടനയുടെ പ്രതിച്ഛായക്ക് ദോഷമുണ്ടാക്കിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അൻസിബയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഈ മാസം 17-നകം വ്യക്തമായ മറുപടി നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കിൽ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമ്മയുടെ കുടുംബസംഗമ പരിപാടിയുടെ സ്പോൺസർഷിപ്പിനെ ചൊല്ലിയാണ് സംഘടനയ്ക്കുള്ളിൽ തർക്കം ഉടലെടുത്തത്. വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം പരിപാടിയുടെ സ്പോൺസറായതിനെ […]
Read more

ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല; കേസെടുക്കാനാകില്ലെന്ന് പൊലീസ്

കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് റിപ്പോർട്ട്. നടി ലക്ഷ്മിപ്രിയക്കും വനിതാ എസ്‌ഐ രേഷ്മയ്ക്കുമെതിരെ അൻസിബ നൽകിയ പരാതിയിലാണ് പൊലീസിന്റെ കണ്ടെത്തൽ. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്‌ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും ആവശ്യമായ വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എസിപിക്ക് റിപ്പോർട്ട് കൈമാറി. വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മിപ്രിയയും എസ്‌ഐ രേഷ്മയും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നായിരുന്നു അൻസിബയുടെ […]
Read more

ടിനി ടോമിനെതിരായ പരാതി; അൻസിബ നാളെ മൊഴി നൽകും

കൊച്ചി: നടന്‍ ടിനി ടോമിനെതിരെ പരാതിയുമായി ബന്ധപ്പെട്ട് മൊഴിനൽകാനായി അൻസിബ ഹസൻ നാളെ കടവന്ത്ര പോലീസ് സ്റ്റേഷനിൽ ഹാജരാകും. ഇന്ന് ഹാജരാകണമെന്ന് നേരത്തെ പോലീസ് നിർദേശിച്ചിരുന്നു. എന്നാൽ അൻസിബ അസൗകര്യം അറിയിച്ചതിനാൽ ഹാജരാക്കൽ നാളെത്തേക്ക് മാറ്റി. ഈ മാസം ഒന്നാം തീയതിയാണ് അൻസിബ ടിനി ടോമിനെതിരെ പരാതി നൽകിയത്. പ്രശ്‌നം മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നതാണ്. അൻസിബയുടെ പരാതി പ്രകാരം, ടിനി ടോം തനിക്കെതിരെ അപവാദ പ്രചരണങ്ങൾ നടത്തുകയും, ടിനി ടോമിന്റെ ഡ്രൈവറെ […]
Read more

തെളിവുകളെല്ലാം കൈയ്യിലുണ്ട്; അൻസിബക്കെതിരെ ലക്ഷ്മിപ്രിയ

കൊച്ചി: നടി അൻസിബ ഹസനും ലക്ഷ്മിപ്രിയയും തമ്മിലുള്ള തർക്കത്തിൽ പുതിയ വെളിപ്പെടുത്തലുകളും ആരോപണങ്ങളും ഉയർന്നു. സ്റ്റേഷനിൽ മൂന്ന് മണിക്കൂർ പിടിച്ചിരുത്തിയെന്ന അൻസിബയുടെ വാദം തെറ്റാണെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. തങ്ങൾ സ്റ്റേഷനിൽ ഉണ്ടായിരുന്നത് കൃത്യമായി ഒരു മണിക്കൂർ 17 മിനിറ്റ് 20 സെക്കന്റ് മാത്രമാണെന്നും ഇതിന് ഡിജിറ്റൽ തെളിവുകൾ പോലീസിന് കൈമാറിയിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി. അൻസിബ അയച്ച ഒരു വാട്സ്ആപ്പ് സന്ദേശമാണ് തർക്കത്തിന് തുടക്കമെന്നുവും അത് തന്റെ കുടുംബജീവിതത്തെ ബാധിച്ചതിനാൽ പോലീസിൽ പരാതി നൽകേണ്ടി വന്നതാണെന്നും അവർ പറഞ്ഞു. […]
Read more

‘അമ്മ’യ്ക്ക് 75 ലക്ഷം നൽകിയ നടപടി തെറ്റ്: ഹിന്ദു ഐക്യവേദി

കൊച്ചി: താരസംഘടനയായ “അമ്മക്ക്” വെണ്ണല തൈയ്ക്കാട്ട് മഹാദേവ ക്ഷേത്രം 75 ലക്ഷം രൂപ ടൈറ്റിൽ സ്പോൺസർഷിപ്പായി നൽകിയ നടപടി തെറ്റാണെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന പ്രസിഡന്റ് ആർ. വി. ബാബു ആരോപിച്ചു. ക്ഷേത്രത്തിന്റെ ഫണ്ട് ക്ഷേത്ര കാര്യങ്ങൾക്കും ഭക്തജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമായി മാത്രം വിനിയോഗിക്കണമെന്ന കോടതി വിധി നിലനിൽക്കുന്നതിനിടെയാണ് വൻതുക ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി ചെലവഴിച്ചതെന്ന് ആർ.വി. ബാബു പറഞ്ഞു. ഇക്കാര്യത്തിൽ ഹിന്ദു സംഘടനകളുടെ പ്രതിഷേധം ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read more

ടിനി ടോം വർഗീയവാദിയെന്ന് പറയുന്നത് മഹാമണ്ടത്തരം: ജോയ് മാത്യു

തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’ യിൽ ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് ജോയ് മാത്യു. നടൻ ടിനി ടോം വർഗീയവാദിയാണെന്ന ആരോപണം “മഹാമണ്ടത്തരം” ആണെന്ന് അദ്ദേഹം പറഞ്ഞു. എക്‌സിക്യൂട്ടീവ് അംഗത്വത്തിൽ നിന്ന് രാജിവെച്ച അൻസിബ ഹസ്സൻ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം. ജിഹാദിയെന്ന് വിളിച്ചുവെന്ന ആരോപണം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ടിനി ടോം അങ്ങനെയൊരു ആളല്ലെന്നും അദ്ദേഹം പറഞ്ഞു. സംഘടനയിൽ ഇപ്പോൾ കാര്യങ്ങൾ അപക്വമായ രീതിയിലാണ് നടക്കുന്നതെന്നും അച്ചടക്കക്കുറവ് ഉണ്ടെന്നും ജോയ് മാത്യു ആരോപിച്ചു. യോഗങ്ങളിൽ പോലും കാര്യങ്ങൾ […]
Read more
Advertisement
WhiteswanTV Footer