Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്‌കൂട്ടറില്‍ എത്തി പെണ്‍കുട്ടികളെ ആക്രമിക്കുന്ന അജ്ഞാതന്‍; കൊല്ലത്ത് ആശങ്ക

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നുപിടിക്കുന്ന അജ്ഞാതനെതിരെ വ്യാപക പരാതി. കൊല്ലം റൂറല്‍ പൊലീസ് പരിധിയിലെ വിവിധ സ്ഥലങ്ങളിലായി മൂന്ന് വിദ്യാര്‍ഥിനികള്‍ക്കു നേരെയാണ് സമാനരീതിയിലുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സ്‌കൂള്‍ പ്രവേശനോത്സവ ദിനത്തില്‍ ശൂരനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചക്കുവള്ളി-മലനട റോഡില്‍ ബസിറങ്ങി നടന്നു വരികയായിരുന്ന വിദ്യാര്‍ഥിനിയെ അജ്ഞാതന്‍ കടന്നുപിടിച്ചു. ആളൊഴിഞ്ഞ വഴിയില്‍ സ്‌കൂട്ടര്‍ ഓടിച്ച് മുന്നോട്ട് പോയ ശേഷം തിരികെ എത്തിയായിരുന്നു ആക്രമണമെന്ന് പരാതിയില്‍ പറയുന്നു. അതേ ദിവസം തന്നെ കിഴക്കേ കല്ലടയിലും മറ്റൊരു പെണ്‍കുട്ടി സമാന ആക്രമണത്തിനിരയായി.

കഴിഞ്ഞ ദിവസം ശാസ്താംകോട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പടിഞ്ഞാറേ കല്ലട തോപ്പില്‍ക്കടവില്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനിയെയും അജ്ഞാതന്‍ ആക്രമിച്ചു. സ്‌കൂട്ടറില്‍ പിന്നാലെയെത്തി സൈക്കിളില്‍ ഇടിച്ചിട്ട ശേഷമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

പെണ്‍കുട്ടി നിലവിളിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതോടെ പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഹെല്‍മറ്റും മാസ്‌കും ധരിച്ചായിരുന്നു ഇയാള്‍ എത്തിയതെന്നും മാല പൊട്ടിക്കാന്‍ ശ്രമിച്ചതായും വിദ്യാര്‍ഥിനി മൊഴി നല്‍കി.

സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശവാസികള്‍ക്കിടയില്‍ ആശങ്ക വര്‍ധിക്കുകയാണ്. നീല നിറത്തിലുള്ള സ്‌കൂട്ടറിലെത്തുന്ന പ്രതി വ്യാജ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിക്കുന്നതായാണ് പൊലീസ് സംശയിക്കുന്നത്.

സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയതായും പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix