കൊല്ലം: ജില്ലയില്‍ വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു. തൃക്കരുവ സ്വദേശിയായ 70 വയസുകാരനാണ് മരിച്ചത്. ജില്ലയില്‍ വിവിധ ആശുപത്രികളിലായി എലിപ്പനി ബാധിച്ച് 7 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. എലിപ്പനി ലക്ഷണങ്ങളോടെ ഇരുപതോളം പേര്‍ നിരീക്ഷണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ഉയരുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം 12,191 പേര്‍ പനി ബാധിച്ച് ചികിത്സ തേടി. ഇതിൽ 105 പേര്‍ക്ക് ഡെങ്കിപ്പനിയും 19 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
ഇടുക്കിയില്‍ ആറ് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗവ്യാപനം തടയാൻ ജാഗ്രത തുടരണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.






