Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നെസ്‌ലെയുടെ മൂന്ന് ബേബി ഫുഡ് ഉൽപ്പന്നങ്ങൾക്കെതിരെ കേസ്; നടപടി തുടങ്ങി FSSAI

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: കുഞ്ഞുങ്ങൾക്കായുള്ള പോഷകാഹാര ഉൽപ്പന്നങ്ങളിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് നെസ്‌ലെ ഇന്ത്യക്കെതിരെ എഫ്.എസ്.എസ്.എ.ഐ നിയമനടപടി ആരംഭിച്ചു. മൂന്ന് ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ടാണ് മൂന്ന് പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നെസ്‌ലെ ഇന്ത്യയുടെ നാൻ എക്സെല്ല പ്രോ സ്റ്റേജ് 1, ലാക്ടജൻ പ്രോ 1 എന്നീ ഉൽപ്പന്നങ്ങളുടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങളും പ്രചാരണ വിവരങ്ങളും പരിശോധിച്ച ശേഷമാണ് എഫ്.എസ്.എസ്.എ.ഐ നടപടി സ്വീകരിച്ചത്. നാൻ എക്സെല്ല പ്രോ സ്റ്റേജ് 1ൽ ‘5 എച്ച്.എം.ഒ’, ‘വേ പ്രോട്ടീൻ’ തുടങ്ങിയ അവകാശവാദങ്ങളും ലാക്ടജൻ പ്രോ 1ൽ ‘വേ പ്രോട്ടീൻ എളുപ്പത്തിൽ ദഹിക്കും’ എന്ന അവകാശവാദവും കണ്ടെത്തിയതായി എഫ്.എസ്.എസ്.എ.ഐ അറിയിച്ചു. ഇക്കാര്യങ്ങളിൽ നെസ്‌ലെ ഇന്ത്യയോട് വിശദീകരണം തേടിയിരുന്നു.

ഈ അവകാശവാദങ്ങൾ ശിശു ഭക്ഷണങ്ങളുടെ പ്രചാരണവുമായി ബന്ധപ്പെട്ട 2020ലെ ഭക്ഷ്യസുരക്ഷാ ചട്ടങ്ങളിലെ വ്യവസ്ഥകളും 1992ലെ നിയമത്തിലെ വ്യവസ്ഥകളും ലംഘിക്കുന്നതായാണ് എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കിയത്.

ഇതിന് പുറമെ നെസ്‌ലെ ഇന്ത്യയുടെ ഒരു ഫോളോ-അപ്പ് ഫോർമുലയുടെ സാമ്പിൾ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ബയോട്ടിൻ അളവ് നിശ്ചിത നിലവാരത്തേക്കാൾ കുറവാണെന്ന് കണ്ടെത്തി. തുടർന്ന് വീണ്ടും പരിശോധന നടത്തിയപ്പോഴും നിശ്ചിത ബയോട്ടിൻ മാനദണ്ഡം പാലിക്കുന്നില്ലെന്ന് സ്ഥിരീകരിച്ചതായി എഫ്.എസ്.എസ്.എ.ഐ അറിയിച്ചു.

ഇത്തരം കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് മൂന്ന് ഉൽപ്പന്നങ്ങൾക്കെതിരെയും നിയമനടപടി ആരംഭിച്ചത്. അതേസമയം, ഉൽപ്പന്നങ്ങളുടെ ലേബലുകളും അവകാശവാദങ്ങളും ശാസ്ത്രീയ അടിസ്ഥാനമുള്ളതും എഫ്.എസ്.എസ്.എ.ഐയുടെ വിദഗ്ധ സമിതി അംഗീകരിച്ചതുമാണെന്ന് നെസ്‌ലെ ഇന്ത്യ പ്രതികരിച്ചതായി റിപ്പോർട്ടുകളുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix