Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദേവികുളം എംഎൽഎ എ രാജയുടെ ഭീഷണി ഓഡിയോ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: കയ്യേറ്റം ഒഴിപ്പിച്ചതിന് സ്‌പെഷ്യൽ തഹസിൽദാരെ ദേവികുളം എംഎൽഎ അഡ്വ. എ രാജ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്. സ്‌പെഷ്യൽ തഹസിൽദാർ സി വി ഗായത്രിയെയാണ് എംഎൽഎ ഭീഷണിപ്പെടുത്തിയത്. ഉദ്യോഗസ്ഥർ മര്യാദയ്ക്ക് നിന്നില്ലെങ്കിൽ അവരുടെ കയ്യും കാലും തല്ലിയൊടിക്കുമെന്നായിരുന്നു ഭീഷണി.

പുറമ്പോക്ക് ഭൂമിയിലെ സ്ഥലം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് എംഎൽഎ ഇടപെട്ടത്. സർക്കാരിന്റെ പുറമ്പോക്ക് ഭൂമി കയ്യേറി നടത്തുന്ന നിർമാണങ്ങൾക്ക് ഉദ്യോഗസ്ഥർ നേരത്തെ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ ഉത്തരവ് ലംഘിച്ച് അവധി ദിവസങ്ങളിൽപ്പോലും നിർമാണം തുടർന്നു. പിന്നാലെ നിർമാണങ്ങൾ പൊളിച്ചുനീക്കുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇതിനെതിരെയാണ് രാജ രംഗത്തെത്തിയത്.

ബുൾഡോസർ ഉപയോഗിച്ച് കെട്ടിടം ഇടിച്ചുതകർക്കുമെന്ന് കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥർ സാധാരണക്കാരെ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് പ്രകോപിതനായി സംസാരിക്കേണ്ടി വന്നതെന്നാണ് എംഎൽഎയുടെ വാദം. പണമില്ലെങ്കിൽ ഒന്നും നടക്കില്ലെന്ന അവസ്ഥയാണെന്നും തഹസിൽദാർക്ക് കീഴിലുള്ള ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുണ്ടെന്നും എംഎൽഎ ആരോപിച്ചു. അതേസമയം, ഭീഷണിയിൽ നിയമപരമായി മുന്നോട്ട് പോകുമെന്നാണ് സ്‌പെഷ്യൽ തഹസിൽദാരുടെ പ്രതികരണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix