Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുഖ്യമന്ത്രിയുടെ പരിചയക്കാരും സ്‌പോണ്‍സര്‍മാരും അധോലോക നായകരാണോ?; വിമര്‍ശനവുമായി എ എ റഹീം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദ വിമാന യാത്രയെച്ചൊല്ലി പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എ എ റഹീം എംപി. മുഖ്യമന്ത്രിയുടെ പരിചയക്കാരും യാത്രകൾ സ്പോൺസർ ചെയ്യുന്നവരും ആരാണെന്ന് വ്യക്തമാക്കണമെന്ന തരത്തിലാണ് റഹീം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശനം ഉന്നയിച്ചത്.

പുറത്തുപറയാൻ കഴിയാത്ത സുഹൃത്തുക്കളും സുതാര്യമല്ലാത്ത യാത്രകളും നടത്താനുള്ള സൗകര്യമല്ല ഭരണഘടനാ പദവിയെന്ന് റഹീം കുറിച്ചു. അജ്ഞാത സ്പോൺസർമാരുടെയും ദുരൂഹ പരിചയക്കാരുടെയും ചെലവിൽ ഭരിക്കാനല്ല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, തന്റെ വിമാന-ഹെലികോപ്റ്റർ യാത്രയ്ക്ക് സർക്കാരിന്റെ ഒരു പൈസ പോലും ചെലവായിട്ടില്ലെന്ന് വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മലപ്പുറം യാത്രയ്ക്കായി വിമാനം ഏർപ്പാട് ചെയ്തത് മലയാളിയായ ഒരു പരിചയക്കാരനാണെന്നും അദ്ദേഹത്തിന്റെ പേര് പുറത്തുപറയാൻ താൽപര്യമില്ലെന്നും സതീശൻ പറഞ്ഞു.

ഇത്തരം യാത്രകൾ ഇനിയും നടത്തുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മൻ ചാണ്ടിയും സ്വകാര്യ വ്യക്തികൾ ഏർപ്പാട് ചെയ്ത വിമാനങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ വിവിധ മുഖ്യമന്ത്രിമാരും ഇത്തരം സംവിധാനങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യാറുണ്ടെന്നും സതീശൻ വിശദീകരിച്ചു. വിമാന യാത്രയുടെ ചെലവും ക്രമീകരണവും സംബന്ധിച്ചാണ് ഇപ്പോൾ രാഷ്ട്രീയ വിവാദം ശക്തമായിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix