Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FlightControversy

ചാര്‍ട്ടേഡ് വിമാന യാത്ര; മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സൗജന്യ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്തയുടെ നോട്ടീസ്. കേസിൽ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് ലോകായുക്തയുടെ നടപടി. ജസ്റ്റിസ് എൻ. അനിൽകുമാറിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ സർക്കാരിനെ കൂടി കക്ഷി ചേർക്കണമെന്ന ആവശ്യവും ഹർജിക്കാരൻ ഉന്നയിച്ചിട്ടുണ്ട്. 2027 ജനുവരി 12നാണ് ഹർജി വീണ്ടും പരിഗണിക്കുക. മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര അഴിമതിയാണെന്നാണ് കെ.എം. ഷാജഹാന്റെ ആരോപണം. വിമാനയാത്രയ്ക്കുള്ള ചെലവ് ആരാണ് വഹിച്ചതെന്നും […]
Read more

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര; പരാതിയിൽ നിയമോപദേശം തേടാൻ വിജിലൻസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട പരാതികളിൽ വിജിലൻസ് നിയമോപദേശം തേടും. വിമാനയാത്രയിൽ അഴിമതിയുണ്ടെന്നാരോപിച്ച് വിജിലൻസിന് ലഭിച്ച രണ്ട് പരാതികളിലാണ് നിയമവശങ്ങൾ പരിശോധിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതികൾ ലഭിച്ചത്. വിമാനയാത്രയുമായി ബന്ധപ്പെട്ട് ലോകായുക്തയിലും പരാതി ലഭിച്ചിട്ടുണ്ട്. അഭിഭാഷകൻ കെ.എം. ഷാജഹാനാണ് ലോകായുക്തയെ സമീപിച്ചത്. മുഖ്യമന്ത്രിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് പരാതി. പരാതി സെപ്റ്റംബർ 29ന് പരിഗണിക്കാനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 21ന് മലപ്പുറത്തെ മഴക്കെടുതി മേഖലകൾ സന്ദർശിക്കാനാണ് മുഖ്യമന്ത്രി […]
Read more

മുഖ്യമന്ത്രിയുടെ യാത്ര; ഇതേ കമ്പനിയുടെ വിമാനം പിണറായി ഉപയോഗിച്ചിട്ടുണ്ട്:പ്രതികരണവുമായി കെ. മുരളീധരൻ

തൃശൂർ: മുഖ്യമന്ത്രിയുടെ സ്പോൺസർ ചെയ്ത വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. ഇതേ കമ്പനിയുടെ വിമാനം പിണറായി വിജയൻ ഉപയോഗിച്ചിട്ടുണ്ടെന്നും കാലം മാറുന്നതിനനുസരിച്ച് മുഖ്യമന്ത്രിയുടെ യാത്രകളിലും മാറ്റം വേണമെന്നും മുരളീധരൻ പറഞ്ഞു. കരിവണ്ടി മാറി വന്ദേഭാരത് വന്നതുപോലെ യാത്രാ രീതികളിലും മാറ്റം സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. സ്പോൺസർ ആരാണെന്ന് മാധ്യമങ്ങൾക്ക് നന്നായി അറിയാമെന്നും മുഖ്യമന്ത്രി തന്നെ ഇക്കാര്യം വെളിപ്പെടുത്തുമെന്നും മുരളീധരൻ വ്യക്തമാക്കി. തനിക്ക് നിലവിൽ ഇത്തരമൊരു വിമാനയാത്ര നടത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു. […]
Read more

മുഖ്യമന്ത്രിയുടെ പരിചയക്കാരും സ്‌പോണ്‍സര്‍മാരും അധോലോക നായകരാണോ?; വിമര്‍ശനവുമായി എ എ റഹീം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദ വിമാന യാത്രയെച്ചൊല്ലി പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എ എ റഹീം എംപി. മുഖ്യമന്ത്രിയുടെ പരിചയക്കാരും യാത്രകൾ സ്പോൺസർ ചെയ്യുന്നവരും ആരാണെന്ന് വ്യക്തമാക്കണമെന്ന തരത്തിലാണ് റഹീം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശനം ഉന്നയിച്ചത്. പുറത്തുപറയാൻ കഴിയാത്ത സുഹൃത്തുക്കളും സുതാര്യമല്ലാത്ത യാത്രകളും നടത്താനുള്ള സൗകര്യമല്ല ഭരണഘടനാ പദവിയെന്ന് റഹീം കുറിച്ചു. അജ്ഞാത സ്പോൺസർമാരുടെയും ദുരൂഹ പരിചയക്കാരുടെയും ചെലവിൽ ഭരിക്കാനല്ല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, തന്റെ വിമാന-ഹെലികോപ്റ്റർ യാത്രയ്ക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix