Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നെതന്യാഹു പുറത്തേക്ക്? സഖ്യസർക്കാർ രൂപീകരിക്കാൻ ഗാഡി ഐസൻകോട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണം അവസാനിപ്പിച്ച് പുതിയ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളുമായി പ്രതിപക്ഷ സഖ്യ നേതാവ് ഗാഡി ഐസൻകോട്ട്. രാജ്യത്ത് മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ പിന്തുണ തങ്ങൾക്കുണ്ടെന്നും പുതിയ സഖ്യസർക്കാർ രൂപീകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ രൂപീകരണത്തിനായി ഒപ്പം ചേരാൻ താൽപര്യമുള്ള പാർട്ടികൾക്ക് മുന്നിൽ നാല് പ്രധാന നിബന്ധനകളും ഐസൻകോട്ട് മുന്നോട്ടുവെച്ചിട്ടുണ്ട്. ഇസ്രായേലിനെ ജൂത-ജനാധിപത്യ-ലിബറൽ-സമത്വ രാഷ്ട്രമായി അംഗീകരിക്കുക, രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലെ തത്വങ്ങൾ പാലിക്കുക, എല്ലാ പൗരന്മാർക്കും നിർബന്ധിത സൈനിക സേവനം നടപ്പാക്കുക, ഹമാസിനെ ഭീകരസംഘടനയായി അംഗീകരിച്ച് ഗാസയിലെ അവരുടെ ഭരണം പൂർണമായി അവസാനിപ്പിക്കാൻ പിന്തുണ നൽകുക എന്നിവയാണ് നിബന്ധനകൾ.

നെതന്യാഹു സർക്കാരിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യത്തിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് ഇസ്രായേലികൾ തെരുവിലിറങ്ങിയിരുന്നു. ടെൽ അവീവിലും ജറുസലേമിലും നടന്ന പ്രതിഷേധങ്ങളിൽ അറബ്-ജൂത രാഷ്ട്രീയ സഹകരണത്തിനും ആഹ്വാനമുയർന്നു. ആശയപരമായ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് തയ്യാറാകണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

മാറ്റത്തിനായി വോട്ട് ചെയ്ത ജൂത-അറബ് ഭൂരിപക്ഷത്തിന്റെ നിലപാട് പുതിയ സർക്കാരിലും പ്രതിഫലിക്കണമെന്നും അറബ് വോട്ടുകൾക്കും ജൂത വോട്ടുകൾക്കും തുല്യ പ്രാധാന്യമാണുള്ളതെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.

അടുത്തിടെ പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലത്തിൽ ആർക്കും കേവല ഭൂരിപക്ഷം നേടാനായിരുന്നില്ല. ആകെ 120 സീറ്റുകളുള്ള പാർലമെന്റിൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി നയിക്കുന്ന സഖ്യത്തിന് 53 സീറ്റുകളാണ് ലഭിച്ചത്. ഗാഡി ഐസൻകോട്ടിന്റെ യാഷർ പാർട്ടി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റും അറബ് പാർട്ടികൾക്ക് 19 സീറ്റും ലഭിച്ചു.

സർക്കാർ രൂപീകരിക്കാൻ 61 സീറ്റുകളാണ് വേണ്ടത്. നെതന്യാഹു സഖ്യത്തിന് ഭൂരിപക്ഷത്തിലെത്താൻ എട്ട് സീറ്റുകൾ കൂടി ആവശ്യമാണ്. പ്രതിപക്ഷ സഖ്യത്തിന് 13 സീറ്റുകളും വേണം. അറബ് പാർട്ടികളുടെ പിന്തുണയില്ലാതെ പ്രതിപക്ഷത്തിന് സർക്കാർ രൂപീകരിക്കുക പ്രയാസകരമാണ്.

തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലങ്ങൾ നവംബർ നാലിന് പ്രസിഡന്റ് ഐസക് ഹെർസോഗിന് സമർപ്പിക്കും. തുടർന്ന് നവംബർ പത്തിന് പുതിയ പാർലമെന്റ് യോഗം ചേരും. വിവിധ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തിയ ശേഷമായിരിക്കും സർക്കാർ രൂപീകരണ നടപടികൾ. ചർച്ചകൾ വിജയിച്ചില്ലെങ്കിൽ ഇസ്രായേൽ വീണ്ടും പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix