തിരുവനന്തപുരം: പൊലീസിനെ വിമർശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്തതിന് പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. തിരുവല്ലം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ആർ.പി. അരവിന്ദിനെയാണ് സസ്പെൻഡ് ചെയ്തത്.
സി.പി.എം നേതാവ് ഐ.പി. ബിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനാണ് അരവിന്ദ് ലൈക്ക് ചെയ്തത്. പോലീസിനെ വിമർശിക്കുന്ന പോസ്റ്റിന് ലൈക്ക് ചെയ്തത് അച്ചടക്കലംഘനമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. ‘അരവിന്ദ് അഭയം’ എന്ന പ്രൊഫൈലിൽ നിന്നാണ് പോസ്റ്റിന് ലൈക്ക് നൽകിയതെന്നാണ് വിവരം.




