നെതന്യാഹു പുറത്തേക്ക്? സഖ്യസർക്കാർ രൂപീകരിക്കാൻ ഗാഡി ഐസൻകോട്ട്
ടെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണം അവസാനിപ്പിച്ച് പുതിയ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളുമായി പ്രതിപക്ഷ സഖ്യ നേതാവ് ഗാഡി ഐസൻകോട്ട്. രാജ്യത്ത് മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ പിന്തുണ തങ്ങൾക്കുണ്ടെന്നും പുതിയ സഖ്യസർക്കാർ രൂപീകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ രൂപീകരണത്തിനായി ഒപ്പം ചേരാൻ താൽപര്യമുള്ള പാർട്ടികൾക്ക് മുന്നിൽ നാല് പ്രധാന നിബന്ധനകളും ഐസൻകോട്ട് മുന്നോട്ടുവെച്ചിട്ടുണ്ട്. ഇസ്രായേലിനെ ജൂത-ജനാധിപത്യ-ലിബറൽ-സമത്വ രാഷ്ട്രമായി അംഗീകരിക്കുക, രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലെ തത്വങ്ങൾ പാലിക്കുക, എല്ലാ പൗരന്മാർക്കും നിർബന്ധിത സൈനിക സേവനം […]
Read more