Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബാധ ഒഴിപ്പിക്കാനെന്ന പേരിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസ്; പൂജാരിക്ക് ഏഴ് വർഷം തടവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാനെന്ന പേരിൽ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിക്ക് ഏഴ് വർഷം കഠിനതടവ് 50,000 രൂപ പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം.

പട്ടികജാതി- പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി എ. ഷാജഹാനാണ് ശിക്ഷ വിധിച്ചത്. ഇടവ വെൺകുളം മേക്കുളം വൈകുണ്ഡം വീട്ടിൽ രാജേഷാണ് കേസിലെ പ്രതി.

ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാൻ പ്രത്യേക പൂജ നടത്താമെന്ന് പറഞ്ഞാണ് പ്രതി വീട്ടമ്മയെ സമീപിച്ചത്. തുടർന്ന് ക്ഷേത്രത്തിലെ സ്റ്റോർ റൂമിൽ വെച്ച് വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു. പല ദിവസങ്ങളിലായി പീഡനം തുടർന്നെന്നാണ് കേസ്. 2016 ഏപ്രിലിലാണ് സംഭവം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സന്ദീപ് ആർ.എൻ. കോടതിയിൽ ഹാജരായി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix