ഡൽഹിയിൽ 16കാരിക്ക് നേരെ പീഡനം; ബസ് ഡ്രൈവറും കണ്ടക്ടറും പിടിയിൽ
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ 16കാരിയായ പ്ലസ് വൺ വിദ്യാർഥിനി സ്ലീപ്പർ ബസിൽ കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. സംഭവത്തിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിന് ഉപയോഗിച്ച ബസും പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം നാലിനാണ് സംഭവം നടന്നത്. ഉത്തർപ്രദേശിലെ മൈൻപുരി സ്വദേശിയായ പെൺകുട്ടി ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് വഴിതെറ്റി ഗ്രേറ്റർ നോയിഡയിലെ പാരി ചൗക്കിൽ എത്തിയത്. കനത്ത മഴയെ തുടർന്ന് യാത്രയ്ക്കായി സഹായം തേടിയ പെൺകുട്ടി റോഡരികിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ സ്ലീപ്പർ ബസിൽ കയറി. ബസിലുണ്ടായിരുന്ന […]
Read more


