മാനന്തവാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി സ്വദേശികളായ എൻ. അഫ്‌സൽ (32), ശ്രിജിൻ പി. ജയിംസ് (24) എന്നിവരെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്.
വ്യാഴാഴ്ച പുലർച്ചെ വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന പെൺകുട്ടിയെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി അതിക്രമം നടത്തിയെന്നാണ് പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും മുൻപ് ലഹരി കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


