Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കിഫ്ബി ഭൂമി ഇടപാട്; വിജിലൻസ് അന്വേഷണം ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഭൂമി വാങ്ങിയതിന്റെ വിശദാംശങ്ങൾ കിഫ്ബിയിൽ നിന്ന് വിജിലൻസ് ശേഖരിച്ചു. ഭൂമിയുടെ വിലയും ഇടപാടുകളുടെ വിവരങ്ങളും ആവശ്യപ്പെട്ട് രജിസ്‌ട്രേഷൻ ഐജിക്കും കത്തുനൽകി. കണ്ണൂർ, പാലക്കാട് ജില്ലകളിലായി 12,000 ഏക്കറോളം ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. കിൻഫ്രയ്ക്കും വിജിലൻസ് കത്ത് നൽകിയിട്ടുണ്ട്. വിജിലൻസ് ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

വിജിലൻസ് അന്വേഷിക്കുന്നതിൽ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളിലൊന്നാണ് കണ്ണൂരിലെ കിഫ്ബി ഭൂമി വാങ്ങൽ. നിലവിലെ വിപണിവിലയുടെ അഞ്ചിരട്ടി തുക നൽകിയാണ് ഭൂമി വാങ്ങിയതെന്ന് സുധാ പിള്ളയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക ലക്ഷ്യം. ഭൂമിയുടെ ക്രയവിക്രയങ്ങൾ എങ്ങനെയാണ് നടന്നത്, ഓരോ ഇടപാടിലെയും വില എത്രയായിരുന്നു, സർവേ നമ്പറുകൾ ഏതൊക്കെയാണ് തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.

കണ്ണൂർ, പാലക്കാട് ജില്ലകളിലാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ഭൂമി വാങ്ങിയത് കണ്ണൂർ ജില്ലയിലാണ്. 4,896 ഏക്കർ ഭൂമി 12,240 കോടി രൂപയ്ക്കാണ് വാങ്ങിയത്. അന്നത്തെ ചട്ടങ്ങൾ പാലിക്കാതെയാണ് ഭൂമി വാങ്ങിയതെന്നും സുധാ പിള്ളയുടെ റിപ്പോർട്ടിൽ ആരോപണമുണ്ടായിരുന്നു. ഭൂമി ഇടപാടിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷിപ്ത താൽപര്യങ്ങൾ ഉണ്ടായിരുന്നോ എന്നതടക്കം പരിശോധിക്കാനാണ് ആഭ്യന്തര വകുപ്പ് വിജിലൻസിന് നിർദേശം നൽകിയിരിക്കുന്നത്.

ഭൂമി വാങ്ങിയവരെയും വിറ്റവരെയും കണ്ടെത്തുന്നതിനൊപ്പം ഇടപാടുകളുടെ പൂർണവിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കേണ്ടതുണ്ട്. ഇതിനായി സർവേ നമ്പറുകൾ കേന്ദ്രീകരിച്ച് വിശദമായ പരിശോധന നടത്തും. ഭൂമി ഇടപാടിന്റെ വ്യാപ്തിയും രേഖകൾ ശേഖരിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്ത് അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. വിപുലമായ അന്വേഷണ സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix