കോട്ടയം: കോട്ടയത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂർ സ്വദേശിനിയായ ആര്യയാണ് 18ന് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. ഭർതൃമാതാവും അവരുടെ അമ്മയും സ്ത്രീധനത്തിന്റെ പേരിൽ ആര്യയെ പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചു. യുവതിയുടെ മുഖത്ത് മർദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞു. സംസ്കാര ചടങ്ങിൽ ഭർതൃമാതാവും അവരുടെ അമ്മയും പങ്കെടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു.
അതേസമയം, കോട്ടയം ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ മരണത്തിന് കാരണം ഭർത്താവ് ദീപക് ബാബുവിന്റെ മദ്യപാനമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)



