ഡൽഹിയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ച് കൊന്നു; പ്രതി പിടിയിൽ
ന്യൂഡൽഹി: ഡൽഹിയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 19-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥന്റെ വീട്ടിലെ മുൻ ജോലിക്കാരനായ ആൽവാർ സ്വദേശി രാഹുലിനെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം കൈലാഷ് പ്രദേശത്തെ വീട്ടിൽ 22-കാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ യുവതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട്ടിൽ ബലംപ്രയോഗിച്ച് ആരും കയറിയതിന്റെ തെളിവുകൾ കണ്ടെത്താനായില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രാഹുൽ വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്നത് […]
Read more