Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: women abuse

ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭ് പൊലീസ് കസ്റ്റഡിയിൽ

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതിയാണ് രണ്ട് ദിവസത്തേക്കുള്ള കസ്റ്റഡി അനുവദിച്ചത്. പ്രശോഭിന്റെ വീട്, പീഡനം നടന്നതായി പറയുന്ന കാർ എന്നിവിടങ്ങളിൽ ഇന്ന് തന്നെ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. രണ്ട് മാസത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പൊലീസിൽ കീഴടങ്ങിയത്. മാർച്ച് 27നാണ് ദളിത് യുവതി പ്രശോഭിനെതിരെ […]
Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: ഇന്ത്യൻ പൗരന് 10 വർഷം തടവ്

വാഷിംഗ്ടൺ: മനുഷ്യക്കടത്ത് സംഘത്തിന്റെ സഹായത്തോടെ അമേരിക്കയിലെത്തിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ പൗരന് അമേരിക്കൻ കോടതി 10 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. ഗുജറാത്ത് സ്വദേശിയായ കവൻകുമാർ പട്ടേൽ (27) എന്നയാളെയാണ് ശിക്ഷിച്ചത്. നെബ്രാസ്കയിലെ ഒമാഹയിൽ പ്രവർത്തിച്ചിരുന്ന ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഇയാൾ. ഹോട്ടൽ മുറിയുടെ വാടകയിൽ ഇളവ് നൽകുന്നതിനുപകരമായി മനുഷ്യക്കടത്ത് സംഘത്തിന് പണം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ വർഷം ഹോട്ടലിൽ നടന്ന മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെയാണ് മനുഷ്യക്കടത്ത് […]
Read more

ഡൽഹിയിൽ ദളിത് യുവതിക്കുനേരെ കൂട്ടബലാത്സംഗം; മതംമാറ്റാൻ ശ്രമിച്ചതായും പരാതി

ന്യൂഡൽഹി: ഡൽഹിയിലെ ബട്‌ല ഹൗസ് പ്രദേശത്ത് ദളിത് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായും മതംമാറ്റാൻ ശ്രമിച്ചതായും പരാതി. 23 വയസ്സുള്ള യുവതിയാണ് പോലീസിൽ പരാതി നൽകിയത്. സാമൂഹിക മാധ്യമത്തിലൂടെയാണ് സാഹിൽ എന്ന പേരിൽ പരിചയപ്പെട്ട യുവാവുമായി യുവതി ബന്ധത്തിലായത്. പിന്നീട് ഇയാളുടെ യഥാർത്ഥ പേര് ഫഹീം ആണെന്ന് മനസ്സിലായതായി യുവതി പരാതിയിൽ പറഞ്ഞു. താൻ സമ്പന്ന ഹിന്ദു കുടുംബത്തിൽപ്പെട്ട ആളാണെന്നും വിവാഹം കഴിക്കാമെന്നും പറഞ്ഞ് ഇയാൾ വിശ്വാസം നേടിയതായും യുവതി ആരോപിച്ചു. 2022-ൽ ഫഹീം യുവതിയെ ബട്‌ല […]
Read more

ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിക്ക് പീഡനം; പ്രതി പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 20 വയസ്സുള്ള വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. മേയ് 12-നാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. ബെംഗളൂരുവിൽ പഠനത്തോടൊപ്പം ഒരു കഫേയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന യുവതി, അസുഖത്തെ തുടർന്ന് സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വിശ്രമിക്കുകയായിരുന്നു. ഇതിനിടെ അവിടെ എത്തിയ ഹൈനസ്, സുഹൃത്തുക്കൾ പുറത്തുപോയ സമയത്ത് മുറിയിൽ കയറി പീഡിപ്പിച്ചെന്നാണ് ആരോപണം. സംഭവത്തിന് പിന്നാലെ അടുത്ത ദിവസം […]
Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 31 വർഷം കഠിന തടവ്

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 31 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. തിരുവാലി കൊളക്കാട്ടിരി പുല്ലുകണ്ടം മൂലത്ത് വീട്ടിൽ എം. സഫീർ (43)നെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. ജഡ്ജി കെ.എസ്. വരുണാണ് വിധി പ്രസ്താവിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം അധിക കഠിന തടവും അനുഭവിക്കണം. പിഴയായി ലഭിക്കുന്ന തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. വിക്ടിം കോമ്പൻസേഷൻ പദ്ധതിപ്രകാരം കൂടുതൽ നഷ്ടപരിഹാരം നൽകുന്നതിനായി ജില്ലാ […]
Read more

പരാതി നൽകാനെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം; എസ്ഐക്കെതിരെ കേസ്

എറണാകുളം: പരാതി നൽകാനായി പോലീസ് സ്റ്റേഷനിലെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. എളമക്കര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മുജീബ് റഹ്‌മാനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പരാതി നൽകാനെത്തിയ യുവതിയോട് ഇയാൾ മോശമായി പെരുമാറുകയും വശീകരിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരിക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. സംഭവത്തിന് പിന്നാലെ മുജീബ് റഹ്മാൻ ഒളിവിൽ പോയതായി പോലീസ് അറിയിച്ചു. ഇയാളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ […]
Read more

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; സഹസംവിധായകനെതിരെ കേസ്

കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സിനിമ സഹ സംവിധായകനെതിരെ മരട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജോജോമോൻ എന്ന ജോജോ കുരിശിങ്കലിനെതിരെയാണ് കേസ്. ഒരു മോഡലിന്റെ പരാതിയിലാണ് നടപടി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. കൂടാതെ, ജോജോ മുൻപ് രണ്ട് വിവാഹം കഴിച്ചിരുന്ന വിവരം മറച്ചുവെച്ചുവെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മരട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

ദത്തെടുത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 44 വർഷം കഠിന തടവും പിഴയും

കണ്ണൂർ: ദത്തെടുത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 44 വർഷം കഠിന തടവും 1,04,000 രൂപ പിഴയും. മാങ്ങാട്ടിടം സ്വദേശി സി ജി ശശികുമാറിനെയാണ് തലശ്ശേരി പോക്സോ കോടതി ശിക്ഷിച്ചത്. അതിജീവിതയുടെ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ 7 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷയും നേരത്തെ വിധിച്ചിരുന്നു. ശിക്ഷ ഒന്നിച്ചാനുഭവിച്ചാൽ മതി. 2016 ലാണ് കേസിനസ്പദമായ സംഭവം നടന്നത്.
Read more

കൊച്ചിയിൽ യുവതിക്കുനേരെ ബലാത്സം​ഗത്തിന് ശ്രമിച്ച 3ാമത്തെ പ്രതിയും പിടിയിൽ

കൊച്ചി: യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ മൂന്നാമത്തെ പ്രതിയും പൊലീസ് പിടിയിൽ. അരൂർ സ്വദേശിയായ സഞ്ജയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി മെഡിക്കൽ ട്രസ്റ്റിന് സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. സഞ്ജയ് അവിടെ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ മൂന്ന് പേർ പങ്കെടുത്തതായി അതിക്രമത്തിനിരയായ യുവതി പൊലീസിന് […]
Read more

വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ 56കാരൻ അറസ്റ്റിൽ

കൊച്ചി: വിവാഹ വാഗ്ദാനം നൽകി സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ 58-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പാലാവയൽ സ്വദേശി മലങ്കടവ് നെടുങ്ങനാൽ സന്തോഷ് ജോസ് ആണ് പിടിയിലായത്. എറണാകുളം നോർത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്. മാട്രിമോണി സൈറ്റ് വഴി സ്ത്രീകളുമായി പരിചയം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറയുന്നു. ആലപ്പുഴ സ്വദേശിനിയായ 59-കാരിയാണ് പരാതിക്കാരി. ഇവരെ മാട്രിമോണി വഴി പരിചയപ്പെട്ട പ്രതി പിന്നീട് എറണാകുളത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ലിസി ആശുപത്രിക്ക് സമീപമുള്ള ലോഡ്ജിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix